“അമ്മ’ക്ക് എന്തിനാണ് അദാനിയുടെ ഫണ്ട്, അതിലും ഭേദം ഞങ്ങളെ തെണ്ടാൻ വിടുന്നല്ലേ, ലക്ഷ്മി പ്രിയ തിരികെ വന്നാൽ ശക്തമായി എതിർക്കും”; തുറന്നടിച്ച് ഉഷ ഹസീന

"If Lakshmi Priya Returns, There Will Be Murder": Usha Haseena's Shocking Warning to AMMA: ഗണേഷ് കുമാർ, സിദ്ദിഖ്, ജഗദീഷ്, രമേശ് പിഷാരടി എന്നിവരുടെയൊക്കെ രാഷ്ട്രീയത്തെക്കുറിച്ച് ലക്ഷ്മി പ്രിയ വിമർശനം ഉന്നയിക്കുന്നുണ്ട്. എന്നാൽ അവരാരും തങ്ങളുടെ രാഷ്ട്രീയം ഒരിക്കൽപോലും 'അമ്മ'യിലേക്ക് കൊണ്ടുവന്നിട്ടില്ല. എന്നാൽ ലക്ഷ്മി പ്രിയ ഉൾപ്പടെ സംഘടനയിൽ വർഗീയത കൊണ്ടുവരാൻ ശ്രമിച്ചു

“അമ്മ’ക്ക് എന്തിനാണ് അദാനിയുടെ ഫണ്ട്, അതിലും ഭേദം ഞങ്ങളെ തെണ്ടാൻ വിടുന്നല്ലേ, ലക്ഷ്മി പ്രിയ തിരികെ വന്നാൽ ശക്തമായി എതിർക്കും”; തുറന്നടിച്ച് ഉഷ ഹസീന

ഉഷ ഹസീന

Published: 

30 Jun 2026 | 01:27 PM

താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾക്ക് ഇപ്പോഴും ഒരു കുറവുമില്ല. . സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും സമീപകാലത്ത് നടന്ന സംഭവങ്ങളെ കുറിച്ചും തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന നടിയും ‘അമ്മ’യിലെ അംഗവുമായ ഉഷ ഹസീന. മുൻ ഭരണസമിതിക്കും നടി ലക്ഷ്മി പ്രിയയ്ക്കുമെതിരെ രൂക്ഷ വിമർശനമാണ് താരം ഉന്നയിച്ചത്. ലക്ഷ്മി പ്രിയയെ വീണ്ടും സംഘടനയിലേക്ക് കൊണ്ടുവന്നാൽ സ്ത്രീകൾ ഒന്നടങ്കം എതിർക്കുമെന്നും, ചിലപ്പോൾ കൊലപാതകം വരെ നടന്നേക്കാമെന്നും ഉഷ മുന്നറിയിപ്പ് നൽകുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഉഷയുടെ ഈ തുറന്നുപറച്ചിലുകൾ.

പ്രസിഡൻ്റും സെക്രട്ടറിയും ആ പദവിയിലിരിക്കാൻ യോഗ്യരല്ലെന്ന് താൻ അന്നേ പറഞ്ഞിരുന്നതായി ഉഷ വ്യക്തമാക്കുന്നു. ‘പാവയായി ഇരിക്കാൻ കഴിയാത്തതുകൊണ്ടാണ് രാജിവെച്ചത്’ എന്ന അവരുടെ വാദം തെറ്റാണെന്നും, ആരും അവരെ ഒന്നിനും നിർബന്ധിച്ചിട്ടില്ലെന്നും ഉഷ പറയുന്നു. പ്രസിഡൻ്റും സെക്രട്ടറിയും പരസ്പരം പഴിചാരിയപ്പോഴാണ് സംഘടനയിലെ പ്രശ്നം അംഗങ്ങൾ അറിയുന്നത്. ഒരു സംഘടനയിലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അവിടെ നടന്നതെന്നും താരം കൂട്ടിച്ചേർത്തു.
ജനറൽ ബോഡി മീറ്റിങ്ങിൽ പഴയ പ്രശ്നങ്ങളൊന്നും ഭരണസമിതി ചർച്ച ചെയ്തില്ല. പകരം, അടുത്ത മീറ്റിംഗ് തായ്‌ലൻഡിൽ നടത്തുമെന്നും പെൻഷൻ 1500 രൂപ കൂട്ടുമെന്നും പ്രഖ്യാപിച്ച് കൈയടി നേടാൻ ശ്രമിച്ചു. എന്നാൽ അവതരിപ്പിച്ച കണക്കുകളിൽ വലിയ പൊരുത്തക്കേടുകളുണ്ടായിരുന്നു. പ്രിൻ്റ് ചെയ്ത് നൽകിയ കണക്കും വാട്സ്ആപ്പിൽ വന്ന കണക്കും നേരിട്ട് അവതരിപ്പിച്ച കണക്കും തമ്മിൽ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്ന് ഉഷ ചൂണ്ടിക്കാട്ടുന്നു.

Also Read: “ഇരുപതാം വയസ്സിൽ രജിസ്റ്റർ മാരേജ്, നേരെ പോയത് വീട്ടിലേക്ക്”; സംഭവബഹുലമായ കഥ പറഞ്ഞ് മാലാ പാർവതി!

അഭിമുഖത്തിലെ ഏറ്റവും വൈകാരികമായ പ്രതികരണം ‘അമ്മ’ നൽകുന്ന പെൻഷനുമായി ബന്ധപ്പെട്ടായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ സ്റ്റേജ് പരിപാടികൾ നടത്തി കണ്ടെത്തിയ ഫണ്ടിൽ നിന്നാണ് ഇതുവരെ പെൻഷൻ നൽകിയിരുന്നത്. അമ്മയുടെ അക്കൗണ്ടിൽ ആവശ്യത്തിന് പണം ഇപ്പോഴുമുണ്ട്. പിന്നെ എന്തിനാണ് പുറത്തുനിന്ന് സ്പോൺസർഷിപ്പും വാങ്ങി പെൻഷൻ നൽകുന്നതെന്ന് ഉഷ ചോദിക്കുന്നു. “അതിനേക്കാൾ നല്ലത് ഞങ്ങളെ തെണ്ടാൻ വിടുന്നതല്ലേ,” ഉഷ രോഷത്തോടെ ചോദിച്ചു. “എന്തിനാണ് അമ്മയ്ക്ക് അദാനിയുടെ ഫണ്ട്” എന്നും താരം ആവർത്തിച്ച് ചോദിച്ചു.

ഗണേഷ് കുമാർ, സിദ്ദിഖ്, ജഗദീഷ്, രമേശ് പിഷാരടി എന്നിവരുടെയൊക്കെ രാഷ്ട്രീയത്തെക്കുറിച്ച് ലക്ഷ്മി പ്രിയ വിമർശനം ഉന്നയിക്കുന്നുണ്ട്. എന്നാൽ അവരാരും തങ്ങളുടെ രാഷ്ട്രീയം ഒരിക്കൽപോലും ‘അമ്മ’യിലേക്ക് കൊണ്ടുവന്നിട്ടില്ല. എന്നാൽ ലക്ഷ്മി പ്രിയ ഉൾപ്പടെ സംഘടനയിൽ വർഗീയത കൊണ്ടുവരാൻ ശ്രമിച്ചുവെന്ന് ഉഷ പറയുന്നു. ഇതുവരെ മതത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ പേരിൽ ‘അമ്മ’യിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. രാജിവച്ച ഭരണസമിതിയുടെ ഭാഗത്ത് നിന്നും അതുണ്ടായി എന്നും താരം പറയുന്നു.

രാജിവെച്ച് പോയവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്ന് പറയുന്നത് കേട്ടു. അങ്ങനെയാണെങ്കിൽ ആദ്യം കൊണ്ടുവരേണ്ടത് അതിജീവിതയെയും മുൻപ് രാജിവെച്ചവരെയുമാണ്. എന്നാൽ ലക്ഷ്മി പ്രിയയെ ഇനി തിരികെ കൊണ്ടുവരാൻ അവിടെയുള്ള സ്ത്രീകൾ ആരും തന്നെ സമ്മതിക്കില്ലെന്നും ഉഷ ഹസീന വ്യക്തമാക്കി. ലക്ഷ്മി പ്രൊയയെ തിരികെ കൊണ്ടുവരാൻ നോക്കിയാൽ ശക്തമായി എതിർക്കും. അങ്ങനെ സംഭവിച്ചാൽ അമ്മയിൽ കൊലപാതകം വരെ നടന്നേക്കുമെന്നും അവർ പറഞ്ഞു.

English Summary

Senior actress Usha Haseena strongly criticized the AMMA association’s former leadership in a recent interview. She accused them of financial discrepancies and introducing communalism. Opposing Adani’s sponsorship for actor pensions, she stated it’s better to beg. She firmly warned that bringing back Lakshmi Priya could lead to extreme conflicts.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി