5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Unnikannan : അവസാനം നെനച്ചവണ്ടി കിട്ടി! ഉണ്ണികണ്ണൻ വിജയിയെ നേരിൽ കണ്ടു; സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ

Vijay Fan Unnikannan Mangalam Dam : വിജയിയെ നേരിൽ കാണാൻ പാലക്കാട് നിന്നും ചെന്നൈയിലേക്ക് ജനുവരി ഒന്നാം തീയതി മുതൽ കാൽനടയാത്ര ചെയ്യുകയായിരുന്നു ഉണ്ണികണ്ണൻ. വിജയി ആരാധകർ വഴിയാണ് ഉണ്ണികണ്ണന് തലപതിയെ നേരിൽ കാണാൻ അവസരം ലഭിച്ചത്.

Unnikannan : അവസാനം നെനച്ചവണ്ടി കിട്ടി! ഉണ്ണികണ്ണൻ വിജയിയെ നേരിൽ കണ്ടു; സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ
Unnikannan VijayImage Credit source: Unnikannan Instagram/PTI
jenish-thomas
Jenish Thomas | Updated On: 04 Feb 2025 20:42 PM

ചെന്നൈ : അവസാനം ഉണ്ണികണ്ണന് നെനച്ചവണ്ടി കിട്ടി. കോളിവുഡ് സൂപ്പർ താരം വിജയിയുടെ കടുത്ത ആരാധകനായ സോഷ്യൽ മീഡിയ താരവുമായ ഉണ്ണികണ്ണൻ (Unnikannan Mangalam Dam) അവസാനം തൻ്റെ ഇഷ്ടത്താരത്തെ നേരിൽ കാണാനായി. ചെന്നൈയിൽ വിജയിയുടെ ജനനായകൻ സിനിമ സെറ്റിൽ എത്തിയാണ് ഉണ്ണികണ്ണന് തലപതിയെ നേരിൽ കാണാനും ഒപ്പം നിന്നും ഫോട്ടോയെടുക്കാൻ സാധിച്ചത്. ഈ സന്തോഷം അറിയിച്ചുകൊണ്ട് ഉണ്ണികണ്ണൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു

വിജയിയെ നേരിൽ കാണാനായി ഉണ്ണികണ്ണൻ തൻ്റെ സ്വദേശമായ പാലക്കാട് ജില്ലയിലെ മംഗലം ഡാമിൽ നിന്നും ജനുവരി ഒന്നാം തീയതി മുതൽ ചെന്നൈയിലേക്ക് കാൽനാടയാത്ര ആരംഭിച്ചിരുന്നു. വിജയിയുടെ ചിത്രം പതിച്ച പോസ്റ്ററുകൾ കഴുത്തിൽ അണിഞ്ഞാണ് ഉണ്ണികണ്ണൻ തൻ്റെ കാൽനട യാത്ര നടത്തിയത്. കാൽനാടയാത്ര വിവരം അറിഞ്ഞ് കൊയമ്പത്തൂരിലെ വിജയി ആരാധകർ വഴിയാണ് ഉണ്ണികണ്ണന് തലപതിയെ നേരിൽ കാണാൻ അവസരം ലഭിച്ചത്. വിജയി ആരാധകർ നടൻ്റെ ഓഫീസിൽ വിവരം അറിയിക്കുകയും തുടർന്ന് തലപതിയെ കാണാനുള്ള അവസരം ഉണ്ണികണ്ണന് ഒരുക്കി നൽകുകയായിരുന്നു.

പത്ത് മിനിറ്റോളം വിജയിക്കൊപ്പം സംസാരിക്കാൻ സാധിച്ചു. തന്നെ കാണാൻ ഒരുപാട് വഴിയുണ്ട് പിന്നെ എന്തിന് ഇങ്ങനെ കാൽനടയായി വന്നുയെന്ന് താരം തന്നോട് ചോദിച്ചുയെന്നും ഉണ്ണികണ്ണൻ വീഡിയോയിൽ പറഞ്ഞു. ജനനായകൻ്റെ ചിത്രീകരണം നടക്കുന്നതിനാൽ കോസ്റ്റ്യൂമും കാര്യങ്ങളും പുറത്ത് വിടാൻ സാധിക്കാത്തതിനാലാണ് ഇപ്പോൾ വീഡിയോ നടനോടൊപ്പമുള്ള വീഡിയോ പങ്കുവെക്കാൻ സാധിക്കാത്തത്. വിജയിയുടെ ടീം വീഡിയോ എടുത്തിട്ടുണ്ടെന്നും അത് അയച്ച് നൽകാമെന്നും അറിയിച്ചിട്ടുണ്ടെന്നും ഉണ്ണികണ്ണൻ പറഞ്ഞു.

ഉണ്ണികണ്ണൻ വിജയിയെ കണ്ട സന്തോഷത്തിൽ പങ്കുവെച്ച വീഡിയോ

ALSO READ : Sanchana Natarajan: ‘ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ നല്ലതാണോ അല്ലയോ എന്ന് ആലോചിച്ചിട്ടായിരിക്കുമല്ലോ’; സഞ്ജന നടരാജൻ

 

View this post on Instagram

 

A post shared by Unni Kannan (@k_unnikannan)


പാലക്കാട് കടന്ന ഉണ്ണികണ്ണൻ്റെ യാത്ര ചെന്നൈക്കരികിൽ എത്തിയെന്നാണ് സോഷ്യൽ മീഡിയ താരം ഒരു വീഡിയോയിലൂടെ അറിയിച്ചു. വിജയിയെ നേരിൽ കാണുന്നതിന് വീണ്ടി ഉണ്ണികണ്ണൻ്റെ യാത്രം തമിഴ്നാട്ടിൽ നിരവധി പേരാണ് പിന്തുണ നൽകയിരുന്നത്. അതേസമയം നിരവധി പേർ ഉണ്ണികണ്ണനെ വിമർശിക്കുകയും ചെയ്തതിരുന്നു. എന്നാൽ വിജയിയെ നേരിൽ കാണാതെ തൻ്റെ മുടിയും താടി മുറിക്കില്ലയെന്നും ഉണ്ണികണ്ണൻ ശപഥമെടുക്കുകയും ചെയ്തു.

ഉണ്ണികണ്ണൻ പങ്കുവെച്ച മറ്റൊരു വീഡിയോ

 

View this post on Instagram

 

A post shared by Unni Kannan (@k_unnikannan)