Actor Robin Varghese: ജോണി വാക്കറിലെ നാലംഗ സംഘത്തിലെ ഷെല്ലി; നടൻ റോബിൻ വർഗീസ് അന്തരിച്ചു

Actor Robin Varghese: ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കവിയൂർ മുണ്ടിയപ്പള്ളി തേരാട്ട് ടിവി വർഗീസിന്റേയുംയും ഏലിക്കുട്ടിയുടെയും മകനാണ് റോബിൻ വർഗീസ്. നാലുവർഷത്തോളമായി ഇദ്ദേഹം കുടുംബത്തോടെ കാലിഫോർണിയയിലാണ് താമസിക്കുന്നത്.കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിൻ വർഗീസ് കലാരംഗത്ത് സജീവമാകുന്നത്. ഇതിനിടയിലാണ് മമ്മൂട്ടി നായകനായി 1992 റിലീസ് ചെയ്ത ജോണിവാക്കറിലേക്ക് റോബിൻ വർഗീസിന് അവസരം ലഭിക്കുന്നത്........

Actor Robin Varghese: ജോണി വാക്കറിലെ നാലംഗ സംഘത്തിലെ ഷെല്ലി; നടൻ റോബിൻ വർഗീസ് അന്തരിച്ചു

Robin Varghese

Published: 

20 Nov 2026 | 03:05 PM

നടൻ റോബിൻ വർഗീസ് അന്തരിച്ചു. 90കളിൽ യുവാക്കളുടെ ഹരമായി മാറിയ മമ്മൂട്ടി ചിത്രം ജോണിവാക്കറിലെ നാലം​ഗ സംഘത്തിലെ ഷെല്ലി എന്ന കഥാപാത്രത്തിലൂടെയാണ് റോബിൻ വർഗീസ് പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. അമേരിക്കയിലെ കാലിഫോർണിയയിലാണ് അന്ത്യം.

ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കവിയൂർ മുണ്ടിയപ്പള്ളി തേരാട്ട് ടിവി വർഗീസിന്റേയുംയും ഏലിക്കുട്ടിയുടെയും മകനാണ് റോബിൻ വർഗീസ്. നാലുവർഷത്തോളമായി ഇദ്ദേഹം കുടുംബത്തോടെ കാലിഫോർണിയയിലാണ് താമസിക്കുന്നത്.

ALSO READ:‘ഫ്രെയിമിൽ എവിടെ നിന്നാലും രാജാവ്’; ‘ഓം’ തിയേറ്ററുകളിൽ തൂക്കിയത് മമ്മൂട്ടി, ധനുഷിനെക്കാൾ തിളങ്ങിയത് മെഗാസ്റ്റാറെന്ന് ആദ്യ പ്രതികരണങ്ങൾ

മമ്മൂട്ടിയുടെ സഹോദരന്റെ കൂട്ടുകാരനാണ്…

കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിൻ വർഗീസ് കലാരംഗത്ത് സജീവമാകുന്നത്. ഇതിനിടയിലാണ് മമ്മൂട്ടി നായകനായി 1992 റിലീസ് ചെയ്ത ജോണിവാക്കറിലേക്ക് റോബിൻ വർഗീസിന് അവസരം ലഭിക്കുന്നത്. ചിത്രത്തിൽ ഷെല്ലി എന്ന കഥാപാത്രം മമ്മൂട്ടിയുടെ സഹോദരന്റെ കൂട്ടുകാരനാണ്.

തുടർന്ന് സോളമന്റെ മണവാട്ടി എന്നൊരു സിനിമയിലും റോബിൻ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചില കണ്ണട ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാര്യ ജോസി, മക്കൾ എമി, എർലിൻ. സംസ്കാരം ന്യൂയോർക്ക് വച്ചാണ് നടക്കുന്നത്.

അതേസമയം പ്രശസ്ത സംവിധായകൻ ജയരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി രഞ്ജിത എന്നിവർ തകർത്ത് അഭിനയിച്ച ചിത്രമാണ് ജോണിവാക്കർ. 1992ൽ റിലീസ് ചെയ്ത ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ജോണി വർഗീസ് എന്ന കഥാപാത്രം തന്റെ അനിയനോടൊപ്പം കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാതന്തു. അന്നത്തെ യുവത്വത്തെ ഏറെ ആകർഷിച്ച സിനിമയായിരുന്നു ജോണിവാക്കർ. മാത്രമല്ല ഇന്നും ഈ സിനിമയ്ക്ക് നിരവധി ആരാധകരുണ്ട്.

ENGLISH SUMMARY

Actor Robin Varghese has passed away. He became well-known to audiences through his role as ‘Shelly’—one of the four friends in the Mammootty-starrer *Johnny Walker*, a film that became a sensation among the youth in the 1990s. He breathed his last in California, USA.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam: ഐശ്വര്യയോ, താഷിയോ? ബ്ലഫ് മാസ്റ്റർ ടാസ്ക് ആര് തൂക്കും
Shamna Khasim: കുടുംബത്തിൽ നിന്ന് പുറത്താക്കും!ചെയ്യരുതെന്ന് അമ്മ പറഞ്ഞു, ഞാനത് പാലിച്ചു! ഷംനാ ഖാസിം
ധനുഷിൻ്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ‘ഓം’ റിലീസ്; സിനിമയിൽ രാഷ്ട്രീയമുണ്ടോ? മറുപടിയുമായി സംവിധായകൻ
Samantha Ruth Prabhu Welcomes Baby Boy: ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സമാന്ത; കുഞ്ഞിൻ്റെ പേര് അറിയേണ്ടേ ?
“അതിനകത്ത് ഞാൻ ജീവിക്കുകയായിരുന്നു”; വർഷങ്ങൾക്ക് ശേഷം ബിഗ് ബോസ് ഓർമ്മകളും നിലപാടും പങ്കുവെച്ച് മണിക്കുട്ടൻ
‘Om’ Theater Response: ‘ഫ്രെയിമിൽ എവിടെ നിന്നാലും രാജാവ്’; ‘ഓം’ തിയേറ്ററുകളിൽ തൂക്കിയത് മമ്മൂട്ടി, ധനുഷിനെക്കാൾ തിളങ്ങിയത് മെഗാസ്റ്റാറെന്ന് ആദ്യ പ്രതികരണങ്ങൾ
കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുള്ള സുസുക്കിയുടെ സ്കൂട്ടർ
ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തേണ്ട വഴിപാടുകൾ!
ചിലന്തി ശല്യം മടുത്തോ? വീട്ടിൽ തന്നെയുണ്ട് എളുപ്പവഴികൾ
ഓർമ്മശക്തി കൂട്ടാം; തലച്ചോറിൻ്റെ ആരോഗ്യത്തിന് കഴിക്കേണ്ട 8 സൂപ്പർ ഫുഡുകൾ
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?