Krishna Prabha: ഇവർക്കൊന്നും കൊടുക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞു, ഇന്നസെന്റ് ചേട്ടനാണ് അന്ന് സഹായിച്ചത്; കൃഷ്ണപ്രഭ
Krishna Prabha: കോമഡി കഥാപാത്രങ്ങളും സ്വഭാവ കഥാപാത്രങ്ങളും ഒരേപോലെ കൈകാര്യം ചെയ്യാൻ പറ്റുന്ന കൃഷ്ണപ്രഭ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധ നേടിയവയാണ്.ലൈഫ് ഓഫ് ജോസൂട്ടി, ഹണി ബീ, ദൃശ്യം, തീവണ്ടി, ജാനേമൻ തുടങ്ങിയവയാണ് കൃഷ്ണപ്രഭ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കുന്ന കാലത്ത് അമ്മയിൽ മെമ്പർഷിപ്പ് എടുക്കുന്നതിന് താൻ നേരിട്ട ചില പ്രശ്നങ്ങളെ കുറിച്ചാണ് നടി പറയുന്നത്.
നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സ്വീകാര്യയായ നടിയാണ് കൃഷ്ണപ്രഭ. മോഹൻലാൽ നായകനായ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രഭ മലയാളി പ്രേക്ഷകർക്ക് സുപരിചിതയെ മാറുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ കൃഷ്ണപ്രഭയുടെ കഥാപാത്രവും ശ്രദ്ധ നേടി. കോമഡി കഥാപാത്രങ്ങളും സ്വഭാവ കഥാപാത്രങ്ങളും ഒരേപോലെ കൈകാര്യം ചെയ്യാൻ പറ്റുന്ന കൃഷ്ണപ്രഭ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധ നേടിയവയാണ്.ലൈഫ് ഓഫ് ജോസൂട്ടി, ഹണി ബീ, ദൃശ്യം, തീവണ്ടി, ജാനേമൻ തുടങ്ങിയവയാണ് കൃഷ്ണപ്രഭ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കുന്ന കാലത്ത് അമ്മയിൽ മെമ്പർഷിപ്പ് എടുക്കുന്നതിന് താൻ നേരിട്ട ചില പ്രശ്നങ്ങളെ കുറിച്ചാണ് നടി പറയുന്നത്. താൻ കളേഴ്സ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്നസെന്റ് ചേട്ടൻ നീ അമ്മയിൽ ഒരു മെമ്പർഷിപ്പ് എടുക്കണം എന്ന് പറയുന്നത്. അപ്പോൾ ആദ്യം ഇത് ചർച്ചയായപ്പോൾ ആരോ പറഞ്ഞിരുന്നു അത്രേ അവർക്കൊക്കെ കൊടുക്കേണ്ട ആവശ്യമുണ്ടോ ഇവരൊക്കെ സിനിമയിൽ നിൽക്കുമെന്ന് എന്താണ് ഉറപ്പ് കൊടുക്കേണ്ട കാര്യമില്ല എന്ന രീതിയിൽ. പക്ഷേ ഇന്നസെന്റ് അങ്കിളിന് ഉറപ്പായിരുന്നു ഞാൻ സിനിമയിൽ നിൽക്കുമെന്നത് അതുകൊണ്ട് അദ്ദേഹമാണ് അല്ല ആ കുട്ടിക്ക് ഒരു മെമ്പർഷിപ്പ് കൊടുക്കണം എന്ന് പറഞ്ഞത്.
ALSO READ:ഗംഗ ഇനിയും ഇവരെ വിട്ടു പോയിട്ടില്ല, കോമഡി പോലെ തോന്നുന്നു; നടി ശോഭനയുടെ നൃത്തത്തിനെതിരെ സോഷ്യൽ മീഡിയ
അദ്ദേഹത്തിന്റെ ഇടപഴലിലൂടെയാണ് തനിക്ക് അമ്മയിൽ മെമ്പർഷിപ്പ് ലഭിച്ചത് എന്നാണ് കൃഷ്ണപ്രഭ പറയുന്നത്. നമ്മൾ നായികയായാണ് അഭിനയിച്ചതെങ്കിൽ ഒരു സിനിമയിൽ അഭിനയിച്ചാൽ തന്നെ അമ്മയിൽ മെമ്പർഷിപ്പ് കിട്ടും. എന്നാൽ ഇപ്പോൾ നിയമമൊക്കെ മാറി എന്ന് തോന്നുന്നു മാത്രമല്ല അന്ന് ഞങ്ങൾ എടുത്ത റേറ്റ് അല്ല ഇപ്പോൾ അമ്മയിൽ മെമ്പർഷിപ്പ് കിട്ടാനായി കൊടുക്കേണ്ടത് എന്നും കൃഷ്ണപ്രഭ പറയുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ഒരു പ്രകൃതക്കാരെയാണ് കൃഷ്ണപ്രഭ.
അത്തരത്തിൽ തിരഞ്ഞെടുപ്പിന്റെ സമയത്ത് സെലിബ്രിറ്റികൾ മത്സരിക്കുന്നതിനെതിരെ കൃഷ്ണപ്രഭ പ്രതികരിച്ചിരുന്നു. ഒരു നാട്ടിൽ സ്ഥാനാർത്ഥിയാകേണ്ടത് ആ നാടിനെ കുറിച്ച് അറിയുന്ന അവിടെ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. അല്ലാതെ സെലിബ്രിറ്റികൾ അല്ല എന്നും കൃഷ്ണപ്രഭ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കൂടാതെ തിരഞ്ഞെടുപ്പ് ദിവസം തന്നെ വോട്ട് എൽഡിഎഫിനാണ് എന്നും ഇടതുപക്ഷം തന്നെ തുറന്നു ഭരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും കഷ്ടപ്പാട് പറഞ്ഞത് പല ചർച്ചകൾക്കും കാരണമായി.