AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Akhil P Dharmajan: പുരസ്കാര നിറവിൽ റാം കെയർ ഓഫ് ആനന്ദി; അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

Kendra Sahitya Akademi Yuva Award: സോഷ്യൽ മീഡിയയിലും കൗമാരക്കാർക്കിടയിലും തരംഗം സൃഷ്ടിച്ച പുസ്തകമാണ് റാം കെയർ ഓഫ് ആനന്ദി. റാമിന്റെയും ആനന്ദിയുടെയും പ്രണയത്തെ നെഞ്ചോട് ചേർത്താണ് പുതുതലമുറ സ്വീകരിച്ചത്.

Akhil P Dharmajan: പുരസ്കാര നിറവിൽ റാം കെയർ ഓഫ് ആനന്ദി; അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം
Akhil P DharmajanImage Credit source: Instagram
Neethu Vijayan
Neethu Vijayan | Updated On: 18 Jun 2025 | 04:36 PM

കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നിറവിൽ അഖിൽ പി ധർമ്മജൻ. റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലും കൗമാരക്കാർക്കിടയിലും തരംഗം സൃഷ്ടിച്ച പുസ്തകമാണ് റാം കെയർ ഓഫ് ആനന്ദി. റാമിന്റെയും ആനന്ദിയുടെയും പ്രണയത്തെ നെഞ്ചോട് ചേർത്താണ് പുതുതലമുറ സ്വീകരിച്ചത്. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാം ചേരുന്നതാണ് അഖിൽ പി ധർമ്മജൻ്റെ റാം കെയർ ഓഫ് ആനന്ദി എന്ന നോവലിൻ്റെ ഇതിവൃത്തം.

23 ഭാഷകളിലുള്ള യുവ എഴുത്തുകാർക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നൽകുക. 50,000 രൂപയും ഫലകവുമാണ് ജേതാക്കൾക്ക് ലഭിക്കുന്നത്. പുരസ്കാര വിതരണ തീയതി പ്രഖ്യാപിച്ചിട്ടില്ല. കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി ചിത്രീകരിച്ച ‘2018’ എന്ന ചിത്രത്തിൻ്റെയും തിരകഥ രചിച്ചത് അഖിൽ പി ധർമ്മജനാണ്.

“കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതിൽ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല…!! അറിഞ്ഞപ്പോൾ മുതൽ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്… ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യർക്കും എൻ്റെ ഉമ്മകൾ… “എന്നാണ് അവാർഡ് ലഭിച്ചതിന് പിന്നാലെ അഖിൽ ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത് ശ്രീജിത്ത് മൂത്തേടത്താണ്. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന പുസ്തകത്തിനാണ് ശ്രീജിത്ത് മൂത്തേടത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. വിവിധ ഭാഷകളില്‍ നിന്നായി 24 പേരാണ് ഈ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്

Updating….

Follow Us