വീണ്ടും ബിഷ്‌ണോയി ഗ്യാങ്ങ് ? നടൻ ആയുഷ്മാൻ ഖുറാനയ്ക്ക് ഭീഷണി സന്ദേശം

Actor Ayushmann Khurrana Receives Threat: ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയ്ക്ക് ഭീഷണി സന്ദേശം. അധോലോക കുറ്റവാളിയായ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ടാണ് ഭീഷണിയും പണം ആവശ്യപ്പെട്ടുള്ള സന്ദേശവും ലഭിച്ചത്. കോടികളാണ് സന്ദേശം അയച്ച ആൾ ആവശ്യപ്പെട്ടത് എന്ന് മുംബൈ പോലീസ് അറിയിക്കുന്നു. ഭീഷണി സന്ദേശം അയച്ച ആളെ കണ്ടെത്താനുള്ള പുരോഗമിച്ചു വരികയാണ്.

വീണ്ടും ബിഷ്‌ണോയി ഗ്യാങ്ങ് ?  നടൻ ആയുഷ്മാൻ ഖുറാനയ്ക്ക്  ഭീഷണി സന്ദേശം

Ayushmann Khurrana

Updated On: 

04 Nov 2026 | 06:49 PM

മുംബൈ : ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയ്ക്ക് ഭീഷണി സന്ദേശം. അധോലോക കുറ്റവാളിയായ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ടാണ് ഭീഷണിയും പണം ആവശ്യപ്പെട്ടുള്ള സന്ദേശവും ലഭിച്ചത്. കോടികളാണ് സന്ദേശം അയച്ച ആൾ ആവശ്യപ്പെട്ടത് എന്ന് മുംബൈ പോലീസ് അറിയിക്കുന്നു. ഭീഷണി സന്ദേശം അയച്ച ആളെ കണ്ടെത്താനുള്ള പുരോഗമിച്ചു വരികയാണ്. ലഭിച്ച ഓഡിയോ ക്ലിപ്പ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും ഇത്രയും ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.

ഈ അടുത്തിടെ തന്നെ നടൻ തുഷാർ കപൂറിനും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുറന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് വ്യക്തമാവുകയും ചെയ്തു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ബോളിവുഡ് താരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്. രണ്ട് നടന്മാർക്കും ലഭിച്ച സന്ദേശം തമ്മിൽ എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട് എന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പോലീസിന്റെ കൈവശമുള്ള സംശയിക്കുന്ന വ്യക്തിയുടെ ശബ്ദ രേഖയുമായി ഓഡിയോ ക്ലിപ്പിലെ ശബ്ദം ഒത്തു നോക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

Also Read: പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡർമാർ; ഉത്തരവ് പുറത്തിറക്കി

ഈ കഴിഞ്ഞ മാസമാണ് മറ്റൊരു പ്രമുഖ ബോളിവുഡ് താരം ടൈഗർ ഷ്റോഫഫിന് നേരെ മുംബൈയിൽ തന്നെ ആക്രമണം ഉണ്ടായത്. താരം സഞ്ചരിച്ച കാറിനു നേരെ ഒരു സംഘം വെടി ഉതിർക്കുകയായിരുന്നു. ഈ സംഭവം സിനിമാ മേഖലയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു. ബിഷ്ണോയിയുടെ കൂട്ടാളിയായ ഹാരി ബോക്സർ ആണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരൻ തുഷാർ കപൂറിനെ ഭീഷണിപ്പെടുത്തിയത്. മുംബൈ ക്രൈം ബ്രാഞ്ചിന്റെ സാങ്കേതിക വിഭാഗം ഈ കോളിന്റെ ഓഡിയോ റെക്കോർഡിങ് പരിശോധിച്ചു ഡാറ്റ ബേസിൽ ഉള്ള ശബ്ദ സാമ്പിളുമായി താരതമ്യം ചെയ്തു നോക്കി. പ്രാഥമിക പരിശോധനയിൽ തന്നെ ഇരു ശബ്ദങ്ങളും തമ്മിൽ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയെന്ന് ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു.

ഇതോടെയാണ് തുഷാർ കപൂർ ലഭിച്ച കോൾ വ്യാജമാണെന്ന് പോലീസ് നിഗമനത്തിൽ എത്തിയത്. നടനെ ഭയപ്പെടുത്തുന്നതിനായി ആരോ ബിഷ്ണോയി സംഘത്തിന്റെ പേര് ഉപയോഗിച്ചതാകാം എന്ന അനുമാനത്തിലാണ് പോലീസ് എത്തിയത്. ആയുഷ്മാൻ ഖുറാനയ്ക്ക് ലഭിച്ച സന്ദേശവും അത്തരത്തിലുള്ളതാകാം എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

English Summary

Bollywood star Ayushmann Khurrana has received a threatening message. The message, which included a demand for money, was sent by an individual claiming to be a member of the gang led by underworld figure Lawrence Bishnoi. According to the Mumbai Police, the sender demanded a sum amounting to crores. Efforts are currently underway to track down the person who sent the threat.

Loading...
Unable to load recommendations.
Follow Us
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
മരണം അടുത്തെത്തുമ്പോൾ ശരീരം കാണിച്ചുതരുന്ന 7 സൂചനകൾ
ആപ്പിൾ തൊലിയോട് കൂടിയാണോ കഴിക്കുന്നത്?
രണ്ടേ രണ്ട് ബദാം ദിവസവും കഴിച്ചാൽ എന്താണ് സംഭവിക്കുന്നത്?
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു