‘എനിക്കും ആദിലക്കും ഇല്ലാത്ത പ്രശ്നം നോറയ്ക്ക് വേണ്ട’; മാസ് മറുപടിയുമായി ലക്ഷ്മി, കയ്യടിച്ച് അഭിനന്ദിച്ച് ദിയ
Ved Lakshmi Hits Back at Norah’s Mockery: ആദിലയ്ക്കൊപ്പം ഫോട്ടോ എടുത്തുവെന്ന് വെച്ച് താൻ നിലപാട് മാറ്റിയെന്ന് അർത്ഥമില്ലെന്നും തനിക്കും ആദിലയ്ക്കും ഇല്ലാത്ത പ്രശ്നം ഇക്കാര്യത്തിൽ നോറക്ക് വേണ്ട എന്നും വേദലക്ഷ്മി പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ ഏഴിലൂടെ മലയാളികൾക്കിടയിൽ സുപരിചതയായ താരമാണ് മോഡലും ഇൻഫ്ളുവൻസറുമായ വേദലക്ഷ്‍മി. വൈൽഡ് കാർഡ് എൻട്രിയായെത്തിയ ലക്ഷ്മിക്കെതിരെ തുടക്കത്തിൽ വ്യാപക വിമർശനമാണ് ഉയർന്നത്. ലെസ്ബിയൻ കപ്പിൾസായ ആദിലക്കും നൂറക്കുമെതിരെ വേദലക്ഷ്‍മി നടത്തിയ പരാമർശങ്ങളാണ് വിമർശനത്തിന് കാരണമായത്. എന്നാൽ ഇപ്പോഴിതാ ലക്ഷ്മി പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആദിലക്കൊപ്പമുള്ള വേദലക്ഷ്മിയുടെ പോസ്റ്റാണ് അത്. ഇതിനു പിന്നാലെ ആദിലയുടെയും നൂറയുടെയും അടുത്ത സുഹൃത്തും ബിഗ്ബോസ് മുൻ മൽസരാർഥിയുമായ നോറ ലക്ഷ്മിയെ വിമർശിച്ചും പരിഹസിച്ചുമൊക്കെ രംഗത്തെത്തിയിരുന്നു.
ഈ പോസ്റ്റ് മോൻ കണ്ടാൽ പ്രശ്നം ആവില്ലേ?. നിലപാടില്ല, നിലവാരമില്ല, നാണമില്ല, മാനമില്ല തുടങ്ങി രൂക്ഷമായ ഭാഷയിലാണ് ലക്ഷ്മിയെ നോറ വിമർശിച്ചത്. ഇതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വേദലക്ഷ്മി. അടുത്തിടെ താനും ബിഗ് ബോസ് മത്സരാർത്ഥികൾ ഒരു മെന്റലിസം ഷോയിൽ പങ്കെടുത്തിരുന്നുവെന്നും അതിനു ശേഷം താൻ ആദിലയെ വിളിച്ച് തങ്ങളെടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന കാര്യം ചോദിച്ചുവെന്നും അപ്പോൾ കൊളാബ് ആയിട്ട് ഇടാമോയെന്ന് ആദില ചോദിച്ചുവെന്നുമാണ് ലക്ഷ്മി പറയുന്നത്. അങ്ങനെ ഞങ്ങൾ പരസ്പര സമ്മതത്തോട് കൂടി തന്നെ ആ ഫോട്ടോ പോസ്റ്റ് ചെയ്തു.
Also Read:ഒടുവിൽ അവർ ഒന്നിക്കുകയാണോ? മൃണാളും ധനുഷും വിവാഹിതരാകുന്നു?
ആ പോസ്റ്റിന്റെ താഴെ നോറയിട്ട കമന്റ്സിനെ മാവിന്റെ മുകളിൽ വളരാൻ ശ്രമിക്കുന്ന ഇത്തിക്കണ്ണിയായിട്ടെ കാണുന്നുള്ളൂ. ഐഡിയോളജിക്കൽ ഡിസെഗ്രിമെന്റ്സ് ഉള്ളവർ ഒരിക്കലും ഫ്രണ്ട്ലിയായിട്ട് പെരുമാറരുതെന്നോ ഒരു ഫോട്ടോയ്ക്ക് ഒരുമിച്ച് നിൽക്കരുതെന്നോ ഒന്നുമില്ല. ഒരാൾക്ക് ചിലപ്പോൾ ചില ജീവിത രീതികളോടോ ബന്ധങ്ങളോടോ യോജിച്ച് പോകാൻ കഴിയില്ല. അത് അവർ വളർന്നുവന്ന സാഹചര്യം, ജീവിത പശ്ചാത്തലം, വിശ്വാസങ്ങൾ അങ്ങനെ കുറെ കാര്യങ്ങളോട് ബന്ധപ്പെട്ടിരിക്കും. അത് ഒരിക്കലും വേറൊരാളെ അപമാനിക്കലല്ല. ഒരു പേഴ്സണൽ ബൗണ്ടറി സെറ്റ് ചെയ്യുന്നതാണ്.
ഓരോരുത്തർക്കും അവരുടെ പേഴ്സണൽ സ്പേസ് എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഇല്ലേ?. തനിക്ക് ആദിലയോടോ നൂറയോടോ വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്നും മനുഷ്യൻ എന്ന രീതിയിൽ അവരെ താൻ ബഹുമാനിക്കുന്നുവെന്നും ലക്ഷ്മി പറഞ്ഞു. അക്സപ്റ്റൻസ് ആവശ്യപ്പെടുന്നതും റെസ്പെക്ട് പുലർത്തുന്നതും രണ്ടും രണ്ട് കാര്യങ്ങളാണ്. ആദിലയ്ക്കൊപ്പം ഫോട്ടോ എടുത്തുവെന്ന് വെച്ച് താൻ നിലപാട് മാറ്റിയെന്ന് അർത്ഥമില്ലെന്നും തനിക്കും ആദിലയ്ക്കും ഇല്ലാത്ത പ്രശ്നം ഇക്കാര്യത്തിൽ നോറക്ക് വേണ്ട എന്നും വേദലക്ഷ്മി പറഞ്ഞു.ലക്ഷ്മിയുടെ മറുപടി വൈറലായതോടെ ആദ്യം കയ്യടിച്ച് പ്രശംസിച്ച് എത്തിയത് ദിയ കൃഷ്ണയാണ്.
View this post on Instagram