Rayjan Rajan Harassement Case: 6 വർഷമായി ആ നടി റെയ്ജന് അശ്ലീല മെസ്സേജുകൾ അയക്കുന്നു, ഒഴിഞ്ഞു മാറുമ്പോൾ ഉപദ്രവം; വെളിപ്പെടുത്തലുമായി മൃദുല വിജയ്
Rayjan Rajan Harassement Case: കഴിഞ്ഞ ആറ് വർഷമായി ഒരു ഒരു സ്ത്രീ കാരണം നടൻ ബുദ്ധിമുട്ടുകയാണ്. ഒരു ദിവസം ഷൂട്ടിംഗ് സെറ്റിൽ വെച്ച് റെയ്ജന്റെ അടുത്തേക്ക് ആ നടി സംസാരിക്കാൻ എത്തി. എന്നാൽ എഴുന്നേറ്റ് പോയപ്പോൾ അവർ നടന്റെ ഷർട്ട് പിടിച്ചുവലിക്കു...
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് മൃദുല വിജയും നടൻ റെയ്ജനും. ഇപ്പോഴിതാ താരവും മോഡലുമായ റെയ്ജൻ നേരിടുന്ന ഒരു വലിയ പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സഹതാരമായ മൃദുല വിജയ്. ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ അടുത്തുനിന്നും വളരെ മോശമായ ഒരു സമീപനമാണ് നടൻ നേരിടുന്നത് എന്നാണ് മൃദുല വിജയ് പറയുന്നത്. കഴിഞ്ഞ ആറ് വർഷമായി ഒരു ഒരു സ്ത്രീ കാരണം നടൻ ബുദ്ധിമുട്ടുകയാണെന്നും പൊതുവിൽ സിനിമ സീരിയൽ താരങ്ങൾക്ക് നേരെ ആരാധകർ സ്നേഹം പ്രകടിപ്പിക്കാറുണ്ടെങ്കിലും റെയ്ജന് ഇത് ഉൾക്കൊള്ളാൻ സാധിക്കുന്നതിലും അപ്പുറമാണെന്നും മൃദുല പറയുന്നു.
നിരന്തരമായി അശ്ലീല മെസ്സേജുകൾ അയക്കുകയും ഒഴിഞ്ഞുമാറുമ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി മൃദുല. ഒരു പുരുഷൻ ഇതിനെക്കുറിച്ച് പരാതി പറഞ്ഞാൽ സമൂഹത്തിൽ വേണ്ട ശ്രദ്ധ കിട്ടില്ലെന്നും, അതുകൊണ്ടാണ് ഇതുവരെ അദ്ദേഹം അത് തുറന്നു പറയാതിരുന്നത് എന്നും നടി പറയുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് റെയ്ജന് പോലീസിൽ പരാതി നൽകിയതായും നടി. ഒരു വീഡിയോയിലൂടെയാണ് മൃദുല ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതിനെക്കുറിച്ച് താൻ ഒരിക്കൽ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി നൽകിയിരുന്നു. നടൻ പ്രതികരിക്കാതെ ഇരിക്കുമ്പോൾ ആ സ്ത്രീ ഭയങ്കരമായി പ്രകോപിതയാകുന്നു. പല നമ്പറുകളിൽ നിന്നും ഫോൺ ചെയ്യുകയും ചീത്ത വിളിക്കുകയും ചെയ്യുന്നു എന്നാണ് മൃദുല പറയുന്നത്. അതിനുശേഷം ക്ഷമ ചോദിച്ചു സന്ദേശം അയക്കുന്നു. പിന്നീട് വീണ്ടും വൃത്തികെട്ട സെക്ഷ്വൽ ആയ സന്ദേശങ്ങൾ അയക്കും. അഞ്ചാറു വർഷമായി നടൻ ഇത് അനുഭവിക്കുകയാണെന്നും മൃദുല.
കൂടാതെ തങ്ങളുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം ഇതൊന്നും പുറത്ത് പറയാതിരുന്നത് എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ അതിനു കാരണം നമ്മുടെ നിയമം തന്നെയാണ്. ഒരു സ്ത്രീ പരാതി പറയുകയാണെങ്കിൽ അവളെ പിന്തുണയ്ക്കുന്ന ഒരുപാട് പേര് ഈ സമൂഹത്തിൽ ഉണ്ടാകുമെന്നും പകരം ഒരാണാണ് പരാതി പറയുന്നത് എങ്കിൽ അത് ശ്രദ്ധിക്കാനോ അതിനു പിന്തുണ നൽകാനോ ആളുകൾ ഉണ്ടാകില്ല. റെയ്ജൻ പ്രതികരിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആകുന്നുള്ളൂ കാരണം അയാളുടെ ക്ഷമ മൊത്തം പോയതിനുശേഷം ആണ് ഇപ്പോൾ പ്രതികരിക്കാൻ ആരംഭിച്ചത്.
പ്രതികരിച്ചതോടെ ആ സ്ത്രീ പറയുന്നത് താൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല ആവശ്യമില്ലാതെ തന്നെ പേര് ഉപയോഗിക്കുകയാണ് എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല എന്നാണ്. ലൈവായി രണ്ടു സംഭവങ്ങൾ നേരിട്ട് കണ്ട വ്യക്തിയെന്ന നിലയിലാണ് താൻ ഇപ്പോൾ ഇതിനെ കുറിച്ച് തുറന്നു പറയുന്നതെന്നും മൃദുല വിജയ് പറയുന്നു. ഒരു ദിവസം ഷൂട്ടിംഗ് സെറ്റിൽ വെച്ച് റെയ്ജന്റെ അടുത്തേക്ക് ആ നടി സംസാരിക്കാൻ എത്തി. എന്നാൽ എഴുന്നേറ്റ് പോയപ്പോൾ അവർ നടന്റെ ഷർട്ട് പിടിച്ചുവലിക്കുന്നത് താൻ കണ്ടതായും മൃദുല.