AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ

Tanvi Sudheer: അമ്മൂമ്മയെ നോക്കാൻ ഒരാൾ വേണം അവർ ഈ വീട്ടിൽ നിന്നും എങ്ങോട്ടും വരില്ല അപ്പോൾ അവരെ നോക്കാൻ ആണ് ഇനി ഒരാളെ കിട്ടേണ്ടത് എന്നും അവർ പറയുന്നു.. ഇനി ഇത് എന്താണ് എന്ന് മനസ്സിലാക്കുന്നവരെ ഈ വീട്ടിൽ താമസിക്കാൻ പറ്റില്ല എന്നാണ് പറയുന്നത്. അതല്ലേ അഹാന ഒരു വീഡിയോയിൽ പറഞ്ഞത് കുഞ്ഞിനെ ഈ വീട്ടിലേക്കു കൊണ്ടുവരാൻ പറ്റില്ല. ക്ലീൻ ചെയ്യണമെന്ന്. അപ്പൊ എല്ലാരും അവരുടെ മണ്ടക്ക് കേറി എന്നൊക്കെ പോകുന്നു കമ്മന്റുകൾ.

Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
Tanvi SudheerImage Credit source: Social Media
Ashli C
Ashli C | Updated On: 23 Aug 2026 | 01:16 PM

മലയാളികൾക്ക് സുപരിചിതയായ യൂട്യൂബർ ആണ് തൻവി സുധീർ. നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെ കസിൻ ആണ് തൻവി. അടുത്തിടെ കുടുംബത്തിലെ ചില പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കുടുംബത്തിലെ ഓരോ അംഗങ്ങളും വിധേയമായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള ചില പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി ശേഷം തൻവീയും ആഹ്വാനയും സോഷ്യൽ മീഡിയയിൽ നിന്നും അല്പം വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലേക്ക് എത്തിയിരിക്കുകയാണ് തൻവി ഇപ്പോൾ താൻ നേരിട്ട് കൊണ്ടിരിക്കുന്ന ചെറിയ പ്രശ്നങ്ങൾ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

മാനസികമായി വിഷമം ഉണ്ടാക്കുന്നു….

മറ്റൊന്നുമല്ല ഞാനിപ്പോൾ താമസിക്കുന്ന അമ്മൂമ്മയുടെ വീട്ടിൽ നിന്നും താൻ പോകുകയാണ് എന്നാണ് തൻവി തന്റെ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. അതിന് കാരണം തന്റെ മകളുടെ ഒരു ചെറിയ അലർജിയാണ്. ഈ വീട്ടിൽ എന്തൊക്കെയോ പ്രശ്നമുണ്ട് എന്നാണ് തൻ പറയുന്നത് തന്റെ മകൾക്ക് രാത്രിയാകുമ്പോൾ ഉറക്കമില്ല സ്കിന്നിൽ എന്തൊക്കെയോ പ്രശ്നം ചൊറിച്ചിലും മറ്റുമായി രാത്രി കുട്ടികൾ കരയുകയാണ് എന്നും തൻവി പറയുന്നു. കുഞ്ഞു ഉറങ്ങാത്തത് കാരണം താനും ഉറങ്ങാറില്ല തനിക്ക് ഇത് ഭയങ്കര മാനസികമായി വിഷമം ഉണ്ടാക്കുന്നു ചെറിയ കുട്ടി അതിന് ഒട്ടും വയ്യ എന്താണ് അവൾക്ക് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല ഈ വീട്ടിൽ നിൽക്കാൻ കഴിയുന്നില്ല.

ALSO READ:ചിരിച്ച് ദിലീപിന് കൈ കൊടുത്ത് മഞ്ജു വാര്യർ; മാതൃകയാക്കണമെന്ന് ആരാധകർ

വീട്ടിൽ നിന്നും കുട്ടിയെ എന്തോ കടിക്കുന്നുണ്ട് എന്നാണ് പറയുന്നത് ഞങ്ങൾ പരമാവധി ശ്രമിച്ചുനോക്കി പല സ്ത്രീകളും മറ്റും അടിച്ചു എന്നിട്ടും ഒരു രക്ഷയുമില്ല എന്നാണ് തൻവി പറയുന്നത്. രണ്ടുദിവസം ഒന്ന് ഈ വീട്ടിൽ നിന്ന് മാറി നിൽക്കാൻ നോക്കുകയാണ് കുട്ടിക്ക് എന്തെങ്കിലും മാറ്റം വരുമോ എന്ന് അറിയാൻ.മുഖത്തും മൂക്കിലും എല്ലാം ഒരു ചൊറിച്ചിൽ പോലെ വരികയാണ് എന്താണ് ചെയ്യാനാവുക എന്നറിയാതെ താൻ ഭയങ്കരമായി വിഷമിക്കുകയാണ് എന്നും തൻവി പറയുന്നു. ഇനി ഇത് എന്താണ് എന്ന് മനസ്സിലാക്കുന്നവരെ ഈ വീട്ടിൽ താമസിക്കാൻ പറ്റില്ല എന്നാണ് പറയുന്നത് കാരണം ഇങ്ങനെ പോവുകയാണെങ്കിൽ കുട്ടിക്ക് വല്ല ഡെങ്കിപ്പനിയും വരും എന്ന് ഡോക്ടർ പറഞ്ഞതായും പറയുന്നു.

അതുകൊണ്ട് തങ്ങൾ ഇവിടുന്ന് പോവുകയാണ് പക്ഷേ അമ്മൂമ്മയെ നോക്കാൻ ഒരാൾ വേണം അവർ ഈ വീട്ടിൽ നിന്നും എങ്ങോട്ടും വരില്ല അപ്പോൾ അവരെ നോക്കാൻ ആണ് ഇനി ഒരാളെ കിട്ടേണ്ടത് എന്നും അവർ പറയുന്നു. അതേസമയം ആളുകൾ തനിയെ ആളുകൾ ചോദിക്കുന്ന. കൊച്ചു കുട്ടിയുമായി ആ വീട്ടിലേക്ക് വരുമ്പോൾ വീട് വൃത്തികേടായി കിടക്കുന്നു എന്ന് മനസ്സിലാക്കി അഹാന മുന്നേ തന്നെ ആ വീട് വൃത്തിയാക്കാൻ ശ്രമിച്ചിരുന്നില്ല എന്നാണ് ആളുകൾ ചോദിക്കുന്നത്.അതല്ലേ അഹാന ഒരു വീഡിയോയിൽ പറഞ്ഞത് കുഞ്ഞിനെ ഈ വീട്ടിലേക്കു കൊണ്ടുവരാൻ പറ്റില്ല. ക്ലീൻ ചെയ്യണമെന്ന്. അപ്പൊ എല്ലാരും അവരുടെ മണ്ടക്ക് കേറി എന്നൊക്കെ പോകുന്നു കമ്മന്റുകൾ.

ENGLISH SUMMARY

Tanvi Sudheer is a well-known YouTuber to Malayalis. Tanvi is the cousin of actress and social media influencer Ahaana Krishna. Tanvi says on her social media that she is moving out of her grandmother’s house where she is currently staying. The reason for this is a minor allergy in her daughter.

Follow Us