AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Lena: ഇപ്പോൾ ആളുകൾ പറയുന്നതൊന്നുമല്ല ഡിപ്രഷൻ! വിശദമാക്കി നടി ലെന

Actress Lena about Lena: ലെന തനിക്ക് പറയാനുള്ളത് എപ്പോഴും വ്യക്തമായി പറയാറുണ്ട്. ഇപ്പോഴിതാ ഡിപ്രഷനെക്കുറിച്ചും ആൻസൈറ്റിയെ കുറിച്ചും നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഡിപ്രഷൻ എന്ന് താൻ ഉദ്ദേശിക്കുന്നത് പൊതുവായ ആളുകൾ പറയുന്ന ഒരു വാക്കിനെയാണ്. എന്നാൽ താൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ക്ലിനിക്കൽ ഡിപ്രഷനെ കുറിച്ചാണ് എന്നാണ് ലെന പറയുന്നത്..

Actress Lena: ഇപ്പോൾ ആളുകൾ പറയുന്നതൊന്നുമല്ല ഡിപ്രഷൻ! വിശദമാക്കി നടി ലെന
Actress LenaImage Credit source: INSTAGRAM
Ashli C
Ashli C | Published: 12 Apr 2026 | 01:23 PM

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലെന. തൊണ്ണൂറുകളിൽ തൊട്ട് താരം സിനിമയിൽ സജീവമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം എത്താറുള്ളത്. അതിനാൽ തന്നെ ലെന അവതരിപ്പിക്കുന്ന ഓരോ കഥാപാത്രവും മലയാളികളുടെ മനസ്സിൽ എന്നും ഒരു പുതുമയോടെ നിലനിൽക്കും. അത്തരത്തിൽ നടിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ട്രാഫിക്ക്, എന്നു നിന്റെ മൊയ്തീൻ, സ്പിരിറ്റ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നിങ്ങനെയുള്ള സിനിമയിലെ കഥാപാത്രങ്ങൾ. സിനിമകളിലൂടെ മാത്രമല്ല ടെലിവിഷൻ പരമ്പരകളിലൂടെയും ലെന ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്കു മുന്നിലെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഒരു അഭിനേത്രി എന്ന നിലയിൽ സ്വയം തൃപ്തിപ്പെടുത്തി ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിനും സാധിച്ചു.

സിനിമയിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും തന്റെ അഭിമുഖങ്ങളിലൂടെയും ലെന ശ്രദ്ധിക്കപ്പെടാറുണ്ട്. പലരുടെയും ചിന്തകൾക്ക് അതീതമായിട്ടുള്ള കാര്യങ്ങളാണ് ലെന സംസാരിക്കാറുള്ളത്. അത് ഉൾക്കൊള്ളാൻ സാധിക്കാത്തവരെ സംബന്ധിച്ച് ഇതെന്താണ് പറയുന്നത് എന്ന് വ്യക്തമാകാറില്ല. അതിനാൽ തന്നെ പലപ്പോഴും തന്റെ തുറന്നുപറച്ചിലുകൾ താരത്തിനെ ട്രോളുകൾക്കും വിധേയ ആക്കാറുണ്ട്. എന്നിരുന്നാലും ലെന തനിക്ക് പറയാനുള്ളത് എപ്പോഴും വ്യക്തമായി പറയാറുണ്ട്. ഇപ്പോഴിതാ ഡിപ്രഷനെക്കുറിച്ചും ആൻസൈറ്റിയെ കുറിച്ചും നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഡിപ്രഷൻ എന്ന് താൻ ഉദ്ദേശിക്കുന്നത് പൊതുവായ ആളുകൾ പറയുന്ന ഒരു വാക്കിനെയാണ്. എന്നാൽ താൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ക്ലിനിക്കൽ ഡിപ്രഷനെ കുറിച്ചാണ് എന്നാണ് ലെന പറയുന്നത്.

ALSO READ:ഓറഞ്ച് ഡ്രസ്സ്‌ ഇട്ടാൽ ബിജെപി ആകുമോ?; ക്ഷോഭിച്ച് മോഹിനിയാട്ടം നടൻ സന്തോഷ് കെ നായർ

അത് വളരെ വ്യത്യസ്തമായ ഒരു കാര്യമാണ് ഇപ്പോൾ ആളുകൾ ഡിപ്രഷൻ എന്ന് പറയുന്നത് നമ്മൾ സ്വയം കുറച്ച് ടയേർഡ് ആകുമ്പോഴോ അല്ലെങ്കിൽ അല്പം സ്വയം ഒന്ന് ഉൾവലിയുന്നതായി തോനുമ്പോഴും നമ്മൾ ഡിപ്രഷനിൽ ആണെന്ന് പറയാറുണ്ട്. എന്നാൽ അതൊരു ട്രാൻസിഷൻ ഫെയ്സ് ആണ് എന്നാണ് നടി പറയുന്നത്. അതിലേക്ക് കയറുമ്പോൾ ആളുകൾക്ക് ഒരു ആകാംക്ഷ വരും. ഒരു ടെൻഷൻ വരും അപ്പോൾ അതിനെ ഉടനെ ആൻസൈറ്റി എന്ന് അവർ അങ്ങ് പറയുകയാണ്. ക്ലിനിക്കലി അത് വളരെ വ്യത്യസ്തമാണ് നമ്മൾ അതിൽ വർക്ക് ചെയ്തു കഴിഞ്ഞാൽ പുറത്തേക്ക് വരുന്നത് വളരെ വ്യത്യസ്തമായ ഒരു വ്യക്തി ആയിരിക്കും എന്നും നമ്മുടെ ജീവിതത്തിൽ നമുക്ക് മാറ്റങ്ങൾ ഓരോ സ്റ്റേജിലും ഉണ്ടാകും ആ മാറ്റങ്ങൾക്കുള്ള ഒരു കാരണമാണ് ഇവ. നമ്മുടെ മാറ്റങ്ങൾക്ക് മുന്നോടിയായി ഉള്ള ഒരു ഫെയ്സ് മാത്രമാണ് ഇവയെന്നാണ് നടി വ്യക്തമാക്കുന്നത്.

Follow Us