AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്

Arattannan Love Story:ആറാട്ടണ്ണന്റെ വീഡിയോ വരാൻ കാത്തിരിക്കുകയാണ് ചില ആളുകൾ അതൊരു തമാശയായി കാണാൻ അത്തരത്തിൽ ഇന്ന് സന്തോഷ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ചർച്ച ആക്കി ട്രോൾ ആക്കി കൊണ്ടിരിക്കുന്നത്. താൻ കമ്മിറ്റഡ് ആയി എന്നാണ് സന്തോഷ് വർക്കി പറയുന്നത്. തനിക്ക് പ്രണയം ഉണ്ടെന്നും ഇനി ഒരു പെൺകുട്ടികളും തനിക്ക് ഇൻസ്റ്റ്​ഗ്രാം മെസ്സേജ് അയച്ചു തന്റെ.........

Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
ArattannanImage Credit source: Social Media
Ashli C
Ashli C | Published: 23 Aug 2026 | 02:10 PM

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് ആറാട്ടാണ്ണൻ എന്ന സന്തോഷ് വർക്കി. ഇന്നത്തെ കാലത്ത് ഒരു വ്യക്തി ജനശ്രദ്ധ നേടണമെന്ന് മനസ്സിൽ ചിന്തിച്ച് തുനിഞ്ഞിറങ്ങി കഴിഞ്ഞാൽ അത് ഏത് വിധേനയും സാധ്യമാക്കാൻ സാധിക്കും. അങ്ങനെ മോഹൻലാൽ ചിത്രത്തിലെ റിവ്യൂ പറഞ്ഞുകൊണ്ട് മലയാളികൾക്കിടയിലേക്ക് ഇടിച്ചു കയറി വന്ന വ്യക്തിയാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ.

ആദ്യം ഒരു സിനിമ നിരൂപകൻ എന്ന നിലയിലാണ് സന്തോഷ് ആളുകൾക്കിടയിലേക്ക് വന്നതെങ്കിലും പിന്നീട് സിനിമ റിവ്യൂ എന്ന ഒരു കാര്യം കേരളത്തിൽ കൊണ്ടുവന്നത് താനാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സിനിമ മേഖലയിൽ വളരെ പരിചിതനായ വ്യക്തിയാണ് എന്നൊക്കെ പറയുമായിരുന്നു. അതിൽ ഒരു പ്രമുഖ നടിയോട് തനിക്ക് പ്രണയമുണ്ട് എന്ന് പറഞ്ഞുകൊണ്ട് സന്തോഷ് ആളുകളുടെ ശ്രദ്ധ നേടി. എന്നാൽ അവർക്ക് പോലും അത് വലിയ ബുദ്ധിമുട്ടാവുന്ന രീതിയിൽ സന്തോഷിന്റെ ഭാഗത്തുനിന്നും ചില പ്രതികരണങ്ങൾ ഉണ്ടായി. അത് കഴിഞ്ഞ് പിന്നീട് കാണുന്നവരോടെല്ലാം പ്രണയം തുറന്നു പറയുന്ന രീതിയായിരുന്നു സന്തോഷിന്റെത്.

ALSO READ:അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ

താൻ കമ്മിറ്റഡ് ആയി

പല പ്രമുഖ നടിമാരും ഹോട്ടാണ് സെക്സിയാണ് എനിക്ക് അവരെ ഇഷ്ടമാണ് കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട് എന്നെല്ലാം പറഞ്ഞുകൊണ്ട് സന്തോഷ് എപ്പോഴും ലൈവ് വീഡിയോ വരും. ഇതിനെ ട്രോളാനായി ഒരുപറ്റം ആളുകളുമുണ്ട് .ആറാട്ടണ്ണന്റെ വീഡിയോ വരാൻ കാത്തിരിക്കുകയാണ് ചില ആളുകൾ അതൊരു തമാശയായി കാണാൻ അത്തരത്തിൽ ഇന്ന് സന്തോഷ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ചർച്ച ആക്കി ട്രോൾ ആക്കി കൊണ്ടിരിക്കുന്നത്. താൻ കമ്മിറ്റഡ് ആയി എന്നാണ് സന്തോഷ് വർക്കി പറയുന്നത്. തനിക്ക് പ്രണയം ഉണ്ടെന്നും ഇനി ഒരു പെൺകുട്ടികളും തനിക്ക് ഇൻസ്റ്റ്​ഗ്രാം മെസ്സേജ് അയച്ചു തന്റെ പുറകെ വരരുത് എന്നും സന്തോഷ് വർക്കി താക്കീത് ചെയ്യുന്നുണ്ട്.

ഇനി എന്റെ ജീവിതത്തിൽ മറ്റു പ്രണയങ്ങൾ ഉണ്ടാകില്ല എന്നും ആരും അതും പറഞ്ഞുകൊണ്ട് തനിക്ക് മെസ്സേജ് അയക്കേണ്ട എന്നും സന്തോഷ് പറയുന്നുണ്ട്. അതേസമയം ആറാട്ട് പരിഹസിച്ചു കൊണ്ടാണ് ആളുകൾ എത്തുന്നത് സാധാരണ രാത്രി ആകുമ്പോഴല്ലേ ഈ പ്രശ്നം വരാറുള്ളത് ഇതിപ്പോൾ പകലിൽ തുടങ്ങിയോ എന്നാണ് ആളുകൾ ചോദിക്കുന്നത്. അതേസമയം ഒരു മാളിൽ നിൽക്കുമ്പോഴാണ് സന്തോഷ് ഈ വീഡിയോ പങ്കുവെച്ചത് അതുകൊണ്ട് ഒരാൾ കമന്റ് ചെയ്യുന്നത് അവിടെ മുന്നിൽ നിൽക്കുന്ന ചേച്ചി നമസ്കാരം പറഞ്ഞതുകൊണ്ട് അണ്ണനും വെറുതെ തോന്നുകയാണ് അത് എന്നാണ്. മറ്റു ചിലർ അണ്ണന്റെ ജീവിതത്തിലേക്ക് വൈകി വന്ന വസന്തം എന്നും കമന്റുകൾ ഇടുന്നുണ്ട്. അതേസമയം മാസങ്ങൾക്കു മുമ്പ് തനിക്ക് ക്യാൻസർ ആണ് എന്ന് പറഞ്ഞ് മറ്റൊരു വീഡിയോയുമായും സന്തോഷ് എത്തിയിരുന്നു. തനിക്ക് ബ്ലഡ് ക്യാൻസർ ആണ് ഇനി അധികകാലം ജീവിച്ചിരിക്കില്ല എന്ന വീഡിയോ പ്രചരിപ്പിച്ച സന്തോഷ് തന്നെ തനിക്ക് അങ്ങനെ ഒരു അസുഖമില്ല എന്ന് പിന്നീട് പ്രചരിപ്പിച്ചിരുന്നു.

ENGLISH SUMMARY

A video shared by Santosh today is currently being discussed and trolled by fans. Santosh Varkey says that he is committed. Santosh Varkey is warning that he is in love and that no more girls should send him Instagram messages and come after him.

Follow Us