Parvathy R Krishna: വെറുതെ കാശ് വേസ്റ്റ്, ഒരു ഗുണവുമില്ല! പാർവതി കൃഷ്ണയുടെ സംരംഭത്തിനെതിരെ സോഷ്യൽ മീഡിയ

Parvathy R Krishna: പാർവതി മാത്രമല്ല നിരവധി താരങ്ങളാണ് ഇത്തരത്തിൽ ഇപ്പോൾ ഓൺലൈൻ ബിസിനസുകൾ നടത്തുന്നത്. എന്നാൽ പാർവതിക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും പരിഹാസങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഏതൊരു വസ്ത്രം പുതിയതായി പരിചയപ്പെടുത്തുമ്പോഴും കുറ്റപ്പെടുത്തലുകളും പരിഹാസവും മാത്രം. ഇതെല്ലാം എവിടുന്നു കൊണ്ടുവരുന്നു, ഒരു ക്വാളിറ്റിയും ഇല്ല, ഇതൊക്കെ ഓൾഡ് ഫാഷൻ ആണ്...........

Parvathy R Krishna: വെറുതെ കാശ് വേസ്റ്റ്, ഒരു ഗുണവുമില്ല! പാർവതി കൃഷ്ണയുടെ സംരംഭത്തിനെതിരെ സോഷ്യൽ മീഡിയ

Parvathy R Krishna

Edited By: 

Arun Nair | Updated On: 22 Apr 2026 | 06:13 PM

മലയാളം ടെലിവിഷൻ സീരിയലിലൂടെയും സിനിമയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പാർവതി കൃഷ്ണ. ടെലിവിഷൻ സീരിയലിലൂടെയാണ് പാർവതി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. തുടർന്ന് അവതാരകയായും സോഷ്യൽ മീഡിയയിലൂടെയും പാർവതി സജീവമായി. കൂടാതെ പാർവതി ഏറെ ശ്രദ്ധേയ സിനിമയാണ് ഫഹദ് ഫാസിൽ നായകനായ മാലിക്. അഭിനേത്രിയെന്നതിലുപരി ഒരു മികച്ച സംരംഭക കൂടിയാണ് പാർവതി.

Parsha western wear എന്ന പേരിൽ ഒരു ഓൺലൈൻ ക്ലോത്തിങ് സെന്ററും താരത്തിനുണ്ട്. പാർവതി മാത്രമല്ല നിരവധി താരങ്ങളാണ് ഇത്തരത്തിൽ ഇപ്പോൾ ഓൺലൈൻ ബിസിനസുകൾ നടത്തുന്നത്. എന്നാൽ പാർവതിക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും പരിഹാസങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഏതൊരു വസ്ത്രം പുതിയതായി പരിചയപ്പെടുത്തുമ്പോഴും കുറ്റപ്പെടുത്തലുകളും പരിഹാസവും മാത്രം. ഇതെല്ലാം എവിടുന്നു കൊണ്ടുവരുന്നു, ഒരു ക്വാളിറ്റിയും ഇല്ല, ഇതൊക്കെ ഓൾഡ് ഫാഷൻ ആണ് എന്നതാണ് പ്രധാനമായും വരുന്ന കമന്റുകൾ.

ALSO READ:ശരണ്യയെ പോലെ, നന്ദുനെ പോലെ ജീവനായി പോരാടുകയായിരുന്നു, ഉൾക്കൊള്ളണമെന്ന് ഡോക്ടർമാർ; സീമ ജി നായർ

ഇതൊക്കെ ആരെങ്കിലും വാങ്ങിക്കുന്നുണ്ടോ, എവിടുന്നാണ് ഇത്രയും

ഇതൊക്കെ ആരെങ്കിലും വാങ്ങിക്കുന്നുണ്ടോ നിങ്ങൾക്ക് എവിടുന്നാണ് ഇത്രയും അപ്ഡേറ്റഡ് ആയിട്ടുള്ള കളക്ഷൻസ് കിട്ടുന്നത്? നിറമില്ല ക്വാളിറ്റി ഇല്ല എന്നിങ്ങനെ എന്നും പരാതി. അതേസമയം തന്നെ താരത്തിന്റെ കളക്ഷനെ കുറിച്ച് നല്ല പോസിറ്റീവായി പ്രതികരിക്കുന്നവരും ഉണ്ട്. അത്തരക്കാർ ഇങ്ങനെ നെഗറ്റീവ് പറയുന്നവരോട് ചെന്ന് ചോദിക്കുന്നുമുണ്ട് നിങ്ങൾ എന്തിനാണ് ഇങ്ങനെ പറയുന്നത് ഒരുപക്ഷേ നിങ്ങളുടെ ടേസ്റ്റിന് അനുസരിച്ചുള്ളതായിരിക്കില്ല, എന്നാൽ ഇങ്ങനത്തെ വസ്ത്രങ്ങളും ഇഷ്ടപ്പെടുന്നവരും ഉണ്ട് എന്നും ചിലർ പിന്തുണച്ചുകൊണ്ട് പറയുന്നു. മാത്രമല്ല ഈ കുറ്റം പറയുന്നവരൊക്കെ എപ്പോഴെങ്കിലും ഈ വസ്ത്രം വാങ്ങിച്ചിട്ടുണ്ടോ എന്നും പലരും ചോദിക്കുന്നു. അതേസമയം തനിക്കെതിരെ വരുന്ന ഇത്തരം നെഗറ്റീവ് കമന്റുകളോട് പാർവതിയും ഇടയ്ക്ക് പ്രതികരിക്കാറുണ്ട്. എന്നിരുന്നാലും തനിക്കെതിരെയുള്ള നെഗറ്റീവുകൾ എല്ലാം മറികടന്നുകൊണ്ട് ഇപ്പോഴും പോസിറ്റീവ് ആയി തന്റെ പ്രവർത്തി താരം തുടർന്നുകൊണ്ടിരിക്കുകയാണ്.

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ