Abhishek Sharma: ‘ഇതിൽ സ്പ്രിങ്ങുണ്ടോ മോനേ’; കിവി വധത്തിന് ശേഷം അഭിഷേകിൻ്റെ ബാറ്റ് പരിശോധിച്ച് ന്യൂസീലൻഡ് താരങ്ങൾ
Abhishek Sharma Bat: മൂന്നാ ടി20 മത്സരത്തിന് പിന്നാലെ അഭിഷേക് ശർമ്മയുടെ ബാറ്റ് പരിശോധിച്ച് ന്യൂസീലൻഡ് താരങ്ങൾ. ഇതിൻ്റെ വിഡിയോ വൈറലാണ്.
മൂന്നാം ടി20 മത്സരത്തിന് പിന്നാലെ അഭിഷേക് ശർമ്മയുടെ ബാറ്റ് പരിശോധിച്ച് ന്യൂസീലൻഡ് താരങ്ങൾ. മത്സരത്തിൽ 20 പന്തുകളിൽ നിന്ന് പുറത്താവാതെ 68 റൺസ് നേടി ടീമിനെ വിജയിപ്പിച്ചതിന് പിന്നാലെ കളിക്കളത്തിൽ നിന്ന് മടങ്ങുമ്പോഴാണ് കിവീസ് താരങ്ങൾ അഭിഷേകിൻ്റെ ബാറ്റ് പരിശോധിച്ചത്. ഇതിൻ്റെ വിഡിയോ വൈറലാണ്.
മത്സരത്തിൽ ന്യൂസീലൻഡ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം 10 ഓവറും 8 വിക്കറ്റും ബാക്കിനിർത്തിയാണ് ഇന്ത്യ മറികടന്നത്. സഞ്ജു സാംസൺ (0), ഇഷാൻ കിഷൻ (28) എന്നിവർ വേഗം മടങ്ങിയെങ്കിലും അഭിഷേക് ശർമ്മയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും (26 പന്തിൽ 57) ചേർന്ന് ടീമിനെ ആധികാരിക വിജയത്തിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ അഞ്ച് സിക്സറും ഏഴ് ബൗണ്ടറിയും നേടിയ അഭിഷേക് ന്യൂസീലൻഡ് ബൗളിംഗിനെ പിച്ചിച്ചീന്തി. കളി ജയിച്ച് പവലിയനിലേക്ക് മടങ്ങുമ്പോൾ ന്യൂസീലൻഡ് താരങ്ങൾ അഭിഷേകിൻ്റെ ബാറ്റ് പരിശോധിക്കുകയായിരുന്നു.
കിവീസ് ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ, പേസർ സകാരി ഫോക്സ്, ബാറ്റർ ഡെവോൺ കോൺവെ എന്നിവരാണ് അഭിഷേകിൻ്റെ ബാറ്റ് വാങ്ങി പരിശോധിച്ചത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാറ്റ് പരിശോധിച്ച ശേഷം ഇവർ തമാശപറഞ്ഞ് ചിരിക്കുന്നതും വിഡിയോയിലുണ്ട്.
മൂന്നാം ടി20യിൽ കിവീസിൻ്റെ നടുവൊടിച്ചാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 154 റൺസ് നേടി. 48 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സ് ആയിരുന്നു ടോപ്പ് സ്കോറർ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ സഞ്ജു ഇന്നിംഗ്സിലെ ആദ്യ പന്തിൽ ഗോൾഡൻ ഡക്കായെങ്കിലും ആധികാരികമായി വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചു.
വൈറൽ വിഡിയോ
Yesterday, New Zealand players were checking Abhishek Sharma’s bat after the match.
I don’t recall any other player’s bat being checked like this
The last time I remember opposition players checking a bat was during Sachin Tendulkar’s era
— Space Recorder (@1spacerecorder) January 26, 2026