Akhil Sathyan: ‘നിവിൻ പോളിയാണ് അജു വർഗീസിനെ സജസ്റ്റ് ചെയ്‌തത്, എന്റെ മനസിൽ മറ്റൊരു നടൻ ആയിരുന്നു’; അഖിൽ സത്യൻ
Akhil Sathyan On Aju Varghese’s Casting: നിവിൻ പോളിയാണ് സിനിമയിലേക്ക് അജു വർഗീസിനെ സജസ്റ്റ് ചെയ്തതെന്നും തന്റെ മനസിൽ മറ്റൊരു നടൻ ആയിരുന്നുവെന്നും അഖിൽ സത്യൻ പറഞ്ഞു. എന്നാൽ അജു ഗംഭീരമായി വേഷം ചെയ്തുവെന്നും അഖിൽ കൂട്ടിച്ചേർത്തു.

Akhil Sathyan
മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ സർവ്വം മായ. ഡിസംബർ 25ന് പുറത്തിറങ്ങിയ ചിത്രം തീയറ്ററുകളിൽ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിലെ പ്രധാന ആകർഷണം അജു വർഗീസ് നിവിൻ പോളി കൂട്ടുകെട്ടാണ്. ഇരുവരുടെയും തട്ടത്തിൻ മറയത്ത്, വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് അജു വർഗീസിനെ സജസ്റ്റ് ചെയ്തത് നിവിൻ പോളി ആണെന്ന് പറയുകയാണ് അഖിൽ സത്യൻ . തന്റെ മനസിൽ ആ വേഷം ചെയ്യാൻ മറ്റൊരു നടനായിരുന്നുവെന്നും അഖിൽ കൂട്ടിച്ചേർത്തു.
നിവിൻ പോളിയാണ് സിനിമയിലേക്ക് അജു വർഗീസിനെ സജസ്റ്റ് ചെയ്തതെന്നും തന്റെ മനസിൽ മറ്റൊരു നടൻ ആയിരുന്നുവെന്നും അഖിൽ സത്യൻ പറഞ്ഞു. എന്നാൽ അജു ഗംഭീരമായി വേഷം ചെയ്തുവെന്നും അഖിൽ കൂട്ടിച്ചേർത്തു. താൻ ഈ ലവ് ആക്ഷൻ ഡ്രാമ തുടങ്ങി സിനിമകളുടെ പാറ്റേൺ ബ്രേക്ക് ചെയ്യാം എന്നോർത്തിരുന്നു. പാച്ചുവിൽ ഫഹദും അൽത്താഫും ആയിട്ട് ഒരു കോംബോ ഉണ്ടായിരുന്നു, അതൊരു പുതിയതായിരുന്നു. അതുപോലെ ഒരു കോംബോ വേണമെന്ന് ആയിരുന്നു. നിവിൻ ആണ് പറഞ്ഞത് അജു ഇത് കലക്കും എന്ന്. അജു ലുക്ക് ടെക്സ്റ്റ് ചെയ്യാൻ വന്നപ്പോൾ തന്നെ തനിക്ക് ആ ഒരു വൈബ് കിട്ടി. ലുക്കിൽ തന്നെ അവരുടെ മുൻ കോമ്പിനേഷൻ ബ്രേക്ക് ചെയ്തിരുന്നുവെന്നും അഖിൽ സത്യൻ പറഞ്ഞു.
Also Read:‘അജു സെറ്റിലുണ്ടെങ്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്’; സർവം മായ അനുഭവം തുറന്നുപറഞ്ഞ് നിവിൻ പോളി
അതേസമയം സർവ്വം മായയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 30ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. സിനിമയിൽ ഡെലുലൂ ആയി എത്തിയ റിയ ഷിബുവിന്റെ ഫണ്ണി വിഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുന്നത്. ചിത്രം ഒടിടിയിൽ എത്തുന്നതോടെ ഇനിയും പ്രശംസ ലഭിക്കുമെന്നാണ് കരുതുന്നത്.