Anirudh Ravichander: അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നു; വധു ഐപിഎൽ ടീം ഉടമ?

Anirudh Ravichander to Marry Kavya Maran: അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ വർഷം തന്നെ പ്രചരിച്ചിരുന്നു. ഇരുവരും പലയിടങ്ങളിലും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം വാർത്തകൾ വന്നത്.

Anirudh Ravichander: അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നു; വധു ഐപിഎൽ ടീം ഉടമ?

അനിരുദ്ധ് രവിചന്ദർ, കാവ്യ മാരൻ

Published: 

14 Jun 2025 | 02:25 PM

പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. സൺ ടിവി നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരൻ ആണ് വധുവെന്നാണ് വിവരം. എന്നാൽ, ഇരുവരും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ വർഷം തന്നെ പ്രചരിച്ചിരുന്നു. ഇരുവരും പലയിടങ്ങളിലും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം വാർത്തകൾ വന്നത്. സൺ ഗ്രൂപ്പ് ചെയർമാനായ കലാനിധി മാരന്റെയും കാവേരിയുടെയും മകളാണ് കാവ്യ മാരൻ. 33കാരിയായ കാവ്യ 2018ലാണ് സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ചുമതലയേൽക്കുന്നത്. ഇതിന് പിന്നാലെ ടീമിന്റെ എല്ലാ മത്സരങ്ങൾക്കും ഇവർ സ്റ്റേഡിയത്തിൽ എത്താറുണ്ട്.

ധനുഷ് നായകനായ ‘ത്രീ’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച അനിരുദ്ധ്, ചുരുങ്ങിയ കാലം കൊണ്ടുതന്നെ രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത്, സൂര്യ, പവൻ കല്യാൺ, മഹേഷ് ബാബു, ജൂനിയർ എൻ‌ടി‌ആർ തുടങ്ങിയ മുൻനിര സൂപ്പർസ്റ്റാറുകളുടെയെലാം സിനിമകൾക്ക് സംഗീതം നൽകി. അനിരുദ്ധിന്റെ പിതാവ് രവി രാഘവേന്ദ്ര നടനും അമ്മ ലക്ഷ്മി ക്ലാസിക്കൽ നർത്തകിയുമാണ്. അദ്ദേഹത്തിന്റെ അമ്മായി ലത വിവാഹം ചെയ്തിരിക്കുന്നത് സൂപ്പർസ്റ്റാർ രജനീകാന്തിനെയാണ്.

ALSO READ: ‘സുകുവേട്ടൻ്റെ ആ പ്രശ്നം അറിയുന്നത് മമ്മൂട്ടിക്ക് മാത്രം; ഇവര് തമ്മിൽ വലിയ കൂട്ടായിരുന്നു ‘: മല്ലിക സുകുമാരൻ

ഗായികയും നടിയുമായ ആൻഡ്രിയ ജെറമിയയുമായി അനിരുദ്ധ് നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട്, ഇവർ വേർപിരിഞ്ഞതായി അറിയിച്ചു. അടുത്തിടെ, താരം കീർത്തി സുരേഷുമായി അനിരുദ്ധ് പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികളും പ്രചരിച്ചിരുന്നു. എന്നാൽ, കീർത്തിയും ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായതോടെ ആ ഊഹാപോഹങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit : യവന കഥപോലെ ഐക്കണും! ബത്ലഹേം കുടുംബ യൂണിറ്റിലെ സ്റ്റാറായ കാർ
Nivin Pauly : പ്രേമത്തിന് പിന്നാലെ ബൈക്ക് വാങ്ങി വച്ചതാണ്, ഇനി പൊടിതട്ടി എടുക്കണം! വിജയത്തിൽ ഇംപോർട്ട് ചെയ്ത ആ ബൈക്കാകും ഉപയോ​ഗിക്കുകയെന്ന് നിവിൻ
Yavana Kadhayil Song : പടം പൊട്ടിയിരുന്നേൽ എന്ത് “യവന കഥ”! ഹിറ്റായതുകൊണ്ട് പോസീറ്റീവായി വരുന്നു, ബത്ലഹേം കുടുംബ യൂണിറ്റിലെ പാട്ടിനെ കുറിച്ച് ​ഗിരീഷ് എ.ഡി
Bigg Boss: ഇത്തവണ ബിഗ് ബോസ് തകര്‍ക്കും; ശ്രീശാന്തിന് പിന്നാലെ മറ്റൊരു ക്രിക്കറ്റ് താരവും ഷോയിലേക്ക്‌?
“എനിക്ക് നേരെ നോക്കാൻ പോലും പറ്റുന്നില്ല, ജീവിതം വല്ലാതെ ഡാർക്കായി പോയി”; അവസ്ഥ തുറന്നുപറഞ്ഞ് വിനായകൻ
“25 വർഷം ഭരിച്ചവർ, അര വർഷം ഭരിച്ചവരെ കുറ്റം പറയുന്നതിൽ എന്ത് ന്യായം”; ‘അമ്മ’യിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് പാർവതി
പുതിയ നെക്സോൺ വരുന്നു വലിയ മാറ്റങ്ങളുമായി
പാചകത്തിന് മുമ്പ് അരി എത്ര തവണ കഴുകണമെന്ന് അറിയാമോ
ബീറ്റ്‌റൂട്ട് കഴിച്ചാല്‍ ലഭിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങള്‍
ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ