Kannan Sagar: ദൈവതുല്യനായ മമ്മൂക്കയ്ക്കും സഹോദരൻ രമേഷ് പിഷാരടിക്കും നന്ദി; കണ്ണൻ സാഗർ ആശുപത്രി വിട്ടു

Kannan Sagar Operation Completed:ആശുപത്രിയിൽ നിന്നും ചികിത്സ പൂർത്തിയാക്കിയതിന് പിന്നാലെ തന്റെ ജീവിതം നീട്ടിക്കിട്ടുന്നതിനു വേണ്ടി ത്തിനുവേണ്ടി പ്രയത്നിച്ച ഡോക്ടർമാരുടെയും മറ്റു സ്റ്റാഫുകളുടെയും ചിത്രം പങ്കുവെച്ചരിക്കുകയാണ് താരം. രാജഗിരി ഹോസ്പിറ്റലിലെ’ കാർഡിയോളജി തോറാസിസിക് സർജറി ഔട്ട്‌ പേഷ്യന്റ് ഡിപ്പാർട്മെന്റ് ടീമാണ് തന്റെ ജീവിതം നീട്ടിക്കിട്ടുവാനായി പ്രയത്നിച്ചത്.....

Kannan Sagar: ദൈവതുല്യനായ മമ്മൂക്കയ്ക്കും സഹോദരൻ രമേഷ് പിഷാരടിക്കും നന്ദി; കണ്ണൻ സാഗർ ആശുപത്രി വിട്ടു

Kannan Sagar, Mammootty

Edited By: 

Arun Nair | Updated On: 20 Apr 2026 | 06:06 PM

നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ ആശുപത്രി വിട്ടു. ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടി എറണാകുളം രാജഗിരി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ബ്ലോക്കിനെ തുടർന്നാണ് കണ്ണൻ സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയ നടൻ സഹായം അഭ്യർത്ഥിച്ചു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ മിമിക്രി താരങ്ങളുടെ സംഘടനയായ മാ കണ്ണൻ സാഗറിന് വേണ്ട സംവിധാനങ്ങളുമായി എത്തി. കൂടാതെ നടൻ മമ്മൂട്ടിയും രമേശ് പിഷാരടി തുടങ്ങിയവരും അദ്ദേഹത്തിന് സഹായഹസ്ഥങ്ങളുമായി എത്തി.

ഓസ്ട്രേലിയയില്‌‍ നിന്നും മമ്മൂക്കാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സമയാസമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും പേടിക്കണ്ടാ കൂടെയുണ്ട് എന്നു ധൈര്യവും നൽകികൊണ്ടിരുന്ന റോബർട്ട്‌ ജിൻസ്, തന്റെ ദൈവതുല്യനായ മഹാനടൻ മമ്മൂക്കായിക്കും ഒരായിരം നന്ദിയെന്നും കണ്ണൻ സാ​ഗർ.

ALSO READ:ഗംഗ ഇനിയും ഇവരെ വിട്ടു പോയിട്ടില്ല, കോമഡി പോലെ തോന്നുന്നു; നടി ശോഭനയുടെ നൃത്തത്തിനെതിരെ സോഷ്യൽ മീഡിയ

ആശുപത്രിയിൽ നിന്നും ചികിത്സ പൂർത്തിയാക്കിയതിന് പിന്നാലെ തന്റെ ജീവിതം നീട്ടിക്കിട്ടുന്നതിനു വേണ്ടി ത്തിനുവേണ്ടി പ്രയത്നിച്ച ഡോക്ടർമാരുടെയും മറ്റു സ്റ്റാഫുകളുടെയും ചിത്രം പങ്കുവെച്ചരിക്കുകയാണ് താരം. രാജഗിരി ഹോസ്പിറ്റലിലെ’ കാർഡിയോളജി തോറാസിസിക് സർജറി ഔട്ട്‌ പേഷ്യന്റ് ഡിപ്പാർട്മെന്റ് ടീമാണ് തന്റെ ജീവിതം നീട്ടിക്കിട്ടുവാനായി പ്രയത്നിച്ചത്.

ദൈവതുല്യരായ ഡോക്ടേഴ്‌സും ചില മാലാഖമാരുമാണ് ചിത്രത്തിൽ. ഇത്രയും വലിയ ഒരു ഓപ്പറേഷൻന്റെ ഞെട്ടലിൽ താൻ ആകെതളർന്നപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി സർജറി വിജയകരമായി പൂർത്തിയാക്കി താൻ ഡിസ്ചാർജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാ നിർദ്ദേശങ്ങൾ നൽകിയന്നും കണ്ണൻ സാ​ഗർ ഫേസ്ബുക്കിൽ കുറിച്ചു.

വേദനയുടെ ആ വലിയലോകത്തു ഞാൻ മുറിവുകളിലെ ഈർഷതനിറഞ്ഞ വലിച്ചിലുകൾക്കിടയിൽ അമരുമ്പോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും തമാശക്കാർക്ക് ഇത്രവേദനയെന്തിനാ ഞങ്ങളൊക്കെയില്ലേ ഇവിടെ എന്നുപറഞ്ഞു ഈ ഡിപ്പാർട്ടുമെന്റിലെ ഓരോരുത്തരും നമുക്കായി അത്രസംരക്ഷണമാണ് നൽകുന്നതെന്നും കണ്ണൻ സാ​ഗർ.

ആട് 3യും,വാഴ 2 എന്ന സിനിമയും ഡോക്ടർസ് ഉൾപ്പെടെ മിക്ക സ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ നല്ലവേഷങ്ങൾ കിട്ടട്ടെയെന്നും ആശംസിച്ചു, തന്റെ വേദനകൾ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളിൽ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് പങ്കപവെച്ചതിനു പിന്നാലെ നിരവധി ആരാധകരാണ് നടന് പ്രാർത്ഥനകളും സന്തോഷവും അറിയിച്ച് എത്തുന്നത്. എല്ലാം പെട്ടെന്ന് ഭേദമാകും എന്നും പഴയതുപോലെ തിരിച്ചുവരണം എന്നുമാണ് ആരാധകർ കമന്റുകളായി കുറിക്കുന്നത്.

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ