Shankar: ‘അന്ന് ആരാധികമാർ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി, കാലിൽ തൊട്ട് നമസ്കരിക്കും’; ശങ്കർ

Actor Shankar Fan Moment: ആദ്യ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ തനിക്ക് ചുറ്റുംനടന്ന കാര്യങ്ങൾ വിശ്വസിക്കാൻ പോലും കഴിയില്ലെന്ന് പറയുകയാണ് ശങ്കർ.

Shankar: അന്ന് ആരാധികമാർ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി, കാലിൽ തൊട്ട് നമസ്കരിക്കും; ശങ്കർ

നടൻ ശങ്കർ

Updated On: 

24 Aug 2025 | 01:12 PM

1980കളിൽ മലയാള സിനിമയിലും തമിഴകത്തും തിളങ്ങി നിന്നിരുന്ന നടനാണ് ശങ്കർ. ‘ഒരു തലൈ രാഗം’ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം അഭിനയത്തിലേക്ക് കടന്നുവരുന്നത്. തുടർന്ന്, ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി. ഇപ്പോഴിതാ, ആദ്യ സിനിമ ഹിറ്റായപ്പോൾ തനിക്കുണ്ടായ ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശങ്കർ. യെസ് 27ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

ആദ്യ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ തനിക്ക് ചുറ്റുംനടന്ന കാര്യങ്ങൾ വിശ്വസിക്കാൻ പോലും കഴിയില്ലെന്ന് പറയുകയാണ് ശങ്കർ. തമിഴ്‌നാട്ടിൽ ഒരു സിനിമ വിജയിച്ചാലുള്ള അവസ്ഥ അറിയാലോ. ആ സിനിമ ഹിറ്റായതോടെ തനിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയായി. തമിഴ്‌നാട്ടിൽ തനിക്ക് ഒരുപാടു ആരാധകർ ഉണ്ടായിരുന്നു. നടന്നു പോകുമ്പോൾ ആളുകൾ കാലിൽ തൊട്ട് നമസ്കരിക്കാൻ തുടങ്ങിയെന്നും ശങ്കർ പറയുന്നു. ഇതോടെ, ടാക്സിയിലൊക്കെ യാത്ര ചെയ്തിരുന്ന താൻ കാർ വാങ്ങിയെന്നും അദ്ദേഹം പറയുന്നു.

തന്റെ സഹോദരിയുടെ വിവാഹത്തിനായി തമിഴ്‌നാട്ടിൽ നിന്ന് ഗുരുവായൂരിലേക്ക് വരുന്ന സമയത്തുണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു, ഗുരുവായൂരിലേക്ക് വരുന്നതിനിടെ കാർ ഒരു ചെറിയ ചായക്കടയുടെ മുന്നിൽ നിർത്തി. താൻ അധികമൊന്നും ചിന്തിച്ചിരുന്നില്ല. ഡ്രൈവർ ഇറങ്ങി ചായ പറഞ്ഞു. താൻ കാറിൽ തന്നെ ഇരുന്നു. ഇതിനിടയിൽ ചായക്കടക്കാരൻ തന്നെ കണ്ടുവെന്നും ശങ്കർ പറയുന്നു.

ALSO READ: ആ പ്രശ്നമുണ്ടായപ്പോൾ ആദ്യം വിളിച്ചയാൾ മമ്മൂക്കയായിരുന്നു; പേടിക്കേണ്ട ഒപ്പമുണ്ടെന്ന് പറഞ്ഞു: നിഷ സാരംഗ്

അവസാനം പോലീസ് എത്തിയിട്ടാണ് തന്നെ അവിടുന്ന് ഇറക്കി കൊണ്ടുപോയത്. തന്നെ കണ്ടതും ആ പ്രദേശം മുഴുവൻ ഇളകി വന്നിരുന്നു. തമിഴ്‌നാട്ടിൽ മാത്രമല്ല, നമുക്ക് സ്റ്റാർഡം നിലനിൽക്കുന്ന സമയത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാകുമെന്നും ശങ്കർ കൂട്ടിച്ചേർത്തു.

Follow Us
Related Stories
Amma Controversy: “ഞാൻ മതം മാറ്റാൻ ശ്രമിച്ചു എന്ന് ആരോപിച്ചു, സ്വന്തം കുടുംബത്തിലുള്ളവരുമായി അവിഹിത ബന്ധം എന്ന് പറഞ്ഞു”; ക്ഷമിക്കില്ലെന്ന് അൻസിബ
Balan Movie Making : മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ബുദ്ധിമുട്ടിയത് ബാലനില്‍; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സംവിധായകന്‍
Drishyam 3 Movie – ദൃശ്യം 3 : മോഹന്‍ലാലിന്റെ കാറില്‍ തന്റെ വാഹന നമ്പര്‍ അനുമതില്ലാതെ ഉപയോഗിച്ചു; ചിത്രത്തില്‍ നിന്ന് ആ ഭാഗങ്ങള്‍ നീക്കണം, പരാതി
“ഞാൻ കരഞ്ഞുകൊണ്ട് ഇറങ്ങിവരികയായിരുന്നു, പുള്ളിക്കാരി വന്ന് മുഖത്ത് ഒറ്റയടി”; ആ സംഭവം ഓർത്തെടുത്ത് അഞ്ജു ജോസഫ്
Actor Prithviraj: സ്ത്രീകളുടെ ശാപം ചില്ലറയല്ല, പ്രമുഖ താരദമ്പതികളുടെ മകളെ പറ്റിച്ചു; പൃഥ്വിരാജിനെതിരെ ആരോപണവുമായി ഇൻഫ്ലുവൻസർ
Bharathi Raja: സംവിധായകൻ ഭാരതിരാജ അന്തരിച്ചു
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
ലോകകപ്പിലെ 10 പ്രധാന താരങ്ങള്‍
ഈ ഭാ​ഗങ്ങളിൽ വേദനയുണ്ടോ? ഹാർട്ട് അറ്റാക്കാകാം
പീസ് ലില്ലി വായുവിനെ ശുദ്ധീകരിക്കുമോ? ഗുണങ്ങളേറെ
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം