AMMA Controversy: നടി അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
AMMA Controversy Tiny Tom Ansiba Case:അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ട കടവന്ത്ര പോലീസ് ടിനിയുടെ മൊഴിയെടുത്തിരുന്നു. അമ്മയുടെ മുൻപ്രസിഡന്റ് ആയ ശ്വേതാ മേനോൻ എക്സിക്യൂട്ടീവ് അംഗം നീനാ കുറിപ്പ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ടിനി ടോം തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തി ജിഹാദി എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നതൊക്കെയാണ് അൻസിബ..........
കൊച്ചി: നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് നടി അൻസിബ നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചു കോടതി. നടി അൻസിബ നൽകിയ സ്വകാര്യ അന്നായത്തിലാണ് കോടതി കേസ് എടുക്കാൻ നിർദ്ദേശം നൽകിയത്. അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ട കടവന്ത്ര പോലീസ് ടിനിയുടെ മൊഴിയെടുത്തിരുന്നു. അമ്മയുടെ മുൻപ്രസിഡന്റ് ആയ ശ്വേതാ മേനോൻ എക്സിക്യൂട്ടീവ് അംഗം നീനാ കുറിപ്പ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ടിനി ടോം തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തി ജിഹാദി എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നതൊക്കെയാണ് അൻസിബ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
രണ്ടു പരാതികളിലും പ്രാഥമികമായ അന്വേഷണം നടത്തണം…
എന്നാൽ തന്റെ രണ്ടു പരാതികളിലും പ്രാഥമികമായ അന്വേഷണം നടത്തണമെന്ന പേരിൽ പോലീസ് നടത്തുന്ന പ്രഹസനം പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള വെറും നാടകം ആണെന്ന ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം തന്നെ പോലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ട്.. ഇതിനൊപ്പം തന്നെ അൻസിബ ഹസന് എതിരെ ടിനി ടോം അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിനെക്കുറിച്ചോ അൻസിബ ആരെയെങ്കിലും മതം മാറ്റാൻ ശ്രമിച്ചു എന്ന് ടിനി ടോം പറഞ്ഞതായോ തനിക്കറിയില്ലെന്ന് ശ്വേതാ മേനോൻ മൊഴി നൽകിയതായാണ് വിവരം.
താൻ സാക്ഷിയാണെന്ന് നീനാ കുറിപ്പ് പോലീസിന് മൊഴി നൽകി
അതേസമയം അൻസിബയ്ക്ക് അനുകൂലമായ രീതിയിൽ ടിനി ടോം അൻസിബയോട് മോശമായി പെരുമാറുന്നതിനെ കുറിച്ച് താൻ സാക്ഷിയാണെന്ന് നീനാ കുറിപ്പ് പോലീസിന് മൊഴി നൽകിയതായും സൂചനയുണ്ട്.ടിനി ടോമിന്റെയും ശ്വേതാ മേനോന്റെയും മൊഴിയെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കുറിപ്പുമായി അൻസിബ രംഗത്ത് എത്തിയിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിലും ധാർമികതയുടെ ഭാഗമായതിന്റെ പേരിലുമാണ് താൻ ഇത്രയ്ക്ക് അനുഭവിച്ചതെങ്കിൽ വരാനിരിക്കുന്ന നടപടിയിലെ പ്രതികാരം എപ്രകാരമായിരിക്കുമെന്നാണ് അൻസിബ ചോദിക്കുന്നത്.
എനിക്കിപ്പോൾ നന്നായി മനസ്സിലാകുന്നുണ്ട്
അത് എപ്രകാരമായിരിക്കുമെന്ന് എനിക്കിപ്പോൾ നന്നായി മനസ്സിലാകുന്നുണ്ടെന്നും ഒരു പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താനുള്ള പോലീസിന്റെ പരിധി ആ പരാതിയിൽ കേസെടുക്കാൻ തക്കതായ കുട്ടികളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുക മാത്രമാണ് എന്ന രീതിയിലായിരുന്നു അൻസിബ പങ്കിട്ട പോസ്റ്റ് അത് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ടാഗ് ചെയ്തിട്ടായിരുന്നു കുറിപ്പ് പങ്കുവെച്ചത്.
ENGLISH SUMMARY
The court has taken action on the complaint filed by actress Ansiba seeking to register a case against actor Tini Tom. The court directed to register the case on the basis of a private petition filed by actress Ansiba. The Kadavanthra police, in connection with Ansiba’s complaint, had recorded Tini’s statement.