AMMA Controversy : പിന്നോട്ടില്ല, തൻ്റെ പോരാട്ടം മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെതിരെ : ശ്വേത മേനോന്‍

Shwetha Menon on AMMA Isuue: താരസംഘടനയായ അമ്മയിലെ പോര് കനക്കുന്നതിനിടെ മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെതിരെ തുറന്നടിച്ച് ശ്വേത മോനോന്‍. തൻ്റെ പോരാട്ടം ഈ പവര്‍ഗ്രൂപ്പിനെതിരെയാണെന്നും യാതൊരു കാരണവശാലും പിന്നോട്ട് പോകിലെന്നും അവര്‍ പറയുന്നു. പുതിയ ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേതയുടെ പ്രതികരണം വന്നിരിക്കുന്നത്.

AMMA Controversy : പിന്നോട്ടില്ല, തൻ്റെ പോരാട്ടം മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെതിരെ : ശ്വേത മേനോന്‍

Shwetha Menon

Updated On: 

05 Jul 2026 | 08:46 AM

താരസംഘടനയായ അമ്മയിലെ പോര് കനക്കുന്നതിനിടെ മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെതിരെ തുറന്നടിച്ച് ശ്വേത മോനോന്‍. തൻ്റെ പോരാട്ടം ഈ പവര്‍ഗ്രൂപ്പിനെതിരെയാണെന്നും യാതൊരു കാരണവശാലും പിന്നോട്ട് പോകിലെന്നും അവര്‍ പറയുന്നു. പുതിയ ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേതയുടെ പ്രതികരണം വന്നിരിക്കുന്നത്. തനിക്കെതിരെ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ച് നിശബ്ദയാക്കാനാണ് ചിലരുടെ ശ്രമം എന്നും എന്നാല്‍ അമ്മയിലെ സാധാരണ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുമെന്നും ശ്വേത പറയുന്നു.

അമ്മയിലുള്ള മിക്കവരും ഫീല്‍ഡ് ഔട്ട് ആയവരാണ് എന്ന പരിഹാസത്തെ അഡ്രസ് ചെയ്തുകൊണ്ടാണ് ശ്വേത മോനോന്റെ ഏറ്റവും പുതിയ ഫെയ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സ്ഥിരവരുമാനമില്ലാതെ ജീവിക്കുന്ന ഒത്തിരി കലാകാരന്മാര്‍ അമ്മയിലുണ്ടെന്നും ആരുടെയെങ്കിലും മുന്നില്‍ കൈ നീട്ടാതെ ജീവിക്കാനും, മരുന്ന് വാങ്ങാനും, ഒരു നേരത്തെ ആഹാരം കണ്ടെത്താനും അവര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് അമ്മയുടെ പ്രധാന ലക്ഷ്യം. ഇതിനുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ് ലാലേട്ടനും മമ്മൂക്കയും മറ്റ് സ്റ്റാര്‍ വാല്യൂ ഉള്ള താരങ്ങളും സ്‌പോണ്‍സര്‍ഡ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത്. അത്തരത്തില്‍ പണം തരുന്നത് ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ, അദാനിയാണോ എന്നൊന്നും ഞങ്ങള്‍ ഒരിക്കലും നോക്കിയിട്ടില്ലെന്നും സഹായിക്കാന്‍ മുന്നോട്ട് വരുന്ന ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളത്.

Also Read: മമ്മൂട്ടിയും മോഹൻലാലും പരസ്യമായി അത് പറയട്ടെ; ശ്വേതയെ വിടാതെ അൻസിബ

അമ്മയുടെ അംഗങ്ങള്‍ക്ക് ചികിത്സയ്ക്കും മരുന്നിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടില്‍ ചില കുറ്റാരോപിതര്‍ മുന്‍പ് നടത്തിയ സാമ്പത്തിക തിരിമറികള്‍ താന്‍ കണ്ടെത്തി. ആ കാര്യങ്ങള്‍ ഞാന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് തനിക്കെതിരെ അവര്‍ തിരിഞ്ഞത്. ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ പവര്‍ ഗ്രൂപ്പിനെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാന്‍ ആവില്ല എന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതല്‍ ഇന്ന് വരെ ഞാന്‍ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാല്‍ മനസ്സിലാകും.സാമ്പത്തിക തിരിമറി നടത്തിയവര്‍ക്കെതിരെയും ചില കുറ്റാരോപിതര്‍ക്കെതിരെയുമാണ് തന്റെ പോരാട്ടം.നുണക്കഥകള്‍ പ്രചരിപ്പിച്ചും അപകീര്‍ത്തിപ്പെടുത്തിയും എന്നെ നിശ്ശബ്ദയാക്കാമെന്നാണ് അവര്‍ കരുതുന്നത്. എത്ര അപമാനിച്ചാലും, ഈ പോരാട്ടത്തില്‍ ഒരിക്കലും പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിസവം ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി മാല പാര്‍വ്വതി ഉള്‍പ്പെടെയുള്ള വനിതാ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. അമ്മയിലെ നിലവിലെ ഭരണ സമിതിയുടെ നേതൃത്വത്തില്‍ തീവ്രമായ രാഷ്ട്രീയ ധ്രുവീകരണ ശ്രമങ്ങള്‍ നടന്നു എന്നും വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു എന്നുമായിരുന്നു ആക്ഷേപം. അതിനായി കോര്‍പ്പറേറ്റ് ഫണ്ടുകള്‍ സംഘടനയിലേക്ക് ഒഴുക്കാനും നീക്കമുണ്ടായി. അമ്മുയുടെ നിലവിലെ പ്രസിഡന്റായ ശ്വേത മേനോന്റെ നേതൃത്വത്തില്‍ ധ്രുവീകരണ ശ്രമങ്ങള്‍ നടന്നു എന്നുള്ളത് തന്റെ ആക്ഷേപം മാത്രമല്ല അനുഭവം കൂടിയാണെന്നും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞിരുന്നു.

English Summary

Amidst escalating infighting within AMMA, the actors’ association, Shwetha Menon has lashed out at the ‘power group’ in Malayalam cinema. She asserts that her battle is against this power group and declares that she will not back down under any circumstances. Shwetha made these remarks in a recent Facebook post.

Loading...
Unable to load recommendations.
Follow Us
Related Stories
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി