AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dhanush – Mrunal: ഒടുവിൽ അവർ ഒന്നിക്കുകയാണോ? മൃണാളും ധനുഷും വിവാഹിതരാകുന്നു?

Mrunal Thakur-Dhanush Wedding Rumours: അജയ് ദേവ്​ഗണും മൃണാളും പ്രധാനവേഷങ്ങളിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്‌ത് നിൽക്കുന്ന ചിത്രം പ്രചരിച്ചിരുന്നു.

Dhanush – Mrunal: ഒടുവിൽ അവർ ഒന്നിക്കുകയാണോ? മൃണാളും ധനുഷും വിവാഹിതരാകുന്നു?
Dhanush Mrunal
Sarika KP
Sarika KP | Published: 16 Jan 2026 | 02:58 PM

ബോളിവുഡ് താരം മൃണാൾ താക്കൂറും നടൻ ധനുഷും പ്രണയത്തിലാണെന്ന ​ഗോസിപ്പ് പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇരുവരും ഒരുമിച്ചുള്ള സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇടയ്ക്ക് ഇരുവരും ചില ഇവന്റുകളിലും ഒരുമിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

വാലെന്റെെൻസ് ഡേയായ ഫെബ്രുവരി 14 ന് ഇവർ വിവാഹിതരാകും എന്നാണ് പ്രചരിക്കുന്നത്. സ്വകാര്യ ചടങ്ങായാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ധനുഷോ മൃണാലോ ഇവരുടെ അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇത് സത്യമാണോ എന്ന ചോദ്യമാണ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്.

Also Read:കളങ്കാവൽ, ഭഭബ, വിലായത്ത് ബുദ്ധ; ഈ ആഴ്ചയിൽ ഒടിടിയിലെത്തുന്ന മലയാളം സിനിമകൾ

അജയ് ദേവ്​ഗണും മൃണാളും പ്രധാനവേഷങ്ങളിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്‌ത് നിൽക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായി. മൃണാളിന്റെ പിറന്നാൾ ആഘോഷത്തിലും ധനുഷ് പങ്കെടുത്തിരുന്നു. അതേസമയം ധനുഷിന്റെ മൂന്ന് സഹോദരിമാരെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതായി സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നിരുന്നു.

അതേസമയം വിവാഹമോചിതനാണ് 42 കാരനായ ധനുഷ്. സംവിധായിക ഐശ്വര്യ രജിനികാന്താണ് ധനുഷിന്റെ മുൻഭാര്യ. ഇരുവർക്കും രണ്ട് മക്കളുണ്ട്. 2022-ലാണ് ഇരുവരും വേർപിരിയുന്നതായി പ്രസ്താവന പുറത്ത് വിട്ടത്. തുടർന്ന് 2024 ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി. എന്നാൽ മക്കളുടെ കാര്യത്തിൽ രണ്ട് പേരും ശ്രദ്ധ കൊടുക്കുന്നു.