‘പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പി.ആർ വർക്ക് ചെയ്യുന്നു, 16 ഫോണൊക്കെ എറിഞ്ഞ് പൊട്ടിക്കാൻ ഞാനാരാ’ : ജോജു ജോർജ്

Joju George serious allegation against Star Couple: മലയാള സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഗുരുതര ആരോപണവുമായി രംഗത്തെത്ത് വന്നിരിക്കുകയാണ് പ്രമുഖ നടൻ ജോജു ജോർജ്. മലയാള സിനിമയിലെ പ്രശസ്ത നടനും ഭാര്യയും തനിക്കെതിരെ പി ആർ വർക്ക് നടത്തുകയാണ് എന്നാണ് ജോജുവിന്റെ ഗുരുതര ആരോപണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ലൈവിലൂടെ ആയിരുന്നു താരത്തിന്റെ ആരോപണം.

പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പി.ആർ വർക്ക് ചെയ്യുന്നു, 16 ഫോണൊക്കെ എറിഞ്ഞ് പൊട്ടിക്കാൻ ഞാനാരാ : ജോജു ജോർജ്

Joju George

Updated On: 

21 Jul 2026 | 10:13 PM

മലയാള സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഗുരുതര ആരോപണവുമായി രംഗത്തെത്ത് വന്നിരിക്കുകയാണ് പ്രമുഖ നടൻ ജോജു ജോർജ്. മലയാള സിനിമയിലെ പ്രശസ്ത നടനും ഭാര്യയും തനിക്കെതിരെ പി ആർ വർക്ക് നടത്തുകയാണ് എന്നാണ് ജോജുവിന്റെ ഗുരുതര ആരോപണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ലൈവിലൂടെ ആയിരുന്നു താരത്തിന്റെ ആരോപണം. കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ റിലീസിന് എത്തിയ താരത്തിന്റെ വരവ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ജോജു ജോർജ് ലൈവിൽ വന്നത്.

ഷാജി കൈലാസും ജോജുവും ആദ്യമായി ഒന്നിച്ച സിനിമയായിരുന്നു വരവ്. ഈ സിനിമയ്ക്കെതിരെ ആസൂത്രിതമായ നെഗറ്റീവ് ക്യാമ്പയിൻ നടക്കുന്നു എന്നാണ് ജോജു പറയുന്നത്. താര ദമ്പതികളുടെ പേര് പറയാതെ നടത്തിയ ആരോപണത്തിൽ മലയാള സിനിമ ലോകം നിലവിൽ അമ്പലരപ്പിലാണ്. ആർക്കെതിരെയാണ് ജോജു ആരോപണം ഉന്നയിച്ചത് എന്ന് തിരയുകയാണ് ഇപ്പോൾ ആരാധകരും സിനിമ ലോകവും.

Also Read: “ഇതെന്ത് ജനാധിപത്യം ? ഇങ്ങനെയല്ല പ്രതിഷേധങ്ങളോട് പ്രതികരിക്കേണ്ടത്”; ശബ്ദമുയത്തി വിസ്മയ മോഹൻലാലും, ടൊവിനോ തോമസും

അതിനിടെ ജോജുവിനെതിരെ ആരോപണവുമായി പഴയ സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വരവ് സിനിമയുടെ ലൊക്കേഷനിൽ ജോജുവിന്റെ ഭാഗത്ത് നിന്ന് വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും ചിത്രീകരണത്തിനിടെ 16 മൊബൈൽ ഫോണുകൾ ജോജു എറിഞ്ഞു തകർത്തു എന്നുമാണ് ശാന്തിവിള ദിനേശ് ആരോപണം ഉന്നയിച്ചത്. ഇതിനെതിരെയും ജോജു പ്രതികരിച്ചു. ‘ 16 മൊബൈൽ ഫോൺ ഒക്കെ തല്ലിപ്പൊളിക്കാൻ താൻ ആരാണ്. 16 ഫോൺ തല്ലിപ്പൊളിക്കാൻ 16 ദിവസം വേണ്ടേ. ആകെ പത്ത് നാല്പത് ദിവസമാണ് ഷൂട്ട് ഉള്ളൂ. ഒരു മര്യാദ വേണ്ടെ പറയുന്നതിൽ’ ജോജു ജോർജ് പ്രതികരിച്ചു.

തന്നെ മോശക്കാരൻ ആക്കുന്നതിലൂടെ തനിക്ക് ലഭിക്കേണ്ട സിനിമകൾ മുടക്കുകയാണ് ലക്ഷ്യമെന്നും ജോജു പറഞ്ഞു. ‘എനിക്ക് വരുന്ന പ്രൊഡ്യൂസര്‍മാരെ മുടക്കുകയാണ് ലക്ഷ്യം, ദയവുചെയ്ത് നിങ്ങൾ ആലോചിച്ചു നോക്കൂ
തനിക്കെതിരെ വരുന്ന വാർത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കിയിട്ട് മാത്രം പോസ്റ്റ് ചെയ്യാൻ ശ്രമിക്കൂ. എന്നെ വ്യക്തിഹത്യ ചെയ്യുകയാണ്, ഞാനൊരു മോശക്കാരൻ ആണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജോഷി സാറുമായി മൂന്നാമത്തെ സിനിമ ചെയ്യാൻ പോവുകയാണ്, ഞാൻ മോശക്കാരൻ ആണെങ്കിൽ അങ്ങനെ നടക്കുമോ. ഞാൻ വർക്ക് ചെയ്ത സംവിധായകരുമായി വീണ്ടും പ്രോജക്ടുകൾ ചെയ്യുകയാണ്. ഞാൻ കുഴപ്പക്കാരനാണെങ്കിൽ അവർ വീണ്ടും അതിനു തയ്യാറാകുമോ ‘ എന്നും ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കവേ ജോജു ചോദിച്ചു.

English Summary

Prominent actor Joju George has come forward with a serious allegation that has shocked the Malayalam film industry. He claims that a famous Malayalam actor and his wife are orchestrating a PR campaign against him. The actor made this allegation during an Instagram Live session.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ