AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Curd: മഴക്കാലത്ത് തൈര് കഴിക്കാമോ? ഇനി സംശയം വേണ്ട

Eating Curd in Rainy Season: പ്രോബയോട്ടിക്സുകളാൽ സമ്പന്നമായ തൈര് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്. എന്നാൽ മഴക്കാലത്ത്  തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ അതോ ദോഷകരമാണോ എന്ന കാര്യത്തിൽ പലരിലും സംശയമുണ്ട് .മഴക്കാലത്ത് തൈര് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിഞ്ഞാലോ...

Curd: മഴക്കാലത്ത് തൈര് കഴിക്കാമോ? ഇനി സംശയം വേണ്ട
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 05 Aug 2026 | 02:57 PM

നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തൈര്. പ്രോബയോട്ടിക്സുകളാൽ സമ്പന്നമായ തൈര് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്. എന്നാൽ മഴക്കാലത്ത്  തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ അതോ ദോഷകരമാണോ എന്ന കാര്യത്തിൽ പലരിലും സംശയമുണ്ട് .ആയുർവേദത്തിലും ആധുനിക മഴക്കാലത്തെ തൈര് ഉപയോഗത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. മഴക്കാലത്ത് തൈര് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിഞ്ഞാലോ…

മഴക്കാലത്ത് തൈര് ഉപയോഗം കുറയ്ക്കണോ?

മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പവും തണുപ്പും കാരണം നമ്മുടെ ശരീരത്തിലെ ദഹനശക്തി പൊതുവെ മന്ദഗതിയിലായിരിക്കും. കട്ടിയുള്ളതും തണുത്തതുമായ തൈര് ഈ സമയത്ത് കഴിക്കുന്നത് ദഹനക്കേട്, വയറുവേദന, ഗ്യാസ് എന്നിവയ്ക്ക് കാരണമാകാം. ആയുർവേദ പ്രകാരം തൈര് ‘അഭിഷ്യന്ദി’ (Abhishyandi) വിഭാഗത്തിൽപ്പെടുന്ന ഭക്ഷണമാണ്. ഇത് ശരീരത്തിലെ നാഡീവ്യൂഹങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കാനും കഫക്കെട്ട്, ജലദോഷം, തൊണ്ടവേദന എന്നിവ കൂട്ടാനും സാധ്യതയുണ്ട്.

ALSO READ: ചുണ്ട് വരണ്ട് പൊട്ടാറുണ്ടോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്

മഴക്കാലത്ത് അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം കാരണം ബാക്ടീരിയകളും ഫംഗസുകളും പെട്ടെന്ന് പെരുകുന്നു. കൃത്യമായി സൂക്ഷിക്കാത്ത തൈര് പെട്ടെന്ന് പുളിച്ചുപോകാനും വയറിളക്കം, ഫുഡ് പോയിസണിംഗ് എന്നിവയ്ക്ക് കാരണമാകാനും സാധ്യത കൂടുതലാണ്.

മഴക്കാലത്ത് തൈര് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

  1. രാത്രിയിൽ തൈര് കഴിക്കുന്നത് കഫക്കെട്ടിനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ ഉച്ചഭക്ഷണത്തോടൊപ്പം മാത്രം തൈര് ഉപയോഗിക്കുക.
  2. ഫ്രിഡ്ജിൽ നിന്ന് നേരിട്ട് എടുത്ത് തൈര് കഴിക്കരുത്. മുറിയിലെ സാധാരണ താപനിലയിൽ എത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
  3. തൈരായി കഴിക്കുന്നതിനേക്കാൾ നല്ലത് അല്പം വെള്ളം ചേർത്ത് അടിച്ച് മോരായോ  മഞ്ഞളും ഇഞ്ചിയും ചേർത്ത് കാച്ചിയ മോരായോ കഴിക്കുന്നതാണ്.
  4. കൂടുതൽ ദിവസം പഴക്കമുള്ളതോ അമിതമായി പുളിച്ചതോ ആയ തൈര് മഴക്കാലത്ത് കഴിക്കരുത്.
  5. തൈരിന്റെ തണുപ്പ് കുറയ്ക്കാൻ അല്പം കുരുമുളകുപൊടി, ജീരകപ്പൊടി, അല്ലെങ്കിൽ ഇഞ്ചി എന്നിവ ചേർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും.

തൈരിന്റെ ആരോഗ്യഗുണങ്ങൾ

തൈരിൽ അടങ്ങിയിരിക്കുന്ന ജീവനുള്ള ബാക്ടീരിയകൾ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ഇത് ദഹനം എളുപ്പമാക്കാനും ഗ്യാസ്, അസിഡിറ്റി, വയറുവീർപ്പ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും. ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് പാൽ ദഹിപ്പിക്കാൻ ബുദ്ധിമുട്ടാണെങ്കിലും തൈര് എളുപ്പത്തിൽ ദഹിക്കും.

തൈരിലെ പ്രോബയോട്ടിക്സുകൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുകയും അണുബാധകളെ തടയുകയും ചെയ്യുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിച്ച് രോഗകാരികളായ ബാക്ടീരിയകളെ ചെറുക്കുന്നു.

കാൽസ്യവും ഫോസ്ഫറസും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തൈര് ദിവസവും കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും സാന്ദ്രത വർദ്ധിപ്പിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കും.

തൈരിൽ ഉയർന്ന അളവിൽ പ്രോട്ടീനും കുറഞ്ഞ അളവിൽ കലോറിയുമാണുള്ളത്. ഇത് വയർ നിറഞ്ഞ അനുഭവം നൽകുകയും അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിയന്ത്രിച്ച് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ തൈര് നല്ലതാണ്.

തൈരിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഉയർന്ന രക്തസമ്മർദ്ദം (High Blood Pressure) നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

English Summary:

Curd is generally safe to eat during the monsoon and does not need to be avoided completely. As a natural probiotic, it supports gut health, improves digestion, strengthens immunity, and provides essential nutrients such as calcium and protein.

Follow Us