AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“ഇരുപതാം വയസ്സിൽ രജിസ്റ്റർ മാരേജ്, നേരെ പോയത് വീട്ടിലേക്ക്”; സംഭവബഹുലമായ കഥ പറഞ്ഞ് മാലാ പാർവതി!

"Went Straight Home After the Register Marriage": Mala Parvathi Recalls Her Secret Wedding at 20: വിവാഹത്തിൽ നിന്നും പിന്മാറാൻ തൻ്റെ അച്ഛൻ ചെയ്ത കാര്യങ്ങൾ ചിരിയോടെയാണ് താരം ഓർത്തെടുക്കുന്നത്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ താൻ പിന്മാറില്ല എന്ന് അച്ഛന് മനസ്സിലായി എന്നും പിന്നീട് വീട്ടുകാർ തന്നെ വിവാഹം നടത്തി തന്നു എന്നും മാലാ പാർവതി പറയുന്നു.

“ഇരുപതാം വയസ്സിൽ രജിസ്റ്റർ മാരേജ്, നേരെ പോയത് വീട്ടിലേക്ക്”; സംഭവബഹുലമായ കഥ പറഞ്ഞ് മാലാ പാർവതി!
മാലാ പാർവതിImage Credit source: Facebook Maala Parvathi
Sumeesh T Unneen
Sumeesh T Unneen | Published: 29 Jun 2026 | 10:19 PM

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തൻ്റേതായ ഒരിടം നേടിയെടുത്ത അഭിനയത്രിയാണ് മാലാ പർവതി. സിനിമാ രംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യമായി മാറിയ താരത്തിൻ്റെ നിലപാടുകൾ എപ്പോഴും ചർച്ചയാകാറുള്ളതാണ്. താര സംഘടനയായ അമ്മയിലെ തർക്കങ്ങളിൽ കൃത്യമായ നിലപാട് പരസ്യമായി തന്നെ പറഞ്ഞ അപുർവം അംഗങ്ങളിൽ ഒരാളായിരുന്നു അവർ. ഇപ്പോഴിതാ താരം തൻ്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലത്തെ കുറിച്ച് ഓർത്തെടുക്കുകയാണ്. പ്രണയവും, വീട്ടുകാരറിയാതെ ഇരുപതാം വയസിലെ വിവാഹവും അതിനെ തുടർന്നുണ്ടായ സംഭവങ്ങളുമാണ് മൂവി വേൾഡ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മാലാ പാർവതി വെളിപ്പെടുത്തിയത്.

വിവാഹത്തിൽ നിന്നും പിന്മാറാൻ തൻ്റെ അച്ഛൻ ചെയ്ത കാര്യങ്ങൾ ചിരിയോടെയാണ് താരം ഓർത്തെടുക്കുന്നത്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ താൻ പിന്മാറില്ല എന്ന് അച്ഛന് മനസ്സിലായി എന്നും പിന്നീട് വീട്ടുകാർ തന്നെ വിവാഹം നടത്തി തന്നു എന്നും മാലാ പാർവതി പറയുന്നു.

“രജിസ്റ്റർ മാരേജ് കഴിഞ്ഞ് വീട്ടിലേക്ക് തന്നെയാണ് തിരിച്ചുപോയത്. രജിസ്റ്റർ മാരേജ് പിൻവലിക്കണം എന്ന് അച്ഛൻ പറഞ്ഞു, നിങ്ങൾ ചെയ്തത് തെറ്റാണ്. ചേച്ചിയുടെ കല്യാണം കഴിയണം. പിന്നെ ഡിഗ്രി പൂർത്തിയാക്കണം അങ്ങനെയാണെങ്കിൽ കല്യാണം നടത്തിത്തരമെന്നായിരുന്നു അച്ഛൻ്റെ പ്രതികരണം.” വിവാഹത്തിൻ്റെ പേരിൽ ഡിഗ്രി ;പൂർത്തിയാക്കാനുള്ള അറ്റൻ്റൻസ് തനിക്ക് തന്നില്ല എന്നും വിവാഹം പിൻവലിച്ചാൽ അറ്റൻ്റൻസ് നൽകു എന്നായിരുന്നു കോളേജ് ഡിപ്പാർട്ട്മെൻ്റിൻ്റെ നിലപാട് എന്നും.താരം ഓർക്കുന്നു. അറ്റൻ്റൻസ് തരാതെ വന്നതോടെ ആറു പേപ്പർ പിന്നീട് എഴുതിയെടൂക്കുകയായിരുന്നു എന്ന് മാലാ പാർവതി പറയുന്നു.

Also Read: Bharathanatyam 3 Rasaleela: ഇത്തവണ അൽപ്പം ‘പേടിച്ച്’ ചിരിക്കാം; സർപ്രൈസായി സൈജു കുറുപ്പിൻ്റെ ‘ഭരതനാട്യം 3: രാസലീല’

വിവാഹത്തിൽ നിന്ന് പിന്മാറുന്നതിനായി വീട്ടുകാർ നടത്തിയ പരിശ്രമങ്ങളെ അൽപ്പം തമാശ കലർത്തിയാണ് മാലാ പാർവതി പറയുന്നത്.. അച്ഛൻ ബ്രെയിൻവാഷ് ചെയ്യാൻ ശ്രമിച്ച സംഭവവും ചിരിയോടെ താരം വിവരിക്കുന്നു.

“തൃക്കുന്നപ്പുഴ അച്ഛൻ്റെ ബന്ധുവിൻ്റെ വീടുണ്ട്. വൈടെ ചെന്നപ്പോൾ കടലിന് അകത്തേക് ഞാൻ ഇറങ്ങി ചെന്ന് നിൽക്കുകയായിരുന്നു. അവിടെ കടലിൽ നിലയില്ലാത്തിടത്ത് നിൽക്കുമ്പോഴാണ് അച്ഛൻ്റെ ചോദ്യം ‘മോളേ നിനക്കിത് വേണോ’ എന്ന്. കൊള്ളാം അച്ഛാ കടലിൽ വച്ചാണോ ഇതൊക്കെ ചോദിക്കുന്നത് എന്ന് ഞാൻ അച്ഛനോട് തിരിച്ച് ചോദിച്ചു.” തൻ്റെ മനസ്സ് മാറ്റാൻ അച്ഛൻ പല കാര്യങ്ങൾ ചെയ്തു നോക്കി. താൻ എന്ത് പറഞ്ഞാലും സമ്മതിക്കുമായിരുന്നു. ചോദിക്കുന്നതെല്ലാം വാങ്ങി തരും. അങ്ങനെ തന്നെ ഒരു സിനിമക്ക് കൊണ്ടുപോയി. ആ സിനിമയാകട്ടെ ‘ഏയ് ഓട്ടോ’. സിനിമ കണ്ട് അച്ഛൻ തലയിൽ കൈവച്ചുപോയി എന്ന് മാാല പാർവ്വതി പറയുന്നു.

ഭർത്താവിന് കത്തുകൾ അയക്കാൻ കസിൻ ബ്രദറിൽ നിന്നും ലഭിച്ച സഹായവും മാല പാർവതി ഓർത്തെടുത്തു\. തഴവയിൽ അച്ചൻ്റെ പെങ്ങളുടെ വീട്ടിൽ കൊണ്ടാക്കിയപ്പോഴായിരുന്നു അതെന്ന് അവർ പറയുന്നു. “ഒരു ഘട്ടം കഴിഞ്ഞപ്പോ ജ്യോതിയേട്ടന് മനസ്സിലായി ഇത് മാറാൻ പോകുന്നില്ല എന്ന്. പിന്നീട് കത്തുകൾ അയക്കാൻ രഹസ്യമായി എനിക്ക് ഇൻലെൻ്റുകൾ തരും” അവർ പറഞ്ഞൂ. താൻ്റെ നിലപാട് മാറില്ലെന്ന് കണ്ടതോടെ അച്ഛൻ വിവാഹം നടത്തി തന്നു എന്നും പിന്നീട് ആറുമാസത്തോളം ഭർത്താവിൻ്റെ വീട്ടിലായിരുന്നു താമസം എന്നും മാല പാർവതി പറയുന്നു.

English Summary

Malayalam actress Mala Parvathi recently revealed the dramatic story of her secret register marriage at age 20. In a recent interview, she recalled returning home immediately after the wedding. Her father opposed it, demanding she complete her degree and wait for her sister’s wedding before officially accepting the union.

Follow Us