Chandhu Salimkumar: പുരസ്കാരങ്ങൾ മികവിന്റെ അടയാളങ്ങളാകണം രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ആകരുത്; ദേശീയ പുരസ്കാര പ്രഖ്യാപനത്തെ വിമർശിച്ച് ചന്തു സലിംകുമാർ

Chandhu Salimkumar about National Film Awards:ഇന്ത്യൻ സിനിമകളെ കുറിച്ച് 2050ൽ പഠിക്കുന്ന ഒരു കുട്ടിയെ സങ്കൽപ്പിച്ചു നോക്കൂ, അവർ നാഷണൽ അവാർഡ് ജേതാക്കളുടെ പട്ടിക നോക്കുമ്പോൾ ആഘോഷിക്കപ്പെട്ട ഓരോ സിനിമയും കാണുകയും ആരായിരുന്നു അധികാരത്തിൽ എന്നോ എന്തായിരുന്നു രാഷ്ട്രീയ പശ്ചാത്തലം എന്നോ അവർക്ക് അറിവ് ഉണ്ടാവില്ല എന്നും ചന്തു സലിംകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു............

Chandhu Salimkumar: പുരസ്കാരങ്ങൾ മികവിന്റെ അടയാളങ്ങളാകണം രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ആകരുത്; ദേശീയ പുരസ്കാര പ്രഖ്യാപനത്തെ വിമർശിച്ച് ചന്തു സലിംകുമാർ

Chandhu Salim Kumar

Published: 

19 Jul 2026 | 01:54 PM

72ാംമത് ദേശീയ പുരസ്കാര വിതരണത്തിൽ വിമർശനവുമായി അന്തരിച്ച നടൻ സലിംകുമാറിന്റെ മകനും നടനുമായ ചന്തു സലിംകുമാർ. പുരസ്കാരങ്ങൾ എല്ലായിപ്പോഴും മികവിന്റെ അടയാളങ്ങൾ ആയിരിക്കണമെന്നും അത് ഒരിക്കലും രാഷ്ട്രീയ സൗകര്യങ്ങൾക്കനുസരിച്ച് ആകരുത് എന്നും ചന്തു സലിംകുമാർ വിമർശിച്ചു. ഇന്ത്യൻ സിനിമകളെ കുറിച്ച് 2050ൽ പഠിക്കുന്ന ഒരു കുട്ടിയെ സങ്കൽപ്പിച്ചു നോക്കൂ, അവർ നാഷണൽ അവാർഡ് ജേതാക്കളുടെ പട്ടിക നോക്കുമ്പോൾ ആഘോഷിക്കപ്പെട്ട ഓരോ സിനിമയും കാണുകയും ആരായിരുന്നു അധികാരത്തിൽ എന്നോ എന്തായിരുന്നു രാഷ്ട്രീയ പശ്ചാത്തലം എന്നോ അവർക്ക് അറിവ് ഉണ്ടാവില്ല എന്നും ചന്തു സലിംകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ചരിത്രം അതായിരിക്കും ഓർമ്മിക്കുകയും ചെയ്യുക…

സ്ക്രീനിൽ കാണുന്നത് എന്താണോ അത് മാത്രം നോക്കി അവർ വിലയിരുത്തും. സ്വാഭാവികമായും നല്ല സിനിമകൾ തടയപ്പെട്ട നിരവധി സാധാരണ സിനിമകൾ ആധരിക്കപ്പെടുന്നു എന്ന് അവർക്ക് തോന്നുമ്പോൾ അവർ ചോദ്യങ്ങൾ ഉന്നയിക്കും. കഴിവിന് ഉപരി ഭരണകക്ഷികളുമായുള്ള അടുപ്പമായിരുന്നു പുരസ്കാരങ്ങളെ സ്വാധീനിച്ചിരുന്നതെന്ന ഉത്തരം ആയിരിക്കും അവർക്ക് ലഭിക്കുക. ചരിത്രം അതായിരിക്കും ഓർമ്മിക്കുകയും ചെയ്യുക. ട്രോഫി എന്നന്നേക്കുമായി നിലകൊള്ളും ആയിരിക്കും പക്ഷേ അതുപോലെ തന്നെ അതെങ്ങനെ നേടിയെന്ന് ചോദ്യങ്ങളും നിലകൊള്ളുന്നതാണ്.

ALSO READ:ദിലീപിന്റെ മുന്നിൽ വച്ചാണോ തമിഴ്നാടിനെ കുറ്റം പറയുന്നത്? ആദ്യം സ്വന്തം ഇരയ്ക്ക് നീതി വാങ്ങി കൊടുക്കൂ..! ധ്യാനിന് വിമർശനം

പുരസ്കാരങ്ങളെല്ലായിപ്പോഴും സർക്കാരുകളെക്കാൾ കാലങ്ങളോളം അതിജീവിക്കേണ്ടവയാണ്. കലാപരമായ മികവിന്റെ അടയാളങ്ങൾ ആയിരിക്കണം പുരസ്കാരങ്ങൾ അല്ലാതെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ആകാൻ പാടില്ല.അതിനുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടുകയാണെങ്കിൽ അക്കാലത്തെ മികച്ച ചിത്രങ്ങളായ ചരിത്രം അവയെ ഓർക്കുക പോലുമില്ല മികവിനെക്കാൾ അധികാരത്തിന് പ്രാധാന്യം ലഭിച്ചപ്പോൾ വിജയിച്ച ചിത്രങ്ങൾ ആയിരിക്കും എന്നാണ് ചന്തു സലിംകുമാർ വിമർശനം ഉന്നയിച്ചത്.അതേസമയം മലയാളത്തിൽ നിന്നും നിരവധി സിനിമകളാണ് പുരസ്കാര വേദിയിൽ തിളങ്ങി നിന്നത് അതിൽ പ്രധാനപ്പെട്ടതായിരുന്നു മഞ്ഞുമ്മൽ ബോയ്സ് .

എന്നാൽ മഞ്ഞുമ്മൽ ബോയ്സിന് പുരസ്കാരം ലഭിക്കാത്തത് വളരെയധികം ചർച്ച ചെയ്യപ്പെടുകയും വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു. സിനിമയ്ക്ക് പുരസ്കാരം ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് നടൻ ആസിഫ് അലിയും പ്രതികരിച്ചിരുന്നു.ചിദംബരം സംവിധാനം ചെയ്ത ചിത്രം മികച്ച ജനപ്രിയ ചിത്രം മികച്ച സംവിധായകൻ മികച്ച കലാ സംവിധാനം എന്നീ അവാർഡുകൾക്കായി പരിഗണിക്കപ്പെട്ടിരുന്നു എന്നാണ് സൂചന.അതേസമയം തന്നെ കേന്ദ്രസർക്കാരിന്റെ പ്രൊപ്പ സിനിമകൾ എന്ന ആക്ഷേപം നേരിട്ടിരുന്ന ആർട്ടിക്കിൾ 370, സ്വതന്ത്ര വീര സവർക്കർ എന്നിവയ്ക്ക് മികച്ച പരിഗണന കിട്ടുകയും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്ത മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിൽ തന്നെയുള്ള കിഷ്കിന്ധ കാണ്ഡം തുടങ്ങിയ ചിത്രങ്ങളെ തടയുകയും ചെയ്തതാണ് ഈത്തവണത്തെ പുരസ്കാരം ചടങ്ങും വിമർശനത്തിന് വിധേയമാകാനുള്ള കാരണമായത്.

ENGLISH SUMMARY

Chandu Salimkumar, son of late actor Salimkumar, has criticized the 72nd National Awards. Chandu Salimkumar criticized the awards, saying that they should always be a sign of excellence and should never be based on political convenience.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ