AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Akhil Marar: ചേട്ടൻ രാഷ്ട്രീയക്കാരനാകാൻ യോ​ഗ്യൻ ആണ്! കാരണങ്ങൾ നിരത്തി ഭാര്യ ലക്ഷ്മി

Akhil Marar Polictical Entry: അതിനാൽ തന്നെ ഒരു പാർട്ടിയെ ചതിച്ചു പോയ ഒരാൾ എന്ന വ്യാഖ്യാനങ്ങൾ ഉയരുന്നുണ്ടെങ്കിലും അത് തന്നെ ബാധിക്കുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. അഖിലിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട..

Akhil Marar: ചേട്ടൻ രാഷ്ട്രീയക്കാരനാകാൻ യോ​ഗ്യൻ ആണ്! കാരണങ്ങൾ നിരത്തി ഭാര്യ ലക്ഷ്മി
Akhil Marar, LakshmiImage Credit source: facebook
Ashli C
Ashli C | Published: 22 Feb 2026 | 12:32 PM

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അഖിൽമാരാറിന്റെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. അടുത്തിടെയാണ് പാർട്ടിയായ ട്വന്റി -20യിേക്ക് അഖിൽ മാരാർ അംഗത്വം സ്വീകരിച്ചത്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ബിജെപിയുടെ സ്ഥാനാർത്ഥിയായോ ട്വന്റി-20യുടെ സ്ഥാനാർത്ഥിയായോ വരുന്നതിൽ തനിക്ക് യാതൊരു ആശങ്കയില്ലെന്നും അഖിൽ മാരാർ പ്രഖ്യാപിച്ചിരുന്നു. ഒപ്പം അടിസ്ഥാനപരമായ ഒരു കോൺഗ്രസുകാരൻ അല്ല താനെന്നും പിണറായി സർക്കാരിന്റെ വിമർശിച്ചതിന്റെ പേരിൽ താൻ കോൺഗ്രസുകാരനാണെന്ന് ആളുകൾ തെറ്റിദ്ധരിക്കുകയായിരുന്നു എന്നാണ് അഖിൽ മാരാർ പറയുന്നത്.

അതിനാൽ തന്നെ ഒരു പാർട്ടിയെ ചതിച്ചു പോയ ഒരാൾ എന്ന വ്യാഖ്യാനങ്ങൾ ഉയരുന്നുണ്ടെങ്കിലും അത് തന്നെ ബാധിക്കുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. അഖിലിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട സമ്മിശ്രമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. അദ്ദേഹത്തെ പ്രതികൂലിച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്. അതിനിടെ അഖിലിന്റെ ഭാര്യ ലക്ഷ്മി അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അഖിലിനെ ഒരു രാഷ്ട്രീയക്കാരനായ കാണുവാൻ തനിക്ക് ഇഷ്ടമാണ് എന്നാണ് ലക്ഷ്മി പറയുന്നത്.

ALSO READ:വല്ലവന്റെയും കുഞ്ഞായിരുന്നെങ്കിൽ പ്രശ്നമില്ല… എന്റെ കുഞ്ഞായതിനാൽ ടെൻഷൻ ആയിരുന്നു! വിവാദ പരാമർശവുമായി രശ്മി ബോബൻ

അദ്ദേഹത്തിന്റെ പൗരുഷവും കഴിവും മറ്റുള്ളവർക്ക് വേണ്ടി നിലകൊള്ളുന്ന അദ്ദേഹത്തിന്റെ രീതിയും ഒരാൾക്കും വേണ്ടി മാറ്റാത്ത അദ്ദേഹത്തിന് നിലപാടുകളും എല്ലാം തന്നെയാണ് അദ്ദേഹത്തെ രാഷ്ട്രീയക്കാരൻ ആക്കാനുള്ള എല്ലാവിധത്തിലുള്ള ഗുണങ്ങളും എന്നാണ് ലക്ഷ്മി അഭിപ്രായപ്പെടുന്നത്. എന്ത് കാര്യങ്ങളും ആരെയും ഭയക്കാതെ പറയുന്ന അഖിൽ രാഷ്ട്രീയത്തിലേക്കിറങ്ങേണ്ടത് തന്നെയാണ് എന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു. ആനീസ് കിച്ചണിൽ വന്നപ്പോഴാണ് ലക്ഷ്മി ഇതേക്കുറിച്ച് സംസാരിച്ചത്. അതേസമയം തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങാൻ പ്രേരിപ്പിച്ചത് കമ്മ്യൂണിസ്റ്റ് വിരോധത്തിൽ നിന്നാണ് എന്നാണ് മാരാർ പറയുന്നത്. പത്തുവർഷം മുമ്പ് തന്നെ യൂത്ത് കോൺഗ്രസിൽ നിന്നും പുറത്താക്കിയതാണ്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപി വർഗീയത മുന്നോട്ട് വെക്കുന്നില്ലെന്നും അഖിൽ അഭിപ്രായപ്പെട്ടു.