Priya warrier: ഞാൻ ചോദിച്ചപ്പോൾ ചീത്ത, ഇപ്പോഴോ..? പ്രിയയുടെ ബിക്കിനി ഫോട്ടോഷൂട്ടിന് താഴെ പഴയ സുഹൃത്തിന്റെ കമന്റ്
Priya Warrier: അന്ന് നിനക്ക് ഫോട്ടോ തരാത്തത് കൊണ്ടാണ് ഇന്ന് ഈ ഉയരത്തിൽ എത്തിയത്....
കണ്ണിറുക്കി മലയാളി പ്രേക്ഷകർക്കുള്ളിലേക്ക് കടന്നുകൂടിയ നടിയാണ് പ്രിയ വാര്യർ. ഒരുകാലത്ത് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും എന്നും ഇരയാകേണ്ടി വന്ന പെൺകുട്ടി. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ കരയറിൽ മാത്രം ശ്രദ്ധ നൽകുകയാണ് പ്രിയ. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്നെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ബിക്കിനി ലുക്കിലുള്ള ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.
അതീവ ഗ്ലാമർ ആയ പ്രിയ യെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. അജിത്ത് നായകനായ എത്തിയ ഗുഡ് ബാഡ് അഗ്നിയിലൂടെ തമിഴ് പ്രേക്ഷകർക്കിടയിലും വൈറലായി മാറിയ താരം സിനിമയിൽ നിന്നും അല്പം ഇടവേള എടുത്ത് ഇപ്പോൾ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അതിനിടെ ചിത്രങ്ങൾക്ക് താഴെ പ്രിയയുടെ ഒരു പഴയകാല സുഹൃത്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്..
View this post on Instagram
പ്രിയ എന്റെ ക്ലാസ്മേറ്റ് ആണ്. പണ്ട് ഞാൻ ഒരു ഫോട്ടോ ചോദിച്ചതിന് അവള് പറയാത്ത ചീത്ത ഇല്ല. ഇപ്പോൾ ഫോട്ടോയോട് ഫോട്ടോ അതും എല്ലാതരത്തിലുമുള്ള ഫോട്ടോ എന്നാണ് കമന്റ്. ഇതിനു മറുപടിയുമായി മറ്റ് ആരാധകരും എത്തുന്നുണ്ട്. അന്ന് നിനക്ക് ഫോട്ടോ തരാത്തത് കൊണ്ടാണ് ഇന്ന് ഈ ഉയരത്തിൽ പ്രിയ എത്തിയത് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
മറ്റൊരാൾ നീ എന്ത് ഫോട്ടോ ആണ് ചോദിച്ചത് എന്ന് ചോദിച്ചപ്പോൾ ഞാൻ എന്റെ വീട്ടിൽ കാണിക്കാൻ ഒരു സാധാരണ ഫോട്ടോ ആണ് സഹോദര ചോദിച്ചത് എന്നായിരുന്നു ആ സുഹൃത്തിന്റെ മറുപടി. ഏതായാലും പ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെയിനിങ് ആയി കഴിഞ്ഞു .ചിത്രത്തിന് താഴെ പ്രിയേ പ്രോത്സാഹിപ്പിച്ച നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.