Bachelor Party D’eux: വിശ്വാസം ഒരു ടെമ്പററി ഫീൽ മാത്രം! ‘ബാച്ച്ലർ പാർട്ടി Deux’ – ന്റെ ട്രെയിലർ പുറത്ത്
Bachelor Party D’eux: ട്രെയിലറിലെ ബിജിഎം ഡയലോഗ്സ് എല്ലാം തന്നെ പ്രേക്ഷകർക്ക് ആക്ഷനും കോമഡിയും നിറഞ്ഞ സിനിമയാണെന്ന ഒരു പ്രതീതിയാണ് നൽകുന്നത്. വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വേൾഡ് വൈഡ് ആയിട്ട് നവംബർ 19നാണ് സിനിമ റിലീസ് ചെയ്യുക. 2018ൽ പുറത്തിറങ്ങി തരംഗമായി മാറിയിട്ടുള്ള സ്റ്റൈലിഷ് ആക്ഷൻ ചിത്രം ബാച്ചിലർ പാർട്ടിയുടെ രണ്ടാം ഭാഗമാണ് ഇത്. 14 വർഷങ്ങൾക്ക് ശേഷം ജെൻസി വൈബിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്...........
അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്ലർ പാർട്ടി Deux’ – ന്റെ ട്രെയിലർ പുറത്ത്. കുഞ്ചാക്കോ ബോബന്റെ ഒരു മാസ് ഡയലോഗോടു കൂടിയാണ് ട്രെയിലർ തുടങ്ങുന്നത്. ” വിശ്വാസം എന്നത് ഒരു ടെമ്പററി ഫീൽ ആണ് എന്നാണ് ട്രെയിലറിന്റെ തുടക്കത്തിൽ കേൾക്കുന്ന ഡയലോഗ്. മാത്രമല്ല ട്രെയിലറിൽ നെസ്ലിൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരെയും കാണാം. മാസ്സ് ഡയലോഗുകളും ആക്ഷനുകളും നിറഞ്ഞതാണ് ട്രെയിലർ. ഇതിലൂടെ തന്നെ ഒരു പക്കാ അമൽ നീരദ് പടം തന്നെയാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്ന ഒരു ഗംഭീര ഫീലാണ് പ്രേക്ഷകർക്ക് ലഭിക്കുക.
നവംബർ 19നാണ് സിനിമ റിലീസ് ചെയ്യുക…
ട്രെയിലറിലെ ബിജിഎം ഡയലോഗ്സ് എല്ലാം തന്നെ പ്രേക്ഷകർക്ക് ആക്ഷനും കോമഡിയും നിറഞ്ഞ സിനിമയാണെന്ന ഒരു പ്രതീതിയാണ് നൽകുന്നത്. വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വേൾഡ് വൈഡ് ആയിട്ട് നവംബർ 19നാണ് സിനിമ റിലീസ് ചെയ്യുക. 2018ൽ പുറത്തിറങ്ങി തരംഗമായി മാറിയിട്ടുള്ള സ്റ്റൈലിഷ് ആക്ഷൻ ചിത്രം ബാച്ചിലർ പാർട്ടിയുടെ രണ്ടാം ഭാഗമാണ് ഇത്. 14 വർഷങ്ങൾക്ക് ശേഷം ജെൻസി വൈബിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമ പ്രേമികൾക്കിടയിൽ അന്നത്തെ കൾട്ട് ക്ലാസിക്കായി മാറിയ സിനിമയുടെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ‘ബാച്ച്ലർ പാർട്ടി Deux’ -ൽ പ്രേക്ഷകരും വലിയ പ്രതീക്ഷയാണ് അർപ്പിച്ചിരിക്കുന്നത്.
‘ബാച്ച്ലർ പാർട്ടി Deux’ – ന്റെ ട്രെയിലർ
Deux എന്നത് ഒരു ഫ്രഞ്ച് വാക്കാണ്. ഇതിന്റെ അർത്ഥം അവരുടെ അല്ലെങ്കിൽ അവരെ കുറിച്ച് എന്നാണ്. സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയ വലിയ താരനിരയാണ് സിനിമയിലുള്ളത് ഇതുവരെ കാണാത്ത സ്റ്റൈലിഷ് ലുക്കിലാണ് ഇതിന് മുൻപ് സിനിമയുമായി ബന്ധപ്പെട്ട ഇറങ്ങിയ പോസ്റ്ററിൽ ഇവർ പ്രത്യക്ഷപ്പെട്ടത്. അതിനാൽ തന്ന പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ENGLISH SUMMARY
The trailer for ‘Bachelor Party Deux’, directed by Amal Neerad, has been released. It begins with a ‘mass’ (punchy/heroic) dialogue delivered by Kunchacko Boban. In the opening, he remarks, “Trust is just a temporary feeling.” The trailer also features Neslen, Soubin Shahir, and Sreenath Bhasi.