Ansiba Hassan: ഇരട്ടത്താപ്പുള്ള പ്രസിഡന്റും സെക്രട്ടറിയും; ഇനി എന്താകുമെന്ന് അറിയില്ല; അൻസിബ ഹസൻ

Ansiba Hassan Slams AMMA:ആരോപണ വിധേയരായ സംഘടനാ പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും മറ്റ് മൂന്നുപേർ ആരായിരിക്കും എന്ന് അറിയാനാണ് കാത്തിരിക്കുന്നത് എന്നും അൻസിബ.ആ മൂന്ന് പേർ ആരായിരിക്കും എന്ന് അറിഞ്ഞതിനുശേഷം മാത്രമായിരിക്കും കമ്മിറ്റിക്കു മുൻപിൽ വിശദീകരണം നൽകുന്നതിൽ.........

Ansiba Hassan: ഇരട്ടത്താപ്പുള്ള പ്രസിഡന്റും സെക്രട്ടറിയും; ഇനി എന്താകുമെന്ന് അറിയില്ല; അൻസിബ ഹസൻ

Ansiba Hassan (4)

Published: 

04 Jun 2026 | 12:44 PM

അമ്മ നേതൃത്വത്തിനെതിരെ തുറന്നടിച്ച് നടി അൻസിബ ഹസൻ. പ്രസിഡന്റിനും സെക്രട്ടറിക്കും ഇരട്ടത്താപ്പാണ്. ആരോപണ വിധേയർ ഉൾപ്പെട്ട കമ്മിറ്റിയിൽ എന്ത് സംഭവിക്കും എന്ന കാര്യത്തിൽ തനിക്ക് അറിയില്ല എന്നും അൻസിബാ ഹസൻ മാധ്യമങ്ങളോട് പറഞ്ഞു. അമ്മ സംഘടനയിലെ തർക്കം പരിഹരിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന എക്സിക്യൂട്ടീവ് തീരുമാനത്തിലാണ് അൻസിബഹാസൻ പ്രതികരിച്ചത്.

ആ മൂന്ന് പേർ ആരായിരിക്കും??

ആരോപണ വിധേയരായ സംഘടനാ പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും മറ്റ് മൂന്നുപേർ ആരായിരിക്കും എന്ന് അറിയാനാണ് കാത്തിരിക്കുന്നത് എന്നും അൻസിബ.ആ മൂന്ന് പേർ ആരായിരിക്കും എന്ന് അറിഞ്ഞതിനുശേഷം മാത്രമായിരിക്കും കമ്മിറ്റിക്കു മുൻപിൽ വിശദീകരണം നൽകുന്നതിൽ തീരുമാനം എടുക്കുക. ലക്ഷ്മിപ്രിയ തനിക്കെതിരെ പരാതി നൽകിയപ്പോൾ തന്നെ അമ്മ സംഘടനയുടെ വിഷയത്തിൽ ഇടപെടാൻ താൻ ആവശ്യപ്പെട്ടിരുന്നു അന്ന് നത്തിംഗ് ടു ഡു വിത്ത് അമ്മ എന്നാണ് പ്രസിഡന്റിന്റെ മറുപടി.

ALSO READ: സ്ത്രീ എന്ന നിലയിൽ അപമാനം നേരിട്ടു; ടിനി ടോമിനെതിരെ അൻസിബ പോലീസിൽ പരാതി നൽകി

എന്തായിരിക്കും സംഭവിക്കുക??

മാത്രമല്ല വിഷയത്തിൽ തന്നെ പ്രസിഡന്റ് പിന്തുണച്ചിരുന്നുവെന്ന് പിന്നീട് ലക്ഷ്മിപ്രിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പറഞ്ഞിട്ടുണ്ട്. അപ്രകാരം ഇരട്ടത്താപ്പുള്ള പ്രസിഡൻും സെക്രട്ടറിയും ഉൾപ്പെട്ട ഒരു കമ്മിറ്റിയിൽ എന്തായിരിക്കും സംഭവിക്കുക അത് എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ തനിക്ക് ഒന്നുമറിയില്ല ചാരിറ്റി മാത്രമല്ല അംഗങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹാരത്തിനുള്ള ഉത്തരവാദിത്വവും അമ്മ സംഘടനക്കുണ്ടെന്നും അൻസിബ കൂട്ടിച്ചേർത്തു.

ഇതിനിടെ നടൻ ടിനിടോമിനെതിരെ അൻസിബ ഹസൻ പോലീസിൽ പരാതി നൽകി. സ്ത്രീയെന്ന നിലയിൽ അപമാനം നേരിട്ടു. ടിനി ടോം തന്നെ തുടർച്ചയായി സൈബർ അധിക്ഷേപം നടത്തി തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൊച്ചി ഇൻഫോപാർക്ക് പോലീസിന് പരാതി നൽകിയത്. കൂടാതെ തന്നെയും കുടുംബത്തെയും വേട്ടയാടുന്നു എന്നും പരാതിയിൽ ആരോപണം ഉയർത്തുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ടിനിടോമിൽ നിന്നും തനിക്ക് നേരിടേണ്ടി വന്നത് എന്നും പരാതിയിൽ പരാമർശം ഉണ്ട്. ഇതിനിടെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നടി അൻസിബയുടെ പരാതിയിൽ കൂടുതൽ ആളുകളുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ലക്ഷ്മിപ്രിയ പരാതി നൽകിയതിന്റെ പേരിൽ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം അപമാനം നേരിട്ടു എന്നായിരുന്നു അൻസിബ പ്രതികരിച്ചിരുന്നത്.

സംഭവം നടന്നതായി ആരോപിക്കപ്പെടുന്ന ദിവസത്തിൽ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാ പോലീസുകാരുടെയും മൊഴിയെടുക്കുവാനും പോലീസ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. ഇതിനൊപ്പം നടി ലക്ഷ്മി പ്രിയയുടെ ഭർത്താവിനോടും മൊഴി നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം അൻസിബാ ഹസൻ ലക്ഷ്മിയുടെ ഫോണിലേക്ക് അയച്ച ഒരു സന്ദേശം തന്റെ കുടുംബത്തിൽ പ്രശ്നമുണ്ടാക്കി ഭർത്താവും താനും തമ്മിൽ കലഹം ഉണ്ടാകുവാൻ കാരണമായി അതിനാലാണ് അൻസിബയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത് എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്.

ENGLISH SUMMARY

Actress Ansiba Hasan has openly attacked the AMMA leadership. There is a double standard between the president and the secretary. Ansiba Hasan told the media that she does not know what will happen to the committee that includes the accused. Ansiba Hasan responded to the executive decision to appoint a five-member committee to resolve the dispute in the AMMA organization.

Follow Us
Related Stories
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു