AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Akhil Marar: ജന്മദിനം വാഹന നമ്പറാക്കി അഖില്‍ മാരാര്‍! വണ്ടിയെക്കാള്‍ ആഗ്രഹിച്ചത് നമ്പറെന്ന് താരം

Big Boss Star Akhil Marar's New Car : ബിഗ് ബോസ് താരമായ അഖില്‍ മാരാര്‍ കഴിഞ്ഞ ദിവസം ഒരു പുതിയ വാഹനം കൂടി സ്വന്തമാക്കിയിരുന്നു. ആ വാഹനത്തിനിപ്പോള്‍ തന്റെ ജന്മദിനം തന്നെ രജിസ്‌ട്രേഷന്‍ നമ്പറാക്കി മാറ്റിയിരിക്കുകയാണ് താരം. പുതിയ വാഹനം വാങ്ങുക എന്നതിനപ്പുറം ജന്മദിനം വാഹന നമ്പറാക്കി മാറ്റുകയായിരുന്നു ആഗ്രമെന്ന് അഖില്‍ പറയുന്നു.

Akhil Marar: ജന്മദിനം വാഹന നമ്പറാക്കി അഖില്‍ മാരാര്‍! വണ്ടിയെക്കാള്‍ ആഗ്രഹിച്ചത് നമ്പറെന്ന് താരം
Akhil MararImage Credit source: Facebook / Akhil Marar
Amal KV
Amal KV | Updated On: 01 Jul 2026 | 12:16 AM

സംവിധായകനും നടനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ എല്ലായിപ്പോഴും സോഷ്യല്‍ മീഡയയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. അഖിലിന്റെ വാഹന കമ്പവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. കഴിഞ്ഞ ദിവസം പുതിയൊരു വാഹനം കൂടി അഖില്‍ മാരാര്‍ സ്വന്തമാക്കിയിരുന്നു. മഹീന്ദ്രയുടെ പ്രീമിയം ഇലക്ട്രിക് വാഹനമായ എക് ഇ 9 ലിമിറ്റഡ് എഡിഷന്‍ ആണ് താരം വാങ്ങിയത്. ഇപ്പോഴിതാ ആ വാഹനത്തിന്റെ നമ്പറാണ് ചര്‍ച്ചാ വിഷയം. തന്റെ ജന്മ ദിനം തന്നെയാണ് താരം പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറാക്കി മാറ്റിയിരിക്കുന്നത്. അഖില്‍ മാരാര്‍ തന്നെയാണ് തന്റെ ജന്മദിനം കാറിന്റെ നമ്പറാക്കി ലഭിച്ചതിലുള്ള സന്തോഷം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്.

പുതിയ വാഹനം വാങ്ങുക എന്നതിനപ്പുറം ജന്മദിനം വാഹന നമ്പറാക്കി മാറ്റുകയായിരുന്നു ആഗ്രമെന്ന് അഖില്‍ തന്റെ പോസ്റ്റില്‍ വക്തമാക്കുന്നു. ” 07/09 ജനിച്ച ദിവസം.. വണ്ടി എടുക്കാന്‍ ആഗ്രഹിച്ചതിനേക്കാള്‍ നമ്പര്‍ എടുക്കാന്‍ ആയിരുന്നു പ്ലാന്‍” വാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് താരം കുറിച്ചു. രണ്ടാഴ്ച മുമ്പാണ് പുതിയ വാഹനം അഖില്‍ മാരാര്‍ ഡെലിവറി എടുക്കുന്നത്. വാഹനത്തിന്റെ ഡെലിവറി വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്നും വികാരപരമായ ഒരു കുറിപ്പ് താരം പങ്കുവച്ചിരുന്നു. പണ്ട് കുറേ പരിഹാസങ്ങല്‍ ഏറ്റുവാങ്ങിയ ആളാണ് താനെന്നും എന്നാല്‍ ഇപ്പോള്‍ ആഗ്രഹങ്ങള്‍ ഓരോന്നായി സാധിക്കാന്‍ കഴിയുന്നു എന്നും പണ്ട് പരിഹസിച്ചവരോട് പരിഭവങ്ങള്‍ ഒന്നുമില്ലെന്നുമായിരന്നു കുറിപ്പിന്റെ സാരം.

Also Read: “പാവങ്ങളുടെ പ്രശ്നമെന്താ പണമില്ലാത്തതല്ലെ? അപ്പോ പണം ഉണ്ടാക്കാൻ അറിയുന്നവരെ വേണ്ടേ സ്ഥാനർത്ഥിയാക്കാനും വിജയിപ്പിക്കാനും”: രമേഷ് പിഷാരടി

‘അന്നും ഇന്നും പ്രണയം വണ്ടികളോടാണ്.കുട്ടികാലത്തെ ആഗ്രഹങ്ങള്‍, ഇഷ്ടങ്ങള്‍ അവയ്ക് പിന്നാലെ ഓടിയപ്പോള്‍ നേരിട്ട അവഗണന, പരിഹാസങ്ങള്‍..അവരോടൊക്കെ അന്നും ഇന്നും പരിഭവം ഇല്ലാതെ ഈ കുഞ്ഞു ജീവിതത്തില്‍ എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ കൂടി.. ‘എന്നായിരുന്നു കുറിപ്പ്. ബെന്‍സ്, ബി.എം.ഡബ്ല്യൂ തുടങ്ങിയ ഒരുപിടി ആഡംബര വാഹനങ്ങളും ഇതിനകം താരം സ്വന്തമാക്കിയിട്ടുണ്ട്. പുതിയ പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്തനങ്ങള്‍ പങ്കുവെച്ചുകൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. എന്നല്‍ ചിലര്‍ വിമര്‍ശനങ്ങളും രേഖപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ തൃക്കാക്കര നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ ഘടക കക്ഷിയായ ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥിയായി അഖില്‍ മാരാര്‍ മത്സരിച്ചിരുന്നു. താന്‍ അവിടെ അട്ടിമറി വിജയം നേടുമെന്നാണ് പ്രചാരണ സമയത്ത് അഖില്‍ മാരാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ ഉമ തോമസാണ് അരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനവും നേടി. തുടര്‍ന്ന് നിരവധി ട്രോളുകളും അഖിലിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

English Summary

Bigg Boss star Akhil Marar recently bought a new vehicle. The actor has now changed his birthday as the registration number of that vehicle. Akhil says that apart from buying a new vehicle, he also wanted to change his birthday as the vehicle number.

 

Follow Us