AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം

AMMA Controversy:ട്രഷറര്‍ ഉണ്ണി ശിവപാലിനെ നിര്‍ബന്ധത അവധിയില്‍ പ്രവേശിപ്പിച്ചതാണ് റിപ്പോര്‍ട്ട് വൈകുന്നതിന്റെ പ്രധാന കാരണമെന്നാണ് സൂചന. അമ്മ സംഘടനയുടെ കണക്കുകളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയുള്ളത് ഉണ്ണി ശിവപാലിനാണ്. അതിനാൽ തന്നെ റിപ്പോർട്ട് തയ്യാറാക്കാനായി എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണി ശിവപാലിനെ കുക്കു പരമേശ്വരൻ മെയിൽ അയച്ചിരുന്നതായാണ്..............

AMMA Controversy: അമ്മ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം

Amma

Published: 

14 Jun 2026 | 03:02 PM

താര സംഘടനയായ അമ്മയുടെ നേതൃത്വത്തിന്റെ ബലഹീനതകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമ്മ സംഘടനയുടെ ജനറൽബോഡി നടക്കാൻ ഇനി 21 ദിവസം കൂടി ബാക്കിനിൽക്കെ ഇതുവരെയും നേതൃത്വം വാർഷിക റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല. സംഘടനയുടെ ബൈലോ പ്രകാരം ജനറൽബോഡിക്ക് 21 ദിവസം മുമ്പ് വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് നിയമം. റിപ്പോർട്ടിൽ സംഘടനയുടെ വരവ് ചെലവ് കണക്കുകളും ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളിലെ വിശദീകരണവും ആണ് ഉൾപ്പെടുത്തേണ്ടത്.

ജനറല്‍ബോഡിക്ക് ഇനി ഒരാഴ്ച മാത്രമാണ് സമയമുള്ളത്

റിപ്പോര്‍ട്ട് തയ്യാറാക്കി പ്രിന്റ് ചെയ്ത് സംഘടനയിലെ അംഗങ്ങള്‍ക്ക് ജനറല്‍ബോഡിക്ക് 21 ദിവസം മുന്‍പ് കൈമാറണമെന്നാണ് ബൈലോയിൽ പരാമർശിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെയും അത്തരത്തിൽ ഒരു റിപ്പോർട്ട് ഇതുവരെയും പുതിയ നേതൃത്വം തയ്യാറാക്കിയിട്ടില്ല.ജനറല്‍ബോഡിക്ക് ഇനി ഒരാഴ്ച മാത്രമാണ് സമയമുള്ളത്. ഈ മാസം 21നാണ് ജനറല്‍ബോഡി ചേരുന്നത്. എന്നാൽ ഇതുവരെ മറ്റ് അംഗങ്ങൾക്ക് വാർഷിക റിപ്പോർട്ട് തയ്യാറാക്കിയ നൽകിയിട്ടില്ല എന്നാണ് പുറത്ത് ലഭിക്കുന്ന വിവരം.

ALSO READ:അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും

ട്രഷറര്‍ ഉണ്ണി ശിവപാലിനെ നിര്‍ബന്ധത അവധിയില്‍ പ്രവേശിപ്പിച്ചതാണ് റിപ്പോര്‍ട്ട് വൈകുന്നതിന്റെ പ്രധാന കാരണമെന്നാണ് സൂചന. അമ്മ സംഘടനയുടെ കണക്കുകളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയുള്ളത് ഉണ്ണി ശിവപാലിനാണ്. അതിനാൽ തന്നെ റിപ്പോർട്ട് തയ്യാറാക്കാനായി എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണി ശിവപാലിനെ കുക്കു പരമേശ്വരൻ മെയിൽ അയച്ചിരുന്നതായാണ് സൂചന. എന്നാൽ ഉണ്ണി ശിവപാൽ ഇപ്പോൾ വിദേശത്താണ് ഉള്ളത്. അതിനാൽ തന്നെ റിപ്പോർട്ട് തയ്യാറാക്കുക എന്ന കാര്യത്തിൽ പ്രതിസന്ധി തുടരുകയാണ്.

സംഘടനയ്ക്കെതിരായ പരാതിയിൽ നിന്നും താൻ പിന്നോട്ടില്ല

ഇതിനിടയിൽ അൻസിബയ്ക്ക് എതിരെ രംഗത്തെത്തിയതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് നടിലക്ഷ്മി പ്രിയ സൈബർ പോലീസിൽ പരാതി നൽകി. അതേസമയം അമ്മ സംഘടനയ്ക്കെതിരായ പരാതിയിൽ നിന്നും താൻ പിന്നോട്ടില്ല എന്നാണ് അൻസിബ ഹസൻ അറിയിച്ചിരിക്കുന്നത്. അമ്മ സംഘടനയിലെ പല കാര്യങ്ങളും ശരിയായ രീതിയിൽ അല്ല മുന്നോട്ടുപോകുന്നത് എന്നും ആരോപിച്ച ഒരു കാര്യത്തിൽ നിന്നും താൻ പിന്നോട്ടില്ല എന്നും ഉറപ്പിച്ചു പറഞ്ഞു.

ഭാരവാഹികൾക്ക് ആവശ്യം സംഘടന പാടവവും കരുണയും കാര്യങ്ങൾ കേൾക്കാനുള്ള മനസ്സുമാണെന്ന് അൻസിബ ഹസൻ പറഞ്ഞു. അതിനിടെ നടൻ ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറുടെ മകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്നിലിന്റെ മകന്‍ മൊഴി നല്‍കിയതായാണ് വിവരം.നീന കുറുപ്പും അന്‍സിബയ്ക്ക് അനുകൂലമായി കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.അതേസമയം അന്‍സിബയ്‌ക്കെതിരായ നടപടിയുടെ കാര്യത്തില്‍ താര സംഘടന ഉടനെ തന്നെ തീരുമാനമെടുക്കും.

ENGLISH SUMMARY

The weaknesses of Amma’s leadership, a star organization, are now coming to light. With 21 more days left for the general body of the mother organization, the leadership has not yet prepared the annual report. According to the bylaws of the organization, the law requires that the annual report be prepared 21 days before the general body.

Follow Us
Related Stories
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു