AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AR Rahman Divorce: റഹ്മാൻ ഭാര്യയുടെ കാര്യത്തിൽ മൂന്ന് നിബന്ധനകൾ വെച്ചു; ഉമ്മയാണ് സൈറയെ കണ്ടെത്തിയത്

AR Rahman divorce: അക്കാലത്ത് നിന്നു തിരിയാന്‍ നേരമില്ലാതെ ഓടുകയായിരുന്നു അുകൊണ്ട് തനിക്ക് വേണ്ടി ഉമ്മയാണ് പെണ്ണ് കാണാന്‍ പോയതെന്നും താരം മുൻപ് പറഞ്ഞിരുന്നു. മകന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയത് ഉമ്മ തന്നെയാണ്.

AR Rahman Divorce: റഹ്മാൻ ഭാര്യയുടെ കാര്യത്തിൽ മൂന്ന് നിബന്ധനകൾ വെച്ചു; ഉമ്മയാണ് സൈറയെ കണ്ടെത്തിയത്
എ ആര്‍ റഹ്‌മാനും ഭാര്യയും (Image Credits: instagram)
Sarika KP
Sarika KP | Updated On: 20 Nov 2024 | 12:25 PM

29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി സം​ഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനും. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവന സൈറയാണ് ആദ്യമായി പുറത്തുവിട്ടത്. വേദനയോടെ എടുത്ത തീരുമാനം ആണെന്നും രസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹാരിക്കാനാകാത്ത അകൽച്ച തങ്ങൾക്കിടയിൽ ഉണ്ടാക്കിയെന്ന് അഭിഭാഷക മുഖേനെ പുറത്ത് വിട്ട പ്രസ്താവനയിൽ സൈറ ബാനു വ്യക്തമാക്കി.

ഇതിനു പിന്നാലെ വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് എആർ റഹ്മാനും രം​ഗത്ത് എത്തിയിരുന്നു. വിവാഹജീവിതം മഹത്തരമായ മുപ്പത് വർഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി” എന്നാണ് സോഷ്യൽ മീഡിയയായ എക്സിലൂടെ റഫമാൻ പറഞ്ഞത്.

Also Read-AR Rahman Divorce: ‘തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല; സ്വകാര്യത മാനിക്കണം’; വിവാഹ മോചനത്തില്‍ പ്രതികരിച്ച് എആര്‍ റഹ്മാന്‍

വേർപിരിയലിന് പിന്നാലെ ഇരുവരുടെയും വിവാഹം ചർച്ചയായിരിക്കുകയാണ്. 1995 ലാണ് എആർ റഹ്മാനും സൈറ ബാനുവുവും വിവാഹം ചെയ്തത്. വിവാഹം കഴിക്കണം എന്ന സമ്മര്‍ദ്ദം വലിയ രീതിയിൽ ഉണ്ടായപ്പോഴാണ് വിവാഹം കഴിച്ചതെന്നും . എന്നാല്‍ അക്കാലത്ത് നിന്നു തിരിയാന്‍ നേരമില്ലാതെ ഓടുകയായിരുന്നു അുകൊണ്ട് തനിക്ക് വേണ്ടി ഉമ്മയാണ് പെണ്ണ് കാണാന്‍ പോയതെന്നും താരം മുൻപ് പറഞ്ഞിരുന്നു. മകന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയത് ഉമ്മ തന്നെയാണ്.

എന്നാൽ തന്റെ ഭാ​ര്യയായി വരുന്ന പെൺക്കുട്ടിക്ക് ചില നിബന്ധനകൾ റഹ്മാൻ മുന്നോട്ട് വച്ചിരുന്നുവെന്നും ഇത് അമ്മയോട് പറഞ്ഞതായും റഹ്മാൻ പറയുന്നു. വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിക്ക് മൂന്ന് ​ഗുണങ്ങൾ വേണ്ടതുണ്ടെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. പെൺകുട്ടി വിദ്യഭ്യാസം ഉള്ളയാളായിരിക്കണം എന്നതായിരുന്നു ആദ്യത്തെ നിബന്ധന. തന്റെ കുട്ടിക്കാലം ബുദ്ധിമുട്ടേറിയതായതുകൊണ്ട് പഠനം തുടരാൻ സാധിച്ചിരുന്നില്ലെന്നും ഇത് കൊണ്ടാണ് തന്റെ ഭാര്യക്ക് വിദ്യഭ്യാസം വേണമെന്നുമാണ് താരം പറഞ്ഞത്. ‌തന്റെ ഭാര്യ സം​ഗീതം ഇഷ്ടപ്പെടുന്ന ആളായിരിക്കണം എന്നായിരുന്നു രണ്ടാമത്തെ നിബന്ധന. നന്നായി പെരുമാറുന്ന ആളായിരിക്കണം എന്നതായിരുന്നു മൂന്നാമത്തെ നിബന്ധന. ഈ മൂന്ന് ​ഗുണങ്ങളുമുള്ള സെെറ ബാനുവിനെ എആർ റഹ്മാന്റെ അമ്മ കണ്ടെത്തി. പിന്നാലെയാണ് വിവാഹം നടന്നത്.

1994 ല്‍ ചെന്നൈയിലെ ഒരു സൂഫി ആരാധനാലയത്തില്‍ വച്ചാണ് റഹ്‌മാന് വേണ്ടി അമ്മയും പെങ്ങളും സൈറ ബാനുവിനെ കണ്ടെത്തിയത്. എന്നാൽ സൈറ ബാനുവിൻറെ സഹോദരി മെഹറുന്നിസയെ കണ്ടിഷ്ടപ്പെട്ടാണ് റഹ്മാൻറെ ഉമ്മ പെണ്ണ് ചോദിച്ച് ചെന്നത്. പക്ഷേ മെഹറുവിന് മൂത്ത സഹോദരിയുണ്ട് എന്നും, അവളുടെ വിവാഹത്തിന് ശേഷം മാത്രമേ മെഹറുവിനെ വിവാഹം ചെയ്യൂ എന്നും പെൺവീട്ടുകാർ പറഞ്ഞു. ഇതോടെ സൈറയെ കണ്ടത്. കണ്ടതോടെ ഉമ്മയ്ക്ക് സൈറ ബാനുവിനെ ഇഷ്ടപ്പെട്ടു. ഏറെ സുന്ദരിയായിരുന്നു സൈറയെ റഹ്മമാനും ഏറെ ഇഷ്ടപ്പെട്ട് വിവാഹം ചെയ്യുകയായിരുന്നു.