Akhil Marar : വിവാദങ്ങൾക്കിടെ അഖിൽ മാരാരുടെ മാസ് ! കോടികൾ വിലവരുന്ന പുതിയ റേഞ്ച് റോവർ സ്വന്തമാക്കി താരം

Akhil Marar New Car : ബിഗ് ബോസ് താരവും സംവിധായകനും നടനുമായ അഖിൽ മാരാർ കുറച്ചു ദിവസങ്ങളായി വാർത്തകളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിച്ച അഅഖിൽ മാരാർ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ചെയർമാൻ സാബു എം എതിരെ പ്രതികരിച്ച് രംഗത്ത് എത്തിക്കുകയും പാർട്ടി വിടുകയും ചെയ്തിരുന്നു.

Akhil Marar : വിവാദങ്ങൾക്കിടെ അഖിൽ മാരാരുടെ മാസ് ! കോടികൾ വിലവരുന്ന പുതിയ റേഞ്ച് റോവർ സ്വന്തമാക്കി താരം

Akhil Marar Buys New Range Rover

Updated On: 

19 Aug 2026 | 06:32 PM

ബിഗ് ബോസ് താരവും സംവിധായകനും നടനുമായ അഖിൽ മാരാർ കുറച്ചു ദിവസങ്ങളായി വാർത്തകളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിച്ച അഅഖിൽ മാരാർ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ചെയർമാൻ സാബു എം എതിരെ പ്രതികരിച്ച് രംഗത്ത് എത്തിക്കുകയും പാർട്ടി വിടുകയും ചെയ്തിരുന്നു. അതിനൊപ്പം കഴിഞ്ഞ ദിവസം 24 ന്യൂസ് ചാനലിൽ ജനകീയ കോടതി എന്ന പരിപാടിയിൽ അഖിൽ മാരാർ പങ്കെടുക്കുകയും അതിലെ ചർച്ചകളും തർക്കങ്ങളും നിലപാടുകളും എല്ലാം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി പ്രചരിക്കുകയാണ് ഇപ്പോൾ. ഈ വിവാദങ്ങൾക്കിടയിൽ താരം ഇപ്പോൾ ഇതാ മറ്റൊരു ആഡംബര കാർ കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ആഡംബര കാർ കമ്പനിയായ റേഞ്ച് റോവറിന്റെ വെലാർ എന്ന മോഡലാണ് താരം തന്റെ ഗ്യാരേജിലേക്ക് എത്തിച്ചിരിക്കുന്നത്. വിവാഹത്തിന് ഏകദേശം ഒന്നേകാൽ കോടി രൂപയാണ് വില വരുന്നത്. സെലിബ്രിറ്റികളുടെ ഇഷ്ടവാഹന മോഡൽ കൂടിയാണ് ഇത്. ഭാര്യക്കും മക്കൾക്കും ഒപ്പം എത്തിയാണ് അഖിൽ വാഹനം ഡെലിവറി എടുത്തത്.

Also Read :  ‘ബിഗ് ബോസ്’ പേരിൽ ആ ‘g’ ഇരട്ടിച്ചതിന് പിന്നിൽ? ‘ബിഗ് ബ്രദർ’ ബോസായത് ഇങ്ങനെ….

മഹീന്ദ്രയുടെ പ്രീമിയം ഇലക്ട്രിക് വാഹനമായ എക് ഇ 9 ലിമിറ്റഡ് എഡിഷന്‍ അഖിൽ മാരാർ ഏറ്റവും ഒടുവിൽ സ്വന്തമാക്കിയ വാഹനം. ഈ വാ​ഹനത്തിന് തന്റെ ജന്മദിനം തന്നെ രജിസ്ട്രേഷൻ നമ്പറാക്കിയ കാര്യം അഖിൽ തന്നെ സമൂഹ​മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ‘അന്നും ഇന്നും പ്രണയം വണ്ടികളോടാണ്. കുട്ടികാലത്തെ ആഗ്രഹങ്ങള്‍, ഇഷ്ടങ്ങള്‍ അവയ്ക് പിന്നാലെ ഓടിയപ്പോള്‍ നേരിട്ട അവഗണന, പരിഹാസങ്ങള്‍..അവരോടൊക്കെ അന്നും ഇന്നും പരിഭവം ഇല്ലാതെ ഈ കുഞ്ഞു ജീവിതത്തില്‍ എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ കൂടി.. ‘എന്നായിരുന്നു അന്ന് അഖിൽ പങ്കുവച്ച കുറിപ്പ്.

ബെന്‍സ്, ബി.എം.ഡബ്ല്യൂ തുടങ്ങിയ ഒരുപിടി ആഡംബര വാഹനങ്ങളും ഇതിനകം അഖിൽ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ തൃക്കാക്കര നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ ഘടക കക്ഷിയായ ട്വന്റി 20 യുടെ സ്ഥാനാര്‍ത്ഥിയായി അഖില്‍ മാരാര്‍ മത്സരിച്ചിരുന്നു. താന്‍ അട്ടിമറി വിജയം നേടുമെന്നാണ് പ്രചാരണ സമയത്ത് അഖില്‍ മാരാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനമാണ് അഖിലിന് കിട്ടിയത്. കഴിഞ്ഞ ദിവസം താൻ പൊതു പ്രവർത്തനം നിർത്തുന്നു എന്നും ഇനി കുടുംബത്തിന് പ്രാധാന്യം നൽകി മുന്നോട്ട് പോകുമെന്നും അഖിൽ ഫെയ്ബുക്കിൽ കുറിക്കുകയുണ്ടായി.

English Summary

Amidst these controversies, Akhil Marar has now acquired yet another luxury car.The star has added the ‘Velar’ model from the luxury car manufacturer Range Rover to his garage. It is priced at approximately ₹1.25 crore. This model is also a favorite among celebrities.

Loading...
Unable to load recommendations.
Follow Us
Related Stories
I’m Game OTT : 40 ദിവസം കഴിഞ്ഞു, വലതും നടക്കുവോ? ഐ ആം ഗെയിം ഒടിടി റിലീസ് എപ്പോൾ, എവിടെ?
“മമിതയും ഞാനും ദുബായിൽ പെട്ടുപോയിട്ടുണ്ട്; അന്ന് മമിത സ്റ്റാറുമല്ല ഒരു തേങ്ങയുമല്ല”; ഓർത്തെടുത്ത് വിനയ് ഫോർട്ട്
‘മമിതയെ അത്ര സങ്കടപ്പെടുത്തേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി’; സിനിമ കണ്ടപ്പോഴുള്ള മാനസികാവസ്ഥ തുറന്നുപറഞ്ഞ് ‘ആഷ്ലിയുടെ അമ്മ ബിജി’
Big boss Malayalam Season 8: എൽദോ എനിക്ക് വേണ്ടി കരഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി! ശ്രീലക്ഷ്മി അറക്കൽ
Major Ravi: രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറ്റ കോൺഗ്രസുകാരൻ പോലും അടുത്തുണ്ടായിരുന്നില്ല! നിർണായക വെളിപ്പെടുത്തലുമായി മേജർ രവി
Bigg Boss Malayalam Season 8: Bigg Boss Malayalam Season 8: എൽദോ ഹൗസിൽ നിന്ന് പുറത്ത്, ഇത് അൺഫെയർ എവിക്ഷനോ?
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ