AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Samantha Ruth Prabhu Welcomes Baby Boy: ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സമാന്ത; കുഞ്ഞിൻ്റെ പേര് അറിയേണ്ടേ ?

Samantha Ruth Prabhu Becomes a Mother to a Baby Boy: കുഞ്ഞിൻ്റെ ചെറിയ വിരലുകളിൽ ചേർത്തുപിടിച്ചിരിക്കുന്ന ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. "ഞങ്ങളുടെ സുന്ദരനായ ആൺകുഞ്ഞ് ദേവ് നിദിമോരു. ഞങ്ങളുടെ ഹൃദയം ഇതുവരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ സന്തോഷം" എന്ന കുറിപ്പോടെയാണ് സമാന്ത ചിത്രം പങ്കുച്ചിരിക്കുന്നത്

Samantha Ruth Prabhu Welcomes Baby Boy: ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സമാന്ത; കുഞ്ഞിൻ്റെ പേര് അറിയേണ്ടേ ?
സമാന്ത റൂത്ത് പ്രഭുImage Credit source: Instagram samantharuthprabhuoffl
Sumeesh T Unneen
Sumeesh T Unneen | Updated On: 20 Nov 2026 | 02:37 PM

നടി സമാന്ത റൂത്ത് പ്രഭുവിനും ഭർത്താവും സംവിധായകനുമായ രാജ് നിദിമോരുവിനും ആൺകുഞ്ഞ് പിറന്നു. നവംബർ 19 വ്യാഴാഴ്ചയായിരുന്നു കുഞ്ഞിൻ്റെ ജനനം. നവംബർ 20 വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമിലൂടെയാണ് ദമ്പതികൾ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. മകന് ‘ദേവ് നിദിമോരു’ എന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞിൻ്റെ ചെറിയ വിരലുകളിൽ ചേർത്തുപിടിച്ചിരിക്കുന്ന ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. “ഞങ്ങളുടെ സുന്ദരനായ ആൺകുഞ്ഞ് ദേവ് നിദിമോരു. ഞങ്ങളുടെ ഹൃദയം ഇതുവരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ സന്തോഷം” എന്ന കുറിപ്പോടെയാണ് സമാന്ത ചിത്രം പങ്കുച്ചിരിക്കുന്നത്

വാർത്ത പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്നും ആരാധകരിൽ നിന്നും ദമ്പതികൾക്ക് ആശംസാപ്രവാഹമാണ്. നടി വരലക്ഷ്മി ശരത്കുമാർ ഇരുവർക്കും സ്നേഹവും ആശംസകളും അറിയിച്ചു. സമാന്തയുടെ ‘മാ ഇൻ്റി ബംഗാരം’ എന്ന സിനിമയിലെ സഹതാരമായ ശ്രീമുഖി, നടിയും ഗായികയുമായ സോഫി ചൗധരി തുടങ്ങിയ പ്രമുഖരും ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ‘സീമന്തം’ചടങ്ങിന് പിന്നാലെ അടുത്തിടെ ഇരുവരും ‘മാതൃ ശിശു മംഗള ആശീർവാദം’ എന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ വിശേഷങ്ങൾ രാജിൻ്റെ സഹോദരി ശീതൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. സമാന്തയെയും കുഞ്ഞിനെയും അനുഗ്രഹിക്കാൻ കുടുംബത്തിലെ മുതിർന്നവരെല്ലാം എത്തിയതായും, വീട്ടിലെ പൂജാമുറിയിൽ ഒത്തുചേർന്ന് പ്രാർത്ഥിക്കുന്ന പാരമ്പര്യം കുടുംബത്തിൽ ഇന്നും തുടരുന്നതിൽ സന്തോഷമുണ്ടെന്നും ശീതൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Also Read: ‘Om’ Theater Response: ‘ഫ്രെയിമിൽ എവിടെ നിന്നാലും രാജാവ്’; ‘ഓം’ തിയേറ്ററുകളിൽ തൂക്കിയത് മമ്മൂട്ടി, ധനുഷിനെക്കാൾ തിളങ്ങിയത് മെഗാസ്റ്റാറെന്ന് ആദ്യ പ്രതികരണങ്ങൾ

ഗർഭകാലത്തെ സന്തോഷനിമിഷങ്ങളും കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കങ്ങളും സമാന്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മാതൃത്വത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി അഭിനയത്തിൽ നിന്നും മറ്റ് തിരക്കുകളിൽ നിന്നും ചെറിയൊരു ഇടവേളയെടുക്കുന്നതിനെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. പുതിയ പ്രോജക്ടുകളുടെ തിരക്കിലായിരുന്ന സമാന്ത പ്രസവത്തോട് അനുബന്ധിച്ച് സിനിമാ തിരക്കുകൾ കുറച്ചിരുന്നു.

2021-ൽ പുറത്തിറങ്ങിയ ‘ദി ഫാമിലി മാൻ സീസൺ 2’ എന്ന വെബ് സീരീസിലാണ് സമാന്തയും രാജും ആദ്യമായി ഒന്നിച്ചു പ്രവർത്തിച്ചത്. തുടർന്ന് 2024-ൽ ‘സിറ്റാഡൽ: ഹണി ബണ്ണി’ എന്ന സീരീസിനായും ഇരുവരും ഒന്നിച്ചു. പിന്നീട് പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. 2025 ഡിസംബറിൽ കോയമ്പത്തൂരിലെ ഇഷ യോഗ സെൻ്റിലുള്ള ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ച് നടന്ന ‘ഭൂതശുദ്ധി വിവാഹ’ ചടങ്ങിലൂടെയാണ് ഇവർ വിവാഹിതരായത്. ‘മാ ഇൻ്റി ബംഗാരം’ ഷൂട്ട് ചെയ്യുന്നതിനിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം സമാന്ത അറിയുന്നത്.

English Summary

Samantha Ruth Prabhu and Raj Nidimoru welcomed their first child, a baby boy named Dev Nidimoru, on November 19, 2026, announcing the arrival on Instagram the next day.

Follow Us