Ansiba Hassan: മമ്മൂട്ടിയും മോഹൻലാലും പരസ്യമായി അത് പറയട്ടെ; ശ്വേതയെ വിടാതെ അൻസിബ
Ansiba Hassan: അങ്ങനെ വിശ്വസിക്കണമായിരുന്നെങ്കിൽ മമ്മൂക്കയും ലാലേട്ടനും പരസ്യമായി ഇക്കാര്യം വന്ന് പറയട്ടെ. അപ്പോൾ വിശ്വസിക്കാം. പ്രാഥമിക അന്വേഷണം വന്നപ്പോൾ മൊഴി നൽകിയിട്ടുണ്ടായിരുന്നു അതേ മൊഴി തന്നെയാണ് വീണ്ടും കൊടുക്കാൻ പോകുന്നത് എന്നും അൻസിബ പറഞ്ഞു.അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കരുതെന്നും തന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും...........

Ansiba Hassan
അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതികരണവുമായി നടി അൻസിബ ഹസൻ. ശ്വേതാ മേനോൻ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടെന്ന് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞുവെന്ന കാര്യത്തിൽ എനിക്ക് വിശ്വാസമില്ലെന്നാണ് അൻസിബയുടെ പ്രതികരണം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറയട്ടെ എന്നും അൻസിബ പ്രതികരിച്ചു. നടൻ ടിനീ ടോമിനെതിരെ നൽകിയ പരാതിയിൽ കടവന്ത്ര പോലീസിന് മൊഴി നൽകാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻസിബ. കൂടാതെ രമേശ് പിഷാരടിയെക്കുറിച്ചും അൻസിബ പ്രതികരണം നടത്തി.
നേരത്തെ സംസാരിച്ചപ്പോൾ വ്യക്തമാകാതെ പോയതായിരിക്കാം
രമേശ് പിഷാരടി അല്ലാ തന്നോടും മാപ്പ് എഴുതി തരണമെന്ന് ആവശ്യപ്പെട്ടത് അത് താൻ നേരത്തെ സംസാരിച്ചപ്പോൾ വ്യക്തമാക്കാതെ പോയതായിരിക്കാം അമ്മയുടെ തറക്കപരിഹാരത്തിന് രമേശ് പിഷാരടി തന്നോട് സംസാരിക്കുകയും അവർ പറഞ്ഞതിന്റെ അനുസരിച്ച് മാപ്പിന്റെ കാര്യം സംസാരിക്കുകയും ആയിരുന്നു. എതിർകക്ഷികളാണ് തന്നോട് മാപ്പ് എഴുതിത്തരാൻ ആവശ്യപ്പെട്ടത്. താൻ സംസാരിക്കുമ്പോൾ അവർ എന്ന വാക്ക് ചേർത്തിരുന്നില്ല. തെറ്റിദ്ധാരണയ്ക്ക് കാരണമായത് അതാണെന്നും ശ്വേതാമേനോന്റെ വാക്കുകളിൽ തനിക്ക് യാതൊരു വിശ്വാസമില്ലെന്നും അൻസിബ കൂട്ടിച്ചേർത്തു.
ALSO READ:” രാജിവെക്കരുതെന്ന് മമ്മൂക്കയും ലാലേട്ടനും പറഞ്ഞു” ; നന്ദി അറിയിച്ച് ശ്വേതാ മേനോൻ
അങ്ങനെ വിശ്വസിക്കണമായിരുന്നെങ്കിൽ മമ്മൂക്കയും ലാലേട്ടനും പരസ്യമായി ഇക്കാര്യം വന്ന് പറയട്ടെ. അപ്പോൾ വിശ്വസിക്കാം. പ്രാഥമിക അന്വേഷണം വന്നപ്പോൾ മൊഴി നൽകിയിട്ടുണ്ടായിരുന്നു അതേ മൊഴി തന്നെയാണ് വീണ്ടും കൊടുക്കാൻ പോകുന്നത് എന്നും അൻസിബ പറഞ്ഞു.അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കരുതെന്നും തന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും മമ്മൂട്ടിയും മോഹൻലാലും തനിക്ക് നിർദ്ദേശം നൽകിയെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ശ്വേതാ മേനോൻ അവകാശപ്പെട്ടത്.
ഓടിളക്കി വന്ന പത്തോ പതിനഞ്ച് പേരെല്ല അമ്മയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടതെന്നും അഭിപ്രായം പറയേണ്ടതും അത് അമ്മയിലുള്ള ഭൂരിപക്ഷം അംഗങ്ങളാണെന്നും ശ്വേതാ മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചതിനു പിന്നാലെ സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ചുമതല ഏറ്റെടുത്ത കമ്മിറ്റിയുടെ പ്രവർത്തനം തുടരുന്നതിൽ കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരുന്നതിലും എറണാകുളം മുൻസിഫ് കോടതി ഡെക്കാല ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ താൻ രാജിവെക്കുകയാണെന്ന് രമേഷ് പിഷാരടിയും വ്യക്തമാക്കി. മാത്രമല്ല താനും ശ്വേതാ മേനോനും തമ്മിലുള്ള ഫോൺകോൾ ലീക്കായതിൽ തനിക്ക് വേദനയുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.
ENGLISH SUMMARY
Actress Ansiba Hassan has reacted to a social media post shared by AMMA President Shwetha Menon. Ansiba’s response is that she does not believe that Mammootty and Mohanlal told Shwetha Menon not to resign from the post of AMMA President. If that is what she said, then Mammootty and Mohanlal should say it directly, Ansiba replied.