AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Urvashi: ആ ഒരൊറ്റ കാര്യമാണ് ഞാൻ അവളോട് പറഞ്ഞത്! സിനിമയിലേക്ക് ഇറങ്ങുന്ന മകൾക്ക് നൽകിയ ഉപദേശത്തെ കുറിച്ച് ഉർവശി

Urvashi about Teja Lakshmi:

Urvashi: ആ ഒരൊറ്റ കാര്യമാണ് ഞാൻ അവളോട് പറഞ്ഞത്! സിനിമയിലേക്ക് ഇറങ്ങുന്ന മകൾക്ക് നൽകിയ ഉപദേശത്തെ കുറിച്ച് ഉർവശി
Teja LakshmiImage Credit source: INSTAGRAM
Ashli C
Ashli C | Published: 04 Mar 2026 | 11:54 AM

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉർവശി. സ്വാഭാവികമായ അഭിനയ ശൈലിയും ഏത് കഥാപാത്രവും അനായാസം കൈകാര്യം ചെയ്യുന്ന രീതിയും തന്നെയാണ് മലയാളികൾക്കിടയിൽ ഉർവശി പ്രിയങ്കരി ആകാൻ കാരണം. കൂടാതെ സ്ത്രീകൾ പൊതുവെ കൈകാര്യം ചെയ്യാത്ത കോമഡി കഥാപാത്രങ്ങളെയും ഉർവശി രസകരമായ രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കും. അതുകൊണ്ടുതന്നെ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ എന്നാണ് ആരാധകർ ഉർവശിയെ വിശേഷിപ്പിക്കുന്നത്.1980-കളിൽ അഭിനയം തുടങ്ങിയ ഉർവശി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ഏകദേശം 700-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ഏക മകളായ തേജലക്ഷ്മി സിനിമയിലേക്ക് വരുന്നതിന്റെ സന്തോഷത്തിലാണ് താരം. ഉർവശിയുടെയും നടൻ മനോജ് കെ ജയന്റെയും മകളാണ് തേജ. പൊതുവിൽ താര സന്തതികളോട് ആരാധകർക്ക് ഏറെ പ്രിയമാണ്. അത്തരത്തിൽ എന്നും കാണുവാൻ ഇഷ്ടപ്പെട്ട അല്ലെങ്കിൽ വിശേഷങ്ങൾ അറിയാൻ ഇഷ്ടപ്പെട്ടു കൊണ്ടിരുന്ന ഒരു കുട്ടി താരമായിരുന്നു തേജ. കൊഴുത സിനിമയിലേക്ക് രംഗപ്രവേശനം ചെയ്താൽ മകളോട് താൻ നൽകിയ ഉപദേശത്തെക്കുറിച്ച് ഉർവശി പറയുകയാണ്. തനിക്ക് ഉപദേശിക്കേണ്ടി വന്നിട്ടില്ല എന്ന തരത്തിൽ ആയിരുന്നു അവതാരകയുടെ ചോദ്യത്തിന് നടി ഉത്തരം പറഞ്ഞത്.

തനിക്ക് എന്തുവേണം എന്തു വേണ്ട എന്ന് കാര്യത്തിൽ വ്യക്തമായ നിലപാടുള്ള ആളാണ് മകൾ എന്ന് ഉർവശി വ്യക്തമാക്കി. എന്നാൽ താൻ സിനിമയിലേക്ക് വന്ന കാലത്ത് അതൊന്നും അറിയില്ലായിരുന്നു. മകൾ അങ്ങനെയില്ലെന്നും അവൾക്ക് വേണ്ട കാര്യങ്ങളെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ട് എന്നുമാണ് ഉർവശി പറയുന്നത്. അതേസമയം സുന്ദരിയായവൾ ചെല്ലാൻ എന്ന സിനിമയാണ് തേജലക്ഷ്മി നായികയായി എത്തുന്നത്.

സർജനോ ഖാലിദ് ആണ് നായക വേഷത്തെ അവതരിപ്പിക്കുന്നത്.ബിനു പീറ്റർ കഥയും സംവിധാനവും നിർവഹിക്കുന്ന ‘സുന്ദരിയായവൾ സ്റ്റെല്ല’ ഇക്ക പ്രോഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമ്മിക്കുന്നത്. അനുരുദ്ധ് അനീഷ് ഛായാഗ്രഹണവും ശ്രീനാഥ് ശിവശങ്കരൻ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സാഗർ ദാസാണ്.

Follow Us