AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Big boss Malayalam Season 8: നേ​ഹ കാണിച്ചത് മെച്യൂരിറ്റിയോ? ബിഗ് ബോസിലെ ധീര വനിതയെന്ന് നെറ്റിസൺസ്

Big boss Malayalam Season 8: നേഹക്ക് താശിയോടുള്ള സ്നേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ നേഹയുടെ മാതാപിതാക്കൾ ബിഗ് ബോസ് വീട്ടിലെത്തി ഞങ്ങളെ മറന്നോ എന്ന് ചോദിക്കുന്നതും തുടർന്നുള്ള വൈകാരികമായ രംഗങ്ങളും എല്ലാം പ്രേക്ഷകർ കണ്ടതാണ്.ബിഗ് ബോസ് വീട്ടിലെത്തി മകളെ കണ്ട ആദ്യം ഉപ്പ ചോദിക്കുന്നത് നേഹ നീ ഞങ്ങളെയൊക്കെ.............

Big boss Malayalam Season 8: നേ​ഹ കാണിച്ചത് മെച്യൂരിറ്റിയോ? ബിഗ് ബോസിലെ ധീര വനിതയെന്ന് നെറ്റിസൺസ്
Neha FathimaImage Credit source: Instagram
Ashli C
Ashli C | Updated On: 03 Nov 2026 | 07:35 PM

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഗ് ബോസ് സീസൺ മലയാളം എട്ടിൽ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു പ്രണയകഥയാണ് നേഹയും താഷിയും തമ്മിലുള്ളത്. നേഹക്ക് താഷിയോടുള്ള സ്നേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ നേഹയുടെ മാതാപിതാക്കൾ ബിഗ് ബോസ് വീട്ടിലെത്തി ഞങ്ങളെ മറന്നോ എന്ന് ചോദിക്കുന്നതും തുടർന്നുള്ള വൈകാരികമായ രംഗങ്ങളും എല്ലാം പ്രേക്ഷകർ കണ്ടതാണ്.

ബിഗ് ബോസ് വീട്ടിലെത്തി മകളെ കണ്ട ആദ്യം ഉപ്പ ചോദിക്കുന്നത് നേഹ നീ ഞങ്ങളെയൊക്കെ മറന്നോ എന്നാണ്. ഇതിനു മറുപടിയായി നിഷ്കളങ്കതയോടെ ഞാൻ ആരെയും മറന്നിട്ടില്ല നിങ്ങളൊക്കെ ഓർക്കാറുണ്ട് എന്ന് പറയുന്ന സ്നേഹയോട് ഉമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് എന്താണ് നിന്നോട് കളിക്കരുത് എന്ന് പറഞ്ഞത് അതാണ് നീ ഇപ്പോൾ അവിടെ പോയി കളിക്കുന്നത്.

ALSO READ:“ഒരു മതത്തെയും ഞാൻ വ്രണപ്പെടുത്തിയിട്ടില്ല, മുസ്ലിം പേരുകളുടെ മറവിൽ എന്നെ ആക്രമിക്കുന്നത് തീവ്ര കമ്മ്യൂണിസ്റ്റുകളാകാം”: മേജർ രവി

നീ അവിടെ മോശം പറഞ്ഞുകൊണ്ടിരിക്കുകയാണ്…

എല്ലാവരും ഗെയിം കളിക്കുമ്പോൾ നീ അവിടെ മോശം പറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നൊക്കെ അമ്മ വികാരഭരിതയായി പറയുന്നതോടെ സ്നേഹയുടെ കണ്ണുകളും നിറയുന്നുണ്ട്. പിന്നാലെ നിന്നെ യൂസ് ചെയ്യുകയാണ് എന്ന് ഉമ്മ പറയുമ്പോൾ ഞാനിവിടെ മോശമായിട്ടൊന്നും ചെയ്യുന്നില്ലല്ലോ നിങ്ങൾ കളിക്കരുത് എന്ന് പറയുമ്പോഴും ഇതൊക്കെ സംഭവിച്ചു പോകുന്നതല്ലേ എന്ന് കണ്ണ് നിറഞ്ഞ് പറയുന്ന നേഹയാണ് പിന്നീട് എപ്പിസോഡിൽ കാണുന്നത്.

എന്നാൽ ഇപ്പോൾ വിഷയത്തിൽ വലിയ രീതിയിലുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് നേഹ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന വലിയ ചർച്ച. ഒരുപറ്റം ആളുകൾ പറയുന്നത് എത്ര മെച്യൂരിറ്റി ഉള്ളതുപോലെയാണ് നേഹ ഈ പ്രായത്തിലും സംസാരിക്കുന്നത് എന്നാണ് സ്നേഹത്തിന്റെ വില അറിയാമെന്നും സ്നേഹം എന്താണെന്ന് അറിഞ്ഞു കൊണ്ടാണ് ആ കുട്ടി ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്നും ചിലർ പറയുന്നു.

മറ്റു ചിലർ ഇത് പ്രായത്തിന്റെ എടുത്തുചാട്ടം മാത്രമാണ് എന്ന് പറയുമ്പോൾ ഭൂരിപക്ഷം ആളുകൾ ആ പെൺകുട്ടിക്ക് തീരുമാനമെടുക്കാനുള്ള പ്രായമായി എന്നും ഉമ്മ പറയുന്നതുപോലെ ഒരു ചെറിയ പെൺകുട്ടിയല്ല 22 വയസ്സായ ഒരു പെൺകുട്ടിക്ക് തീരുമാനങ്ങൾ എടുക്കാനുള്ള എല്ലാവിധ അറിവും ബോധവുമുണ്ട് എന്നും ആളുകൾ ചർച്ച ചെയ്യുന്നു.

ENGLISH SUMMARY

Over the past few days, a romance between Neha and Tashi has become a major topic of discussion in the eighth season of Bigg Boss Malayalam. Viewers witnessed the emotional scenes that unfolded after Neha’s parents arrived at the Bigg Boss house—following the realization of Neha’s feelings for Tashi—and asked her, “Have you forgotten us?”

Follow Us