AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Shobhana: ഗംഗ ഇനിയും ഇവരെ വിട്ടു പോയിട്ടില്ല, കോമഡി പോലെ തോന്നുന്നു; നടി ശോഭനയുടെ നൃത്തത്തിനെതിരെ സോഷ്യൽ മീഡിയ

Actress Shobhana: ചെന്നൈയിൽ സ്വന്തമായി ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭനയ്ക്ക് ഭരതനാട്യത്തിലുള്ള സംഭാവനയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അത്തരത്തിലുള്ള ഒരു കലാകാരിക്ക് നേരെയാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നത്. ഒരു വേദിയിൽ താരം അവതരിപ്പിച്ച് നൃത്തത്തിലെ ചില ഭാഗങ്ങൾ കട്ട് ചെയ്താണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഇതെന്താണ് ഇവർ കാണിക്കുന്നത് ഇതാണോ ഭരതനാട്യം എന്നൊക്കെയാണ് ആളുകൾ ചോദിക്കുന്നത്.............

Actress Shobhana: ഗംഗ ഇനിയും ഇവരെ വിട്ടു പോയിട്ടില്ല, കോമഡി പോലെ തോന്നുന്നു; നടി ശോഭനയുടെ നൃത്തത്തിനെതിരെ സോഷ്യൽ മീഡിയ
ShobhanaImage Credit source: INSTAGRAM
Ashli C
Ashli C | Updated On: 20 Apr 2026 | 01:42 PM

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ശോഭന. ഇന്നും മലയാളി കാണാനാഗ്രഹിക്കുന്ന ഹിറ്റ് സിനിമകളിൽ ശോഭനാ നായികയായ ചിത്രങ്ങളും ഏറെയാണ്.80-90 കാലഘട്ടങ്ങളിൽ മലയാള സിനിമയിലെ മുഖ്യധാരാ നായികയായ ശോഭന ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം നായികയായി ശോഭന എത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഇവർക്കൊപ്പം എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു. ശോഭന നായികയായി ഇന്നും മാറി വന്ന ഓരോ തലമുറയും കാണാനാഗ്രഹിക്കുന്ന ചിത്രങ്ങളാണ് മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, പപ്പയുടെ സ്വന്തം അപ്പൂസ്, മഴയെത്തും മുമ്പേ തുടങ്ങിയവ.

അഭിനേത്രി എന്നതിലുപരി ഒരു നല്ല നർത്തകി കൂടിയാണ് ശോഭന. പ്രശസ്തരായ തിരുവിതാംകൂർ സഹോദരിമാര്( ലളിനി, പത്മിനി, രാഗിണി ) കുടുംബത്തിൽ നിന്നുള്ള കലാകാരി. ചെന്നൈയിൽ സ്വന്തമായി ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭനയ്ക്ക് ഭരതനാട്യത്തിലുള്ള സംഭാവനയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അത്തരത്തിലുള്ള ഒരു കലാകാരിക്ക് നേരെയാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നത്. ഒരു വേദിയിൽ താരം അവതരിപ്പിച്ച് നൃത്തത്തിലെ ചില ഭാഗങ്ങൾ കട്ട് ചെയ്താണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഇതെന്താണ് ഇവർ കാണിക്കുന്നത് ഇതാണോ ഭരതനാട്യം എന്നൊക്കെയാണ് ആളുകൾ ചോദിക്കുന്നത്.

ALSO READ:ദൈവതുല്യനായ മമ്മൂക്കയ്ക്കും സഹോദരൻ രമേഷ് പിഷാരടിക്കും നന്ദി; കണ്ണൻ സാഗർ ആശുപത്രി വിട്ടു

എല്ലാ ഭാവങ്ങളിലും ഒരു നാഗവല്ലി ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നും എവിടെ ചെന്നാലും എന്ത് ഭാവം കാണിച്ചാലും കൂടെയുണ്ടല്ലോ നമ്മുടെ നാഗവല്ലി ഇവിടെയും കണ്ടു ആരാധന ഭാവം നാഗവല്ലിയുടെ അത് ഇയാൾക്ക് മാത്രമേ കഴിയൂ അതുകൊണ്ട് തന്നെയാണ് കൂടെ കൂടിയിരിക്കുന്നത് ഐശ്വര്യമാണ് ആ ഒരു കഥാപാത്രമാണ് ഇന്ന് ഈ വ്യക്തി യെ വാനോളം പുകഴ്ത്തുവാൻ കാരണമായ ത് അതുകൊണ്ട് വ്യക്തിയാണെങ്കിലും പ്രേതമാണെങ്കിലും ചേർത്ത് പിടിച്ചോളുക,ഇപ്പോൾ ഡാൻസ് എല്ലാം പ്രഹസനം ആയല്ലോ, ഈ സ്ത്രീ ഉള്ള വില കളയുകയാണ്,പണ്ട് കഥകളിയിൽ ആയിരുന്നു ഇതൊക്കെ ഇപ്പോൾ മോഹിനിയാട്ടം കുച്ചുപിടി ഭരതനാട്യം എല്ലാം പ്രഹസനം ആയി എന്നിങ്ങനെയാണ് കമന്റുകൾ എത്തുന്നത്.

എന്നാൽ ഇത്തരത്തിൽ നെഗറ്റീവ് കമന്റ് ഇടുന്നവർക്കെതിരെയും ആളുകൾ രംഗത്തെത്തുന്നുണ്ട്. ഒന്നുകിൽ അവരുടെ ആ വീഡിയോ മുഴുവൻ കാണണം അല്ലാതെ ഇത്തരത്തിൽ വാലും തിന്നും ഇല്ലാതെ വീഡിയോകൾ കണ്ടിട്ട് അവരെ കുറ്റപ്പെടുത്തുന്ന ശരിയല്ല എന്നും ഭരതനാട്യത്തിലെ സംഭാവനകൾക്ക് വേണ്ടി രാജ്യം പത്മഭൂഷൻ നൽകിയ കലാകാരിയാണ് ശോഭന എന്നും ചില വാദിക്കുന്നു.അനുഗ്രഹിത കലാകാരി നൃത്തം തപസ്യയാക്കിയ വൾ അവരെ ജഡ്ജ് ചെയ്യാൻ നമുക്കാവില്ലാ,ഭരതമുനി ഒരാളേ ഉള്ളൂ എന്നായിരുന്നു ഞാൻകരുതിയത്.ഇതിലെ കമൻ്റുകൾ കണ്ടപ്പോഴാണ് ഒരുപാടുപേരുണ്ടെന്ന് മനസ്സിലായത്. ശോഭന നൃത്തത്തിൽ അതീവ പ്രാവീണ്യമുള്ള ആളാണെന്ന് എല്ലാവർക്കുമറിയാം അതുകൊണ്ടുതന്നെ അവർ കോപ്രായം കാണിക്കില്ല എന്ന് സാമാന്യ വിവരമുള്ളവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ അതിന് നൃത്തം അറിയേണ്ട ആവശ്യമില്ല എന്നും ചിലർ കുറിച്ചു.

Follow Us