Mallika Sukumaran: ‘സുകുവേട്ടൻ്റെ ആ പ്രശ്നം അറിയുന്നത് മമ്മൂട്ടിക്ക് മാത്രം; ഇവര് തമ്മില്‍ വലിയ കൂട്ടായിരുന്നു ‘: മല്ലിക സുകുമാരൻ
സുകുമാരന് അമ്മ സംഘടനയുമായി പ്രശ്‌നം ഉണ്ടായപ്പോൾ മമ്മൂട്ടിയുടെ അടുത്ത് മാത്രമാണ് അക്കാര്യം പങ്കുവച്ചതെന്നാണ് മല്ലിക പറയുന്നത്. അക്കാര്യം അറിയുന്നത് മമ്മൂട്ടിക്ക് മാത്രമാണെന്നും താരം പറയുന്നു .
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മല്ലിക സുകുമാരൻ. 1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന മല്ലിക മലയാള സിനിമ മേഖലയുടെ മുൻനിരയിലേക്ക് എത്തി. അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് നടിയുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ. ഇപ്പോഴിതാ മല്ലിക, ഭർത്താവും നടനുമായ സുകുമാരനെപ്പറ്റിയും മമ്മൂട്ടിയെപ്പറ്റിയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
സുകുമാരന് അമ്മ സംഘടനയുമായി പ്രശ്‌നം ഉണ്ടായപ്പോൾ മമ്മൂട്ടിയുടെ അടുത്ത് മാത്രമാണ് അക്കാര്യം പങ്കുവച്ചതെന്നാണ് മല്ലിക പറയുന്നത്. അക്കാര്യം അറിയുന്നത് മമ്മൂട്ടിക്ക് മാത്രമാണെന്നും താരം പറയുന്നു .മമ്മൂട്ടിയും സുകുമാരനും തമ്മില്‍ വലിയ കൂട്ടായിരുന്നെന്നും മമ്മൂട്ടി മാത്രമാണ് തന്റെ കൂടെ നിന്നതെന്ന് സുകുമാരന്‍ എപ്പോഴും പറയുമായിരുന്നുവെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.
മോഹൻലാൽ ആ സമയത്ത് ചെറുപ്പമായിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാലുമായി ഒരു സംസാരം ഉണ്ടായിട്ടില്ലെന്നാണ് മല്ലിക പറയുന്നത്. മോഹന്‍ലാലിന്റെ അടുത്ത് ഗൗരവകരമായ സംസാരമൊന്നും ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു. പക്ഷേ മമ്മൂട്ടിയെ ഒരു ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. മമ്മൂട്ടി നമ്മളെ മനസിലാക്കും. അക്കാര്യത്തിൽ മമ്മൂട്ടിയുടെ മനസ് നല്ലതാണെന്നാണ് നടി പറയുന്നത്. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അവര്‍.
Also Read:തേജാ ഭായ് ആന്‍ഡ് ഫാമിലിക്ക് ശേഷം സിനിമയില്‍ നിന്നും എവിടെ പോയി? മറുപടിയുമായി അഖില
ട്രോളുണ്ടാക്കുന്നവരോട് തനിക്ക് പുച്ഛം മാത്രമാണന്നാണ് നടി മല്ലിക പറയുന്നത്. അവരോട് താൻ എന്ത് തെറ്റ് ചെയ്തെന്ന് അറിയില്ല. പണിയൊന്നും ഇല്ലാത്തവരാണ് ട്രോളാൻ നിൽക്കുന്നത്. തന്നെ ട്രോളി അവർ വരുമാനം ഉണ്ടാക്കുകയാണ് ചിലർ. അതുകൊണ്ട് ഞാൻ ഇപ്പോൾ അതിനെയൊക്കെ ഒരു ചാരിറ്റിയായി മാത്രമേ കാണുന്നുള്ളൂവെന്നും മല്ലിക പറഞ്ഞു.