Anna Rajan:മാന്യമായിട്ടുള്ളത് മാത്രം പ്രതീക്ഷിച്ചാൽ മതി; തന്നെ സബ്സ്ക്രൈബ് ചെയ്തവരോട് അന്ന രാജൻ
Anna Rajan about subscription: നടി അന്നാ രാജൻ തന്റെ സബ്സ്ക്രിപ്ഷനിൽ നിലപാട് വ്യക്തമാക്കുകയാണ്. തന്നെ സബ്സ്ക്രൈബ് ചെയ്തവരോട് മാന്യമായ കാര്യങ്ങൾ മാത്രമേ അതിലൂടെ കാണാൻ സാധിക്കു എന്നാണ് അനാരാജൻ പറയുന്നത്. മാന്യമല്ലാത്ത ഒന്നും തന്നെ തന്നിൽ നിന്നും പ്രതീക്ഷിക്കരുത് എന്നും വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സുബ്സ്ക്രിപ്ഷനിലൂടെ നടിമാരോട് മോശം കാര്യങ്ങൾ ആവശ്യപ്പെടുന്നു എന്ന വിവാദങ്ങൾ നിലനിൽക്കെയാണ് അന്നാ രാജന്റെ പ്രതികരണം......
താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സബ്സ്ക്രിപ്ഷൻ എന്ന ട്രെൻഡ് ആരംഭിച്ചിട്ട് കുറച്ച് കാലങ്ങളായി. പ്രിയ താരങ്ങളുടെ വളരെ പ്രധാനപ്പെട്ട വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം സബ്സ്ക്രൈബ് ചെയ്ത ആരാധകർക്ക് വേണ്ടി മാത്രമുള്ളതാണ്. ഇതിനായി ഒരു തുക ഈടാക്കുന്നത രീതിയും ഉണ്ട്. എന്നാൽ സബ്സ്ക്രൈബ് ചെയ്യുക എന്ന് പറയുമ്പോൾ വളരെ മോശം കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ആ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് എന്നും അതിലൂടെ അത്തരത്തിലുള്ള നിലവാരം ഇല്ലാത്ത കാര്യങ്ങളാണ് പങ്കുവെക്കുന്നത് എന്നും ആണെന്നും ചിലർക്ക് ധാരണയുണ്ട്.
ഇപ്പോഴിതാ നടി അന്നാ രാജൻ തന്റെ സബ്സ്ക്രിപ്ഷനിൽ നിലപാട് വ്യക്തമാക്കുകയാണ്. തന്നെ സബ്സ്ക്രൈബ് ചെയ്തവരോട് മാന്യമായ കാര്യങ്ങൾ മാത്രമേ അതിലൂടെ കാണാൻ സാധിക്കു എന്നാണ് അനാരാജൻ പറയുന്നത്. മാന്യമല്ലാത്ത ഒന്നും തന്നെ തന്നിൽ നിന്നും പ്രതീക്ഷിക്കരുത് എന്നും വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ നടിമാരോട് മോശം കാര്യങ്ങൾ ആവശ്യപ്പെടുന്നു എന്ന വിവാദങ്ങൾ നിലനിൽക്കെയാണ് അന്നാ രാജന്റെ പ്രതികരണം. രണ്ടുവർഷം മുമ്പാണ് താൻ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത് എന്നും, നിങ്ങളോട് കമ്മ്യൂണിറ്റി ചെയ്യാനുള്ള ഏറ്റവും മികച്ച ഇടാം ആയാണ് താൻ ഇതിനെ കണക്കാക്കിയത്.
View this post on Instagram
തന്റെ റീലുകളും ചിത്രങ്ങളും ആദ്യം തന്നെ നിങ്ങൾക്ക് കാണാൻ വേണ്ടിയാണ് ഇത് തുടങ്ങിയത്. നിങ്ങളുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും പങ്കുവെക്കാനുള്ള ഒരു സ്പേസ് കൂടിയാണിത്. തികച്ചും പ്രൊഫഷണൽ ആയിട്ടുള്ള കണ്ടന്റ് മാത്രമാണ് ഇവയിലൂടെ പങ്കുവെക്കുക. ഗുണമേന്മയും സർഗാത്മകതയും പരസ്പര ബഹുമാനവും നിലനിർത്തേണ്ട ഇടത്തിൽ, തന്നിൽ നിന്നും മാന്യമല്ലാത്തതൊന്നും തന്നെ പ്രതീക്ഷിക്കരുത് എന്നും നടി വ്യക്തമാക്കി.
അന്ന രാജന്റെ കുറിപ്പ്
പ്രിയപ്പെട്ട ജനങ്ങളേ
എന്റെ സബ്‌സ്‌ക്രിപ്‌ഷൻ യാത്ര ആരംഭിച്ചിട്ട് 2 വർഷമായി, നിങ്ങളുമായി ബന്ധപ്പെടാൻ ഇതൊരു അത്ഭുതകരമായ ഇടമാണ്.
ഇവിടെ, നിങ്ങൾക്ക് എന്റെ റീലുകളിലേക്കും ഫോട്ടോകളിലേക്കും നേരത്തെ ആക്‌സസ് ലഭിക്കും, ഒപ്പം നിങ്ങളുടെ ആഗ്രഹങ്ങൾ പങ്കിടാനും എന്നോട് കൂടുതൽ അടുത്ത് ബന്ധപ്പെടാനുമുള്ള അവസരവും ലഭിക്കും.സബ്‌സ്‌ക്രിപ്‌ഷൻ എന്നാൽ പ്രൊഫഷണലല്ലാത്ത ഉള്ളടക്കം എന്നല്ല അർത്ഥമാക്കുന്നത്. ഈ ഇടം ഗുണനിലവാരം, സർഗ്ഗാത്മകത, ആദരവുള്ള ഇടപെടലുകൾ എന്നിവയെക്കുറിച്ചാണ്.അതുകൊണ്ട് അനുചിതമായ ഒന്നും പ്രതീക്ഷിക്കരുത് – യഥാർത്ഥവും പ്രൊഫഷണലുമായ ഉള്ളടക്കം മാത്രം.എന്റെ യാത്ര മനസ്സിലാക്കിയതിനും അതിൽ പങ്കാളിയായതിനും നന്ദി.