Actor Krishna kumar: സ്വന്തം മക്കളെ കോപ്പിയടിച്ച് പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിച്ച അച്ഛനല്ലേ… ഈ കണ്ണീരിന്റെ വില പറഞ്ഞാൽ മനസ്സിലാകില്ല! കൃഷ്ണകുമാറിന് വിമർശനം

Actor Krishna kumar: ഇതിന് താഴെ വലിയ രീതിയിലുള്ള വിമർശനമാണ് കൃഷ്ണകുമാറിന് നേരിടേണ്ടി വരുന്നത്. വിദ്യാഭ്യാസത്തിന്റെ വിലയറിയാത്ത കുടുംബമാണ് ഇവരുടെ എന്നാണ് പ്രധാനമായും ആളുകൾ ഉന്നയിക്കുന്ന വിമർശനം. നിങ്ങൾക്കും മക്കളില്ലേ അതിന് എല്ലാവരും യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി കാശുണ്ടാക്കുമ്പോൾ പഠിച്ചു ജോലി വാങ്ങിക്കുന്നവരുടെ വിഷമം പറഞ്ഞാൽ അത് മനസ്സിലാകില്ല നിങ്ങളുടെ വീഡിയോകൾ കാണുന്നത് എല്ലാവരും......

Actor Krishna kumar: സ്വന്തം മക്കളെ കോപ്പിയടിച്ച് പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിച്ച അച്ഛനല്ലേ... ഈ കണ്ണീരിന്റെ വില പറഞ്ഞാൽ മനസ്സിലാകില്ല! കൃഷ്ണകുമാറിന് വിമർശനം

Actor Krishna Kumar

Published: 

23 Jul 2026 | 07:19 PM

ഡൽഹിയിൽ നീറ്റ് യുജി പരീക്ഷ ക്രമക്കേടിനെ ചൊല്ലി വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്. നിരവധി പ്രമുഖരും സിനിമ താരങ്ങളും ആണ് വിദ്യാർഥികളുടെ ഈ പ്രതിഷേധത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും രംഗത്തെത്തുന്നത്. അതിനിടയിൽ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായി കൊണ്ടിരിക്കുന്നത്. മോദിയുടെ ചിത്രമുള്ള ഒരു കാർഡിൽ കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ… പിന്നെയാ ഡൽഹി എന്ന ഒരു ക്യാപ്ഷനോട് കൂടിയുള്ള ഫോട്ടോയായിരുന്നു കൃഷ്ണകുമാർ പങ്കുവെച്ചത്.

ഇതിന് താഴെ വലിയ രീതിയിലുള്ള വിമർശനമാണ് കൃഷ്ണകുമാറിന് നേരിടേണ്ടി വരുന്നത്. വിദ്യാഭ്യാസത്തിന്റെ വിലയറിയാത്ത കുടുംബമാണ് ഇവരുടെ എന്നാണ് പ്രധാനമായും ആളുകൾ ഉന്നയിക്കുന്ന വിമർശനം. നിങ്ങൾക്കും മക്കളില്ലേ അതിന് എല്ലാവരും യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി കാശുണ്ടാക്കുമ്പോൾ പഠിച്ചു ജോലി വാങ്ങിക്കുന്നവരുടെ വിഷമം പറഞ്ഞാൽ അത് മനസ്സിലാകില്ല നിങ്ങളുടെ വീഡിയോകൾ കാണുന്നത് എല്ലാവരും നിർത്തിക്കഴിഞ്ഞാൽ റീച്ച് കുറയുമ്പോൾ തന്നെ ഈ അഹങ്കാരം അവസാനിച്ചോളും എന്നാണ് ഒരാളുടെ കമന്റ്.

കോപ്പിയടിച്ചാണ് പാസായത് എന്ന് പറയുമ്പോൾ അച്ഛൻ അഭിമാനത്തോടെ ഇരുന്നു ചിരിക്കു…

മറ്റൊരാളുടെ കമന്റ് ഇങ്ങനെയായിരുന്നു സ്വന്തം മോളെ കോപ്പിയടിക്കാൻ പ്രോത്സാഹിപ്പിച്ചത് ഒരു ഇന്റർവ്യൂവിൽ ഇരുന്ന് വലിയ അന്തസ്സോടെ പറയുന്നത് കണ്ടിരുന്നു അച്ഛനും അമ്മയും മക്കളും. ബോർഡ് എക്സാമിന് പോലും താൻ കോപ്പിയടിച്ചാണ് പാസായത് എന്ന് പറയുമ്പോൾ അച്ഛൻ അഭിമാനത്തോടെ ഇരുന്നു ചിരിക്കുന്നത് കണ്ടിരുന്നു. അങ്ങനെയുള്ളവർക്ക് എങ്ങനെയാണ് പഠിച്ച ജയിക്കുന്ന കുട്ടികളുടെ കഷ്ടപ്പാടും വിഷമവും മനസ്സിലാക്കുക? ഇവർക്കൊക്കെ എങ്ങനെയെങ്കിലും കാശുണ്ടാക്കിയാൽ മതി മറ്റുള്ളവരുടെ കണ്ണീര് കാണാനുള്ള മനസ്സിലാകില്ല എന്നാണ് ഒരു വ്യക്തി കുറിച്ചിരിക്കുന്നത്.

എല്ലാ പിള്ളേർക്കും യൂട്യൂബ് ചാനലിലൂടെ പണം ഉണ്ടാക്കാൻ പറ്റില്ലല്ലോ അവർക്ക് പഠിച്ച് ജയിക്കാനുള്ള ബുദ്ധി ഉണ്ടാകും അങ്ങനെയുള്ളവർക്ക് അവസരം ലഭിക്കുവാൻ വേണ്ടിയാണ് ഈ സമരം എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. എല്ലാവരും നിങ്ങളുടെ വീട്ടിലെ പിള്ളേരെ പോലെയല്ല പഠിക്കണമെന്ന് വിചാരമുള്ളവർ ഉണ്ടാകും. അതിനുള്ള അവസരമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത് എന്നും ആളുകൾ കുറിക്കുന്നു. കൂടാതെ സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ ആദ്യം തീർത്തു എന്നും മുന്നേയുള്ള കൃഷ്ണകുമാറിന്റെ വീട്ടിലെ പ്രശ്നങ്ങളെ ചൂണ്ടിക്കൊണ്ട് ആളുകൾ പറയുന്നു. നിങ്ങളുടെ വീട്ടിൽ ആളുകൾ പരസ്പരം കല്ലെറിയുന്നുണ്ട് അത് ആദ്യം നിർത്ത് എന്നിട്ട് മതി രാജ്യത്തെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ആളുകൾ വിമർശിച്ചു.

ENGLISH SUMMARY

Students are protesting in Delhi over alleged irregularities in the NEET UG exam. Many celebrities and film stars are coming out in support of the students’ protest through social media and offline. Meanwhile, a post shared by actor and BJP leader Krishnakumar on social media is now drawing criticism.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ