Ahaana Krishna: അഹാനയ്ക്ക് ശരിക്കും മോഹൻലാലിന്റെ കഴിവാണ്; അപ്പ ഹാജ

Appa Haja about Ahaana Krishna: ഈ നാല് പെൺകുട്ടികളും നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്ന പോലെയുള്ള ആളുകളെല്ലാ എന്നാണ് അപ്പ ഹാജ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ എന്നപോലെ സമൂഹത്തിലെ പല കാര്യങ്ങളിലും ഇവർ സജീവമാണ്. ഇവർ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് ഒന്നും സത്യത്തിൽ ആർക്കും അറിയില്ല എന്നും അപ്പാ ഹാജ പറയുന്നു.ആ രീതിയിൽ പലർക്കും ഈ നാല് പെൺകുട്ടികളും സഹായം നൽകുന്നുണ്ട്. കൂടാതെ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന കൃഷ്ണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.....

Ahaana Krishna: അഹാനയ്ക്ക് ശരിക്കും മോഹൻലാലിന്റെ കഴിവാണ്; അപ്പ ഹാജ

Ahaana, Mohanlal, Appa Haja

Published: 

12 Apr 2026 | 01:59 PM

സഹനടനായും ഹാസ്യ നടനായും മലയാളി പ്രേക്ഷകർക്ക് നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് അപ്പ ഹാജ. 1988 റിലീസ് ചെയ്ത ധീരൻ എന്ന സിനിമയിലൂടെയാണ് അപ്പ ഹാജ മലയാളം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നിരുന്നാലും അദ്ദേഹം ഏറെ ശ്രദ്ധേയനാകുന്നത് സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹരിഹർ നഗർ എന്ന ചിത്രത്തിലൂടെയാണ്. അഭിനേതാവ് എന്ന നിലയിൽ അപ്പാ ഹാജയ്ക്ക് വലിയൊരു ബ്രേക്കിംഗ് നൽകിയ കഥാപാത്രം തന്നെയായിരുന്നു ഹരിഹർ നഗറിലെ അപ്പു. മാറിവരുന്ന എല്ലാ തലമുറകളും ഒരേ പോലെ ഇഷ്ടപ്പെടുന്ന സിനിമയാണ് ഹരിഹർ നഗർ. അതിനാൽ തന്നെ അപ്പാ ഹാജ എന്ന നടനെയും ഒരു മലയാളിയും ഒരിക്കലും മറക്കില്ല.

എന്നാൽ ഇപ്പോൾ അദ്ദേഹം സിനിമകളിൽ ഒന്നും സജീവമല്ല. അഭിനയത്തോടൊപ്പം അദ്ദേഹം തന്റെ ബിസിനസിലും നല്ല ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അതിനാൽ തന്നെ ഇപ്പോൾ തന്നെ ബിസിനസുമായി അദ്ദേഹം വലിയ തിരക്കിലാണ്. അതിനിടയിലും തന്റെ പഴയ സിനിമ ഓർമ്മകൾ പങ്കുവയ്ക്കാൻ പല അഭിമുഖങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. ഈ നാല് പെൺകുട്ടികളും നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്ന പോലെയുള്ള ആളുകളെല്ലാ എന്നാണ് അപ്പ ഹാജ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ എന്നപോലെ സമൂഹത്തിലെ പല കാര്യങ്ങളിലും ഇവർ സജീവമാണ്. ഇവർ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് ഒന്നും സത്യത്തിൽ ആർക്കും അറിയില്ല എന്നും അപ്പാ ഹാജ പറയുന്നു.

ALSO READ:ഇപ്പോൾ ആളുകൾ പറയുന്നതൊന്നുമല്ല ഡിപ്രഷൻ! വിശദമാക്കി നടി ലെന

ആ രീതിയിൽ പലർക്കും ഈ നാല് പെൺകുട്ടികളും സഹായം നൽകുന്നുണ്ട്. കൂടാതെ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന കൃഷ്ണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അഹാന കൃഷ്ണയൊന്നും ഈ നിലയിൽ നിൽക്കേണ്ട ആളുകൾ അല്ല അവൾക്ക് മോഹൻലാലിനെ പോലെ തന്നെയുള്ള കഴിവുള്ള കുട്ടിയാണ്. പാർവതി തിരുവോത്ത് അഹാനയൊക്കം കഴിവുള്ളവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് മലയാളം സിനിമയിൽ ശോഭിക്കാത്തത് എന്നറിയില്ല എന്നാണ് അപ്പ ഹാജ പറയുന്നത്. മലയാള സിനിമയിലെ വലിയ നടിമാർ ആകേണ്ടവരാണ് ഇവരൊക്കെ എന്തുകൊണ്ടാണ് ഈ നിലയിൽ നിൽക്കുന്നത് എന്നാണ് തനിക്ക് മനസ്സിലാവാത്തത് എന്നും അപ്പ ഹാജ പറയുന്നു. അവരെയൊക്കെ മലയാള സിനിമയിൽ നിന്നും മാറ്റിനിർത്തുകയാണോ എന്നും തനിക്കറിയില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പലരും എതിർത്തും അനുകൂലിച്ചും പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. മാസ്റ്റർ ബിൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിക്കുന്നത്.

Follow Us
Related Stories
Actor ​Indrans: ‘എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങാൻ കാരണം മമ്മൂക്ക..’; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്
Renu Sudhi: ആർക്കും ബ്രസ്റ്റ് ക്യാൻസർ വരരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്! രോഗത്തിൽ പ്രതികരണവുമായി രേണു സുധി
Hansika Krishna: പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല; ഒരു നിമിഷത്തെ അബദ്ധം; വിവാദ വിഡിയോയിൽ ഖേദം പ്രകടിപ്പിച്ച് ഹൻസിക
AMMA Controversy: അതൊന്നും നടപ്പില്ല; അൻസിബ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും തള്ളി കുക്കു പരമേശ്വരൻ
Nadira Mehrin: എനിക്ക് വിവാഹം കഴിക്കണമെന്നോ പ്രണയിച്ചു നടക്കണമെന്നോ ഇല്ല, പക്ഷേ…; മനസുതുറന്ന് നാദിറ മെഹ്‌റിൻ
Actor Jishin Mohan: ‘ഇവൻ ഇവളേയും കളഞ്ഞി‍ട്ട് പോകും, രണ്ട് വർഷം ഒരുമിച്ച് താമസിച്ചശേഷമാണ് വിവാഹം’; മറുപടിയുമായി ജിഷിൻ
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു