Ansiba Hassan: രമേശ് പിഷാരടിയെക്കുറിച്ച് വ്യാജവാർത്ത! പ്രതികരണവുമായി അൻസിബ ഹസൻ

Ansiba Hassan about Ramesh Pisharady:ഈ വിഷയത്തിൽ ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നൽകണം എന്ന കാര്യം എന്ന് അറിയുക മാത്രമാണ് രമേശ് പിഷാരടി ചെയ്തത്. അദ്ദേഹം ഒരു സഹപ്രവർത്തകരെ എന്ന നിലയിലും ഒരു ജനപ്രതിനിധി എന്ന നിലയിലും ഈ വിഷയത്തിൽ മധ്യസ്ഥം വഹിക്കാൻ എടുത്ത ആത്മാർത്ഥമായ സമയങ്ങളിൽ താൻ പൂർണമായും മാനിക്കുന്നു എന്നും അദ്ദേഹത്തെ താൻ കുറ്റപ്പെടുത്തിയിട്ടില്ല....

Ansiba Hassan: രമേശ് പിഷാരടിയെക്കുറിച്ച് വ്യാജവാർത്ത! പ്രതികരണവുമായി അൻസിബ ഹസൻ

Ansiba Hassan, Ramesh Pisharady

Published: 

04 Jul 2026 | 04:22 PM

രമേശ് പിഷാരടിയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി നടി അൻസിബ ഹസൻ. ടിനി ടോമുമായുള്ള വിഷയത്തിൽ അനുരഞ്ജനത്തിനു വേണ്ടി ആത്മാർത്ഥമായി മുൻകൈയെടുത്ത ആളാണ് രമേശ് പിഷാരടി. അദ്ദേഹത്തെ താൻ കുറ്റപ്പെടുത്തിയതായി ചില മാധ്യമങ്ങളിൽ വാർത്ത വരുന്നത് തന്നെ ശ്രദ്ധയിൽപ്പെട്ടു ഇത് പൂർണമായും വസ്തുത വിരുദ്ധമാണ്. ഈ വിഷയത്തിൽ ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നൽകണം എന്ന കാര്യം എന്ന് അറിയുക മാത്രമാണ് രമേശ് പിഷാരടി ചെയ്തത്.

അദ്ദേഹം ഒരു സഹപ്രവർത്തകരെ എന്ന നിലയിലും ഒരു ജനപ്രതിനിധി എന്ന നിലയിലും ഈ വിഷയത്തിൽ മധ്യസ്ഥം വഹിക്കാൻ എടുത്ത ആത്മാർത്ഥമായ സമയങ്ങളിൽ താൻ പൂർണമായും മാനിക്കുന്നു എന്നും അദ്ദേഹത്തെ താൻ കുറ്റപ്പെടുത്തിയിട്ടില്ല ദയവായി ഇത്തരം തെറ്റിദ്ധാരണ ജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നും അഭ്യർത്ഥിക്കുന്നതായി സോഷ്യൽ മീഡിയയിൽ കുറിച്ചു.

അൻസിബയുടെ പോസ്റ്റ്

 

ആഗ്രഹമുള്ളവർ ഞങ്ങളെ പോലെ മത്സരിച്ചാണ് വരേണ്ടത് അല്ലാതെ പിൻവാതിലിലൂടെ അല്ല

അതേസമയം സംഘടനയായ അമ്മയിൽ നിന്നും തന്നോട് രാജി വെച്ചത് എന്ന് ആവശ്യപ്പെട്ടത് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ആണെന്ന് അവകാശപ്പെട്ട് ശ്വേതാ മേനോൻ. അമ്മയുടെ പ്രസിദ്ധ സ്ഥാനം രാജിവെക്കരുത് എന്നും നിലപാടിൽ ഉറച്ചുനിന്നു തെറ്റിദ്ധാരണകൾ മാറ്റണമെന്നും മമ്മൂട്ടിയും മോഹൻലാലും ആവശ്യപ്പെട്ടതായി ശ്വേതാ മേനോൻ പറഞ്ഞു. അമ്മയിലെ പ്രവർത്തനങ്ങൾ എങ്ങനെ നടക്കാമെന്ന് ഓടിയിളക്കി വന്ന പത്തോ പതിനഞ്ച് പേരെ എല്ലാ തീരുമാനിക്കേണ്ടത്. അമ്മയുടെ ഭൂരിഭാഗം മെമ്പേഴ്സ് ആണ് അത് തീരുമാനിക്കേണ്ടതെന്നും ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെ പോലെ മത്സരിച്ചാണ് വരേണ്ടത് അല്ലാതെ പിൻവാതിലിലൂടെ അല്ല എന്നും പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

നടി അൻസിബ ഹസനെതിരെ നടന്ന ക്രൂരമായ വ്യക്തികളെയും സൈബർ അധിക്ഷേപങ്ങളെയും നേതൃത്വം ബോധപൂർവ്വം പിന്തുണച്ചിരുന്നതായി നടി ഉഷ ഹസീനയും പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് നടൻ അനൂപ് ചന്ദ്രൻ അൻസിബയെ അധിക്ഷേപിച്ചുകൊണ്ട് അതി രൂക്ഷമായ വീഡിയോ പുറത്തുവിട്ടപ്പോൾ അതിനെതിരെ അന്നത്തെ പ്രസിഡന്റ് ആയ ശ്വേതാ മേനോൻ അങ്ങനെ തന്നെ വേണം അൻസിബയ്ക്ക് അത് നന്നായി പോയി തനിക്ക് സന്തോഷമായി എന്ന് പറഞ്ഞ് ആഹ്ലാദിക്കുകയായിരുന്നു എന്നാണ് പറയുന്നത്. അമ്മയിലെ അംഗങ്ങളുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതാണ് ഇപ്പോൾ അവിടെ നടക്കുന്ന ഏറ്റവും വലിയ ഭീതി നിറഞ്ഞ കാര്യം ഭാഗമാണ് കഴിഞ്ഞദിവസം രമേശ് പിഷാരടിയുമായുള്ള ശ്വേതാ മേനോന്റെ ഫോൺകോൾ പുറത്തുവന്നത് എന്നും അൻസിബ പ്രതികരിച്ചു.

ENGLISH SUMMARY

Actress Ansiba Hassan has responded to the fake news related to Ramesh Pisharody. Ramesh Pisharody is a person who has sincerely taken the initiative for reconciliation in the issue with Tiny Tom. It has been noticed that some media outlets have reported that she has accused him, which is completely against the facts.

Follow Us
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
രാവിലെ എഴുന്നേറ്റാലുടൻ നിർത്താതെ തുമ്മലോ? ചെയ്യേണ്ടത്
ഉറങ്ങുന്നതിനു മുമ്പ് ഒറ്റ ഏലയ്ക്ക; ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം