Mammootty: ‘ഒരു മുള്ള് പോലും കളയാതെ ഞാൻ കഴിച്ചു’; സർവ്വം മായയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
Akhil Sathyan Recalls Mammootty’s Words ‘Sarvam Maya': സ്വപ്ന തുല്യമായ ഫീഡ് ബാക്കുകളാണ് സിനിമയ്ക്ക് ലഭിച്ചതെന്നാണ് അഖിൽ പറയുന്നത്. മകൻ ചെയ്ത സിനിമയെക്കുറിച്ച് നന്നായിരുന്നു എന്ന പതിവ് അഭിപ്രായത്തിന് പകരം, തന്റെതായ പോയറ്റിക്കായ ഭാഷയിലാണ് മമ്മൂട്ടി പ്രതികരിച്ചതെന്നും അഖിൽ സത്യൻ പറയുന്നു.
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനു പുറമെ റിലീസ് ചെയ്ത് 10 ദിവസത്തിൽ 100 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു. ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസിൽ വൻ തിരിച്ചുവരവാണ് നിവിൻ പോളി നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ സർവ്വം മായ കണ്ട് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് സംവിധായകൻ അഖിൽ സത്യന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സ്വപ്ന തുല്യമായ ഫീഡ് ബാക്കുകളാണ് സിനിമയ്ക്ക് ലഭിച്ചതെന്നാണ് അഖിൽ പറയുന്നത്. മകൻ ചെയ്ത സിനിമയെക്കുറിച്ച് നന്നായിരുന്നു എന്ന പതിവ് അഭിപ്രായത്തിന് പകരം, തന്റെതായ പോയറ്റിക്കായ ഭാഷയിലാണ് മമ്മൂട്ടി പ്രതികരിച്ചതെന്നും അഖിൽ സത്യൻ പറയുന്നു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അഖിലിന്റെ പ്രതികരണം.
അച്ഛനെയാണ് മമ്മൂക്ക വിളിച്ചതെന്നും എഴുത്തിനെയും മേക്കിങ്ങിനെയും പറ്റി സംസാരിച്ചുവെന്നും അഖിൽ പറയുന്നു. സിനിമ ഒരു മുള്ള് പോലും കളയാതെ താൻ കഴിച്ചുവെന്നാണ് മമ്മൂക്ക അച്ഛനോട് പറഞ്ഞത് എന്നാണ് അഖിൽ പറയുന്നത്. ഭയങ്കര പൊയറ്റിക്കായി പറഞ്ഞതാണ്. മമ്മൂക്ക ആ രീതിയിൽ രസകരമായി സംസാരിക്കും. അദ്ദേഹത്തിന്റെ സ്പീച്ച് പോലും ഭയങ്കര രസമാണ്. ഒരു ലിറ്ററേച്ചറാണത്. ഒരു മുള്ള പോലും കളയാതെ ഞാൻ കഴിച്ചു എന്നത് തനിക്ക് ഭയങ്കര ഭംഗിയായി തോന്നിയെന്നും അഖിൽ സത്യൻ പറഞ്ഞു.
Also Read:‘വളരെ സൗമ്യമായ പെരുമാറ്റമാണ്’; പ്രഭാസിനോട് ക്രഷ് തോന്നിയെന്ന് മാളവിക മോഹനൻ
ക്രിസ്മസ് റിലീസായി ഡിസംബർ 25നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. നിമയുടെ ആദ്യ പകുതി നിവിൻ – അജു വർഗീസ് കൂട്ടുകെട്ടിൻ്റെ ഹ്യൂമർ രംഗങ്ങൾ കൊണ്ട് തിയറ്ററുകളിൽ പൊട്ടിചിരി ഉണ്ടാക്കിയപ്പോൾ രണ്ടാം പകുതി ഇമോഷണൽ രംഗങ്ങൾ കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയം തൊട്ടത്. അജു വർഗീസും നിവിൻ പോളിയും ഒന്നിച്ചെത്തുന്ന പത്താമത്തെ സിനിമ കൂടിയാണ് സർവ്വം മായ. ഇരുവർക്കുപുറമെ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.