AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Dileep- Manju warrier: ചിരിച്ച് ദിലീപിന് കൈ കൊടുത്ത് മഞ്ജു വാര്യർ; മാതൃകയാക്കണമെന്ന് ആരാധകർ

Dileep- Manju warrier Shake Hand Video:പൊതുവിൽ മഞ്ജു വാര്യർ എത്താൻ സാധ്യതയുള്ള ചടങ്ങുകളിൽ നിന്ന് ദിലീപും നടൻ വരാൻ സാധ്യതയുള്ള ചടങ്ങുകളിൽ നിന്നും മഞ്ജു വാര്യരും വിട്ടുനിൽക്കാറുണ്ട് എന്ന അഭ്യൂഹങ്ങളും ഉണ്ടാകാറുണ്ട്.2015 ജനുവരി 31ാം തീയതിയാണ് ഇരുവരും വേർപിരിഞ്ഞത്. 1998 ഒക്ടോബർ 20ന് വിവാഹിതരായ ഇരുവരും നീണ്ട 17 വർഷത്തെ വിവാഹ ജീവിതം അവസാനിച്ചുകൊണ്ട് 2015ൽ വിവാഹമോചനം നേടിയത്. അത് ആരാധകരെ സംബന്ധിച്ച് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും എല്ലാം കാരണമായി മാറിയിരുന്നു..........

Dileep- Manju warrier: ചിരിച്ച് ദിലീപിന് കൈ കൊടുത്ത് മഞ്ജു വാര്യർ; മാതൃകയാക്കണമെന്ന് ആരാധകർ
Dileep And Manju WarrierImage Credit source: Social Media
Ashli C
Ashli C | Published: 23 Aug 2026 | 10:54 AM

മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ച താരദമ്പതികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യരും. ഉത്തമരായ ദമ്പതികൾ എന്ന രീതിയിൽ വലിയ രീതിയിൽ ഇരുവരും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയത്തിന്റെ കാര്യം പറയുമ്പോഴും ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹത്തിന്റെ കാര്യം പറയുമ്പോഴും ഒക്കെ സാധാരണക്കാർ പോലും ദിലീപും മഞ്ജുവാര്യരും പോലെ എന്നിങ്ങനെ പറയാറുണ്ടായിരുന്നു.

അങ്ങനെയിരിക്കെയാണ് ഈ താരദമ്പതികൾ വേർപിരിയുന്നു എന്ന വാർത്ത ആരാധകർക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയത്. 2015 ജനുവരി 31ാം തീയതിയാണ് ഇരുവരും വേർപിരിഞ്ഞത്. 1998 ഒക്ടോബർ 20ന് വിവാഹിതരായ ഇരുവരും നീണ്ട 17 വർഷത്തെ വിവാഹ ജീവിതം അവസാനിച്ചുകൊണ്ട് 2015ൽ വിവാഹമോചനം നേടിയത്. അത് ആരാധകരെ സംബന്ധിച്ച് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും എല്ലാം കാരണമായി മാറിയിരുന്നു.

ALSO READ:ലാലേട്ടന്റെ യെസ് ആണ് തങ്ങൾക്ക് കോൺഫിഡൻസ് ! ഖലീഫ 2 സ്വപ്ന തുല്യമായ സിനിമയാകും – പൃഥ്വിരാജ്

മാജിക് ഫ്രെയിംസിന്റെ തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടന..

ഇപ്പോഴിതാ നീണ്ട 11 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരു വേദിയിൽ ഒന്നിച്ച് എത്തിയിരിക്കുകയാണ്. കാക്കനാട് പുതിയതായി ആരംഭിച്ച മാജിക് ഫ്രെയിംസിന്റെ തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും നാല് ദിവസം മുമ്പ് വേദിയിൽ എത്തിയത്. പൊതുവിൽ മഞ്ജു വാര്യർ എത്താൻ സാധ്യതയുള്ള ചടങ്ങുകളിൽ നിന്ന് ദിലീപും നടൻ വരാൻ സാധ്യതയുള്ള ചടങ്ങുകളിൽ നിന്നും മഞ്ജു വാര്യരും വിട്ടുനിൽക്കാറുണ്ട് എന്ന അഭ്യൂഹങ്ങളും ഉണ്ടാകാറുണ്ട്. നടിയ ആക്രമിച്ച കേസും കാവ്യയുമായി ബന്ധപ്പെട്ട ചില വിമർശനങ്ങളും ആരോപണങ്ങളുമാണ് ഇതുവരെയും പല വേദികളിൽ നിന്നും വിട്ടു നിർത്താൻ കാരണമായത് എന്ന ചർച്ചകളും പുരോഗമിക്കാറുണ്ട്. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് ഇരുവരും ഇപ്പോൾ ഒരേ ചടങ്ങിൽ എത്തി സൗഹൃദ പുതുക്കിയത്.

പരിപാടിയുമായി ബന്ധപ്പെട്ട് ആദ്യം വന്ന വീഡിയോകളിൽ എല്ലാം ഇരുവരും പരസ്പരം മുഖത്ത് പോലും നോക്കാതെ മാറിയിരിക്കുന്ന രീതിയിലായിരുന്നു എത്തിയത്. എന്നാൽ പിന്നീട് ആണ് എല്ലാവരും ഞെട്ടിച്ചുകൊണ്ട് മഞ്ജു വാര്യർ ദിലീപിനെയും കൈ കൊടുക്കുന്ന ഒരു വീഡിയോ പ്രചരിക്കപ്പെട്ടത്. മഞ്ജു ചടങ്ങിൽ എത്തിയ എല്ലാ താരങ്ങളോടും സൗഹൃദം കാണിക്കുകയും സംസാരിക്കുകയും ചെയ്തു എന്നും എന്നാൽ ദിലീപിന് മുഖം പോലും കൊടുത്തില്ല എന്ന രീതിയിൽ ആളുകൾ ചർച്ചകൾ നടത്തുന്നതിനിടയാണ് എല്ലാവരെയും ഞെട്ടിച്ച് വീഡിയോ പുറത്തെത്തിയത്.

ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ദിലീപിനെ പുഞ്ചിരിച്ചുകൊണ്ട് ഹസ്തദാനം നടത്താനായി മഞ്ജു കൈകൾ നീട്ടുകയും ഒരു മടിയും കൂടാതെ ദിലീപും തിരിച്ചും പരിചയം പുതുക്കുകയും ചെയ്തത് ഇപ്പോൾ ആളുകൾക്കിടയിൽ മറ്റൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ രണ്ടുപേരുടെയും ആരാധകർക്ക് ഇടയിൽ ചർച്ചയായി കഴിഞ്ഞു. ഇത് എഐ ആണോ എന്നാണ് ഒരുപറ്റം ആളുകളുടെ ചോദ്യം. എന്നാൽ ഒറിജിനൽ ആണ് എന്നും പറയുന്നുണ്ട്. ഇങ്ങനെയാണ് വേർപിരിയുന്ന ദമ്പതികൾ മാതൃകയാകേണ്ടത് എന്നും ഒരുപറ്റം ആളുകൾ പറയുന്നു.

ENGLISH SUMMARY

Dileep and Manju Warrier were the most celebrated star couple in Malayalam cinema. The two separated on January 31, 2015. The couple, who got married on October 20, 1998, got divorced in 2015, ending a long 17-year marriage. After a gap of 11 years, the two have come together on stage again.

Follow Us