Amma Controversy: സ്ത്രീ എന്ന നിലയിൽ അപമാനം നേരിട്ടു; ടിനി ടോമിനെതിരെ അൻസിബ പോലീസിൽ പരാതി നൽകി
Amma Controversy Ansiba Filed Complaint:ഒപ്പം തന്റെ കുടുംബത്തെയും വേട്ടയാടുന്നു എന്നും പരാതിയിൽ ആരോപണം നടത്തുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ടിനി ടോമിൽ നിന്നും നേരിട്ടത് എന്നും പരാതിയിൽ ആരോപണം ഉന്നയിക്കുന്നു. അതേസമയം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന്............
കൊച്ചി: താര സംഘടനയായ അമ്മയിലെ തർക്കവുമായി ബന്ധപ്പെട്ട് നടൻ ടിനിടോമിനെതിരെ പോലീസിൽ പരാതി നൽകി അൻസിബ ഹസൻ. കൊച്ചി ഇൻഫോപാർക്ക് പോലീസിലാണ് അൻസിബ പരാതി നൽകിയത്. സ്ത്രീ എന്ന നിലയിൽ അപമാനം നേരിട്ടു തനിക്കെതിരെ തുടർച്ചയായി ടിനി ടോം സൈബർ അധിക്ഷേപം നടത്തി തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
ഒപ്പം തന്റെ കുടുംബത്തെയും വേട്ടയാടുന്നു എന്നും പരാതിയിൽ ആരോപണം നടത്തുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ടിനി ടോമിൽ നിന്നും നേരിട്ടത് എന്നും പരാതിയിൽ ആരോപണം ഉന്നയിക്കുന്നു. അതേസമയം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നടി അൻസിബയുടെ പരാതിയിൽ കൂടുതൽ ആളുകളുടെ മൊഴിയെടുക്കും.
സാംസ്കാരിക മന്ത്രി ഇന്ന് വൈകിട്ട് ചർച്ച നടത്തുമെന്ന് റിപ്പോർട്ട്
സംഭവം നടന്നു എന്ന് ആരോപിക്കുന്ന ദിവസത്തിൽ തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാ പോലീസുകാരുടെയും മൊഴിയെടുക്കുവാൻ ആണ് നീക്കം. ഒപ്പം നടി ലക്ഷ്മിപ്രിയയുടെ ഭർത്താവിനോടും മൊഴി നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഘടനാ ഭാരവാഹികളുമായി സിനിമ സാംസ്കാരിക മന്ത്രി ഇന്ന് വൈകിട്ട് ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടന ഭാരവാഹികളുമായാണ് സിനിമാ സാംസ്കാരിക മന്ത്രിയായ പി സി വിഷ്ണുനാഥ് ഇന്ന് ചർച്ച നടത്തുക.
ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ചാണ് ചർച്ച നടക്കുക. ബജറ്റിന് മുന്നോടിയായി എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത് എന്നാണ് സൂചന. അഭിനേതാക്കൾ, നിർമ്മാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചതായാണ് റിപ്പോർട്ട്. മാത്രമല്ല അമ്മയിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന ഈ പ്രശ്നങ്ങളിൽ സർക്കാരിന്റെ ഇടപെടൽ എപ്രകാരം ആയിരിക്കും എന്നതും ഇന്ന് വ്യക്തമാകും.
നടി അൻസിബ ഹസൻ ടിനിടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു മറ്റു നടന്മാരുമായി ചേർത്ത് അവഹിതങ്ങൾ പറഞ്ഞു പരത്തി. ടിനി ടോമിന്റെ ഡ്രൈവറെ ഉൾപ്പെടെ പലരെയും മുസ്ലിം സമുദായത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമം നടത്തിത്തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു എന്നാണ് അൻസിബ പറയുന്നത്. എന്നാൽ ഇത് താരം നേരിട്ട് കേട്ടതല്ല നടി നീനാ കുറുപ്പ് അൻസിബയെ കുറിച്ച് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് അൻസിബയ്ക്ക് പറഞ്ഞു നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം ലക്ഷ്മിപ്രിയ തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിൽ അൻസിബയെക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ താൻ അപമാനം നേരിട്ടു എന്നും പരാതിയിൽ പറയുന്നുണ്ട്.
ENGLISH SUMMARY
Ansiba Hasan has filed a police complaint against actor Tini Tom regarding a dispute within the star organization AMMA. Ansiba filed the complaint at the Kochi Infopark police. The complaint was filed citing the reasons that she was humiliated as a woman and that Tini Tom continuously cyber-abused her and made communal remarks against her.