AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

UAE School Winter Break: പ്രവാസി കുടുംബങ്ങൾക്ക് സന്തോഷവാർത്ത; യു.എ.ഇ സ്‌കൂളുകളുടെ ശൈത്യകാല അവധി പ്രഖ്യാപിച്ചു, അറിയേണ്ടതെല്ലാം!

UAE School Winter Break Dates Announced: എന്നാൽ യു.എ.ഇയിലെ എല്ലാ സ്കൂളുകൾക്കും ഒരേ ദിവസങ്ങളിലാണോ ശൈത്യകാല അവധി എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന ചില സ്വകാര്യ സ്കൂളുകളിൽ അധ്യയന കലണ്ടർ പ്രകാരം അവധി ദിനങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്

UAE School Winter Break: പ്രവാസി കുടുംബങ്ങൾക്ക് സന്തോഷവാർത്ത; യു.എ.ഇ സ്‌കൂളുകളുടെ ശൈത്യകാല അവധി പ്രഖ്യാപിച്ചു, അറിയേണ്ടതെല്ലാം!
പ്രതീകാത്മക ചിത്രംImage Credit source: Michael Prince/The Images Bank/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 04 Nov 2026 | 05:53 PM

ദുബായ്: യു.എ.യിൽ തണുപ്പുകാലം എത്തിക്കഴിഞ്ഞു. ശൈത്യകാല അവധിക്കായി സ്കൂളുകൾ അധിക വൈകാതെ അടക്കും. ഈ അവധിക്കായുള്ള കാത്തിരിപ്പിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. നാട്ടിലേക്കുള്ള യാത്രകൾ പ്ലാൻ ചെയ്യാനും വിമാന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുമൊക്കെയായി പലരും ഇതിനോടകം തന്നെ അവധി ദിവസങ്ങൾ ഏതൊക്കെയെന്ന് അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്. 2026-2027 അധ്യയന വർഷത്തിൽ യു.എ.ഇയിലുടനീളമുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ജനുവരിയിലാണ് പിന്നീട് ക്ലാസുകൾ പുനരാരംഭിക്കുക. ഇതിൻ്റെ കൃത്യമായ തീയതികൾ പരിശോധിക്കാം.

പുതിയ അധ്യയന കലണ്ടർ പ്രകാരം, യു.എ.ഇയിലെ സ്കൂളുകളുടെ ഈ ടേമിലെ അവസാന പ്രവൃത്തി ദിനം 2026 ഡിസംബർ 11 വെള്ളിയാഴ്ച ആയിരിക്കും. തുടർന്ന് ഡിസംബർ 14 തിങ്കളാഴ്ച മുതൽ ഔദ്യോഗികമായി ശൈത്യകാല അവധി ആരംഭിക്കും. വാരാന്ത്യ അവധികൾ ഉൾപ്പെടെ പൂർണ്ണമായും മൂന്നാഴ്ചയാണ് വിദ്യാർത്ഥികൾക്ക് അവധി ലഭിക്കുക. ഈ ശൈത്യകാല അവധി 2027 ജനുവരി 3 ഞായറാഴ്ച അവസാനിക്കുകയും, ജനുവരി 4 തിങ്കളാഴ്ച സ്കൂളുകൾ വീണ്ടും തുറക്കുകയും ചെയ്യും.

Also Read: Dubai Tourist Visa: ദുബായ് യാത്ര ഇനി കൂടുതൽ എളുപ്പം; വിസയ്ക്ക് അപേക്ഷിക്കാൻ സിംപിളായ പുതിയ സംവിധാനം!

ദുബായിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെയും, ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുടെയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ദുബായിലെയും ഷാർജയിലെയും സ്വകാര്യ സ്കൂളുകളുടെ അവധി ദിനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്കാണ് ഡിസംബർ 14 മുതൽ ജനുവരി 3 വരെയുള്ള ഈ അവധി ബാധകമാവുക. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സർക്കാർ സ്കൂളുകൾക്കും ഇതേ തീയതികളിൽ തന്നെയായിരിക്കും ശൈത്യകാല അവധി ലഭിക്കുക.

എന്നാൽ യു.എ.ഇയിലെ എല്ലാ സ്കൂളുകൾക്കും ഒരേ ദിവസങ്ങളിലാണോ ശൈത്യകാല അവധി എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന ചില സ്വകാര്യ സ്കൂളുകളിൽ അധ്യയന കലണ്ടർ പ്രകാരം അവധി ദിനങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ യാത്രകളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിന് മുൻപായി രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ നിന്ന് നൽകുന്ന അക്കാദമിക് കലണ്ടറിലെ തീയതികൾ കൂടി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

English Summary

UAE schools will have a three-week winter break starting December 14, 2026, and reopening on January 4, 2027. Parents should verify dates for April-start schools before booking travel.

Follow Us