Aishwarya Lekshmi: ‘മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല നോട്ടങ്ങളും സഹിക്കാനായില്ല’; സോഷ്യൽ മീഡിയ ഉപേക്ഷിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

Aishwarya Lekshmi Reveals Why She Quit Social Media: തൻ്റെ മേക്കപ്പ് ആർട്ടിസ്റ്റ് ആയി വന്ന പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം നടി വെളിപ്പെടുത്തി. ഒരു സിനിമയുടെ പ്രൊമോ ഷോയ്ക്ക് പോയ ആ പെൺകുട്ടിയുടെ ശരീരഭാഗങ്ങളിലേക്ക് മനഃപൂർവ്വം ക്യാമറ സൂം ചെയ്ത് മോശമായ രീതിയിലുള്ള വീഡിയോകൾ എടുത്ത് ഓൺലൈനിൽ പ്രചരിപ്പിച്ചു. വ്യൂസിന് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്ത് സംസ്കാരമാണെന്ന് ഐശ്വര്യ ചോദിക്കുന്നു.

Aishwarya Lekshmi: മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല നോട്ടങ്ങളും സഹിക്കാനായില്ല; സോഷ്യൽ മീഡിയ ഉപേക്ഷിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി

Published: 

23 Nov 2026 | 05:29 PM

സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്നതിൻ്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. വനിതയുടെ നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. സോഷ്യൽ മീഡിയയിലെ അസഹനീയമായ ഇടപെടലുകളാണ് തന്നെ അതിൽ നിന്നും അകറ്റിയതെന്നും, എന്നാൽ സോഷ്യൽ മീഡിയ ഇല്ലാതിരുന്നിട്ടും തൻ്റെ സിനിമകളുടെ പ്രൊമോഷന് സഹപ്രവർത്തകരായ നടിമാർ നൽകുന്ന പിന്തുണ വലിയ കരുത്താണെന്നും ഐശ്വര്യ പറഞ്ഞു.

സോഷ്യൽ മീഡിയ ഉപേക്ഷിച്ചത് എന്തുകൊണ്ട്?

ആരാധകരുടെ അമിത സ്നേഹം കൊണ്ടല്ല, മറിച്ച് സ്നേഹമില്ലാത്തവരുടെ മോശം പ്രവൃത്തികൾ കാരണമാണ് സോഷ്യൽ മീഡിയ വിട്ടതെന്ന് ഐശ്വര്യ പറയുന്നു. സിനിമയിലെ നായികയോ അഭിനേത്രിയോ അല്ലാത്ത തൻ്റെ മേക്കപ്പ് ആർട്ടിസ്റ്റ് ആയി വന്ന പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം നടി വെളിപ്പെടുത്തി. ഒരു സിനിമയുടെ പ്രൊമോ ഷോയ്ക്ക് പോയ ആ പെൺകുട്ടിയുടെ ശരീരഭാഗങ്ങളിലേക്ക് മനഃപൂർവ്വം ക്യാമറ സൂം ചെയ്ത് മോശമായ രീതിയിലുള്ള വീഡിയോകൾ എടുത്ത് ഓൺലൈനിൽ പ്രചരിപ്പിച്ചു. വ്യൂസിന് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്ത് സംസ്കാരമാണെന്ന് ഐശ്വര്യ ചോദിക്കുന്നു.

Also Read: Trisha Krishnan: ഇളയ പുരട്ചി തലൈവി! തൃഷയുടെ രാഷ്ട്രീയ പ്രവേശനമോ? നടിയുടെ പേരിൽ തമിഴ്നാട്ടിൽ സംഘടന ആരംഭിച്ചു

തൻ്റെ മോർഫ് ചെയ്ത ചിത്രങ്ങളും ഇത്തരം മോശം പ്രവണതകളും താങ്ങാൻ കഴിയുന്നതിലും അധികമായപ്പോഴാണ് സോഷ്യൽ മീഡിയ വേണ്ടെന്ന് വെച്ചത്. സമൂഹമാധ്യമങ്ങളിലെ ഇരട്ടത്താപ്പിനെയും ഐശ്വര്യ രൂക്ഷമായി വിമർശിച്ചു. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമ്പോഴും അതിന് താഴെ മോശം കമൻ്റുകൾ ഇടുമ്പോഴും ആരും സംസ്കാരത്തെക്കുറിച്ച് ചോദിക്കാറില്ല. എന്നാൽ താൻ ഇഷ്ടമുള്ള ഒരു വസ്ത്രം ധരിച്ചാൽ, അത് റിവീലിങ് അല്ലെങ്കിൽ പോലും ആളുകൾ സംസ്കാരം പഠിപ്പിക്കാൻ എത്തുമെന്നും ആ വിരോധാഭാസം അംഗീകരിക്കാനാവില്ലെന്നും നടി തുറന്നടിച്ചു.

നിലവിൽ തനിക്ക് സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ടുകളില്ലെന്നും, ഒരു ‘ടീം പേജ്’ മാത്രമാണ് ഉള്ളതെന്നും ഐശ്വര്യ പറഞ്ഞു. സിനിമയുടെ പോസ്റ്ററുകൾ പങ്കുവെക്കാനോ വിവാദങ്ങളിൽ വിശദീകരണം നൽകാനോ അല്ല ആ പേജ്. തനിക്ക് ഹൃദയത്തിൽ തൊട്ട് പ്രേക്ഷകരോട് പറയണമെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം പങ്കുവെക്കാനാണ് ആ പേജ് ഉപയോഗിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ വന്ന കാലത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ലല്ലോ എന്നും, നല്ല സിനിമകൾ ചെയ്താൽ ആളുകൾ ഇഷ്ടപ്പെട്ടോളുമെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

English Summary

Aishwarya Lekshmi revealed quitting social media over morphed images and vulgar videos.

Loading...
Unable to load recommendations.
Follow Us
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി