Asthra OTT: ക്രൈം ത്രില്ലർ ചിത്രം ‘അസ്ത്ര’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Asthra OTT Release Date: 2023 ഡിസംബർ ഒന്നിന് റിലീസായ ചിത്രം രണ്ട് വർഷത്തിനിപ്പുറം ഇപ്പോൾ ഒടിടിയിൽ എത്തുകയാണ്.
അമിത് ചക്കാലക്കലിനെ നായകനാക്കി ആസാദ് അലവിൽ സംവിധാനം ചെയ്ത ക്രൈം തില്ലർ ചിത്രമാണ് ‘അസ്ത്ര’. പുതുമുഖമായ സുഹാസിനി കുമരനാണ് നായിക വേഷത്തിൽ എത്തിയത്. വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ കലാഭവൻ ഷാജോൺ, സുധീർ കരമന, അബു സലിം എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. 2023 ഡിസംബർ ഒന്നിന് റിലീസായ ചിത്രം രണ്ട് വർഷത്തിനിപ്പുറം ഇപ്പോൾ ഒടിടിയിൽ എത്തുകയാണ്.
‘അസ്ത്ര’ ഒടിടി
‘അസ്ത്ര’ സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്സ് ആണ്. ജൂലൈ 18 മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
‘അസ്ത്ര’ സിനിമയെ കുറിച്ച്
ആസാദ് അലവിൽ സംവിധാനം ചെയ്ത ചിത്രം പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടും ചേർന്നാണ് നിർമിച്ചത്. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടാണ് സിനിമ അവതരിപ്പിച്ചത്. സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത് മുരളി, മേലനാഥൻ, ജയകൃഷ്ണൻ, ചെമ്പിൽ അശോകൻ, രേണു സൗന്ദർ, നീനാ കുറുപ്പ്, സന്ധ്യാ മനോജ്, പ്രദീപ് സനൽ കല്ലാട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വിനു കെ. മോഹൻ, ജിജുരാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ALSO READ: ഗിന്നസ് പക്രുവിന്റെ ‘916 കുഞ്ഞൂട്ടൻ’ ഒടിടിയിലെത്തി; എവിടെ കാണാം?
ഹരി നാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നത് മോഹൻ സിതാരയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയത് റോണി റാഫേലാണ്. മണി പെരുമാളാണ് ഛായാഗ്രഹണം നിർവഹിച്ചത്. അഖിലേഷ് മോഹനാണ് എഡിറ്റിംഗ്. കലാസംവിധാനം: ശ്യാംജിത്ത് രവി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കോസ്റ്റും ഡിസൈൻ: അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ: രാജൻ ഫിലിപ്പ്, പിആർഒ: വാഴൂർ ജോസ്, എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.