AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Amrutha Suresh: ‘അച്ഛന്‍ മരിച്ച സമയത്ത് ഒരു മകനായി അദ്ദേഹം ഉണ്ടായിരുന്നു, ഒരിക്കലും മറക്കാന്‍ പറ്റില്ല’; ഗോപി സുന്ദറിനെക്കുറിച്ച് അമൃത സുരേഷ്‌

Amrutha Suresh about Gopi Sundar: ഗോപി സുന്ദറുമായുള്ള റിലേഷന്‍ഷിപ്പില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി അമൃത സുരേഷ്. ഗോപി സുന്ദറുമായുള്ള റിലേഷന്‍ഷിപ്പ്‌ 100 ശതമാനം ഇഷ്ടത്തോടെയെടുത്ത തീരുമാനമായിരുന്നുവെന്ന് അമൃത.

Amrutha Suresh: ‘അച്ഛന്‍ മരിച്ച സമയത്ത് ഒരു മകനായി അദ്ദേഹം ഉണ്ടായിരുന്നു, ഒരിക്കലും മറക്കാന്‍ പറ്റില്ല’; ഗോപി സുന്ദറിനെക്കുറിച്ച് അമൃത സുരേഷ്‌
അമൃത സുരേഷും ഗോപി സുന്ദറുംImage Credit source: Social Media
Jayadevan AM
Jayadevan AM | Published: 10 Mar 2026 | 04:16 PM

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള റിലേഷന്‍ഷിപ്പില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്. ഗോപി സുന്ദറുമായുള്ള റിലേഷന്‍ഷിപ്പ്‌ അന്ന് 100 ശതമാനം ഇഷ്ടത്തോടെയെടുത്ത തീരുമാനമായിരുന്നുവെന്ന് ‘മൂവി വേള്‍ഡ് മീഡിയ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമൃത പറഞ്ഞു.

ഒരുപാടു വര്‍ഷത്തിനു ശേഷമെടുത്ത തീരുമാനമായിരുന്നു അത്. നന്നായി പോകണമെന്ന് രണ്ട് പേരും 100 ശതമാനം ആഗ്രഹിച്ചിരുന്നു. കുറേ വര്‍ഷത്തെ വേദനയും, അപമാനിക്കപ്പെടലും, ഉപദ്രവങ്ങളുമൊക്കെ അതിജീവിച്ചതിന് ശേഷം ഒരാള്‍ എത്തിയപ്പോള്‍ അത് വലിയ കാര്യമായിരുന്നു. ആ സമയത്ത് ആ പേഴ്‌സണാലിറ്റി തനിക്ക് വലിയ സപ്പോര്‍ട്ടായിരുന്നുവെന്നും അമൃത മനസ് തുറന്നു.

Also Read: Actress Urvashi: പ്രസവത്തോടെ ഡിപ്രഷനിലോട്ട് പോയി! അവസ്ഥ വിവരിച്ച് നടി ഉർവശി

ഒരിക്കലും മറക്കാന്‍ പറ്റില്ല

അച്ഛന്‍ മരിച്ച സമയത്ത് ഒരു മകനായി അദ്ദേഹം അവിടെ ഉണ്ടായിരുന്നുവെന്നും, അത് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും അമൃത വ്യക്തമാക്കി. അച്ഛന് ഒരു മരുമകന്‍ കര്‍മങ്ങള്‍ ചെയ്യാനും, കൊള്ളി വയ്ക്കാനുമൊക്കെ യോഗമുണ്ടായിരുന്നിരിക്കാം. ആ ഒരു വര്‍ഷത്തിന് വേണ്ടി മാത്രം അദ്ദേഹം വന്നു. മുന്നോട്ട് പോയാല്‍ ഇപ്പോഴുള്ള സ്‌നേഹവും ബഹുമാനവും ഇല്ലാതാകുമെന്ന് പിന്നീട് തങ്ങള്‍ക്ക് മനസിലായി. തുടര്‍ന്ന് പിരിയാം എന്നത് തങ്ങള്‍ രണ്ടുപേരും എടുത്ത തീരുമാനമായിരുന്നുവെന്നും അമൃത സുരേഷ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഇപ്പോഴും ജന്മദിനമൊക്കെ വരുമ്പോള്‍ ആശംസകള്‍ കൈമാറുണ്ട്. തമ്മില്‍ ദേഷ്യമൊന്നുമില്ല. കമ്മ്യണിക്കേഷന്‍ ഇല്ല. അവസാനിപ്പിച്ച ഒരു വികാരം വീണ്ടും നമ്മള്‍ കുത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് അവിടെ കഴിഞ്ഞുവെന്നും അമൃത പറഞ്ഞു.

Follow Us