AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dhyan Sreenivasan: ദിലീപിന്റെ മുന്നിൽ വച്ചാണോ തമിഴ്നാടിനെ കുറ്റം പറയുന്നത്? ആദ്യം സ്വന്തം ഇരയ്ക്ക് നീതി വാങ്ങി കൊടുക്കൂ..! ധ്യാനിന് വിമർശനം

Dhyan Sreenivasan:. ഇരയായ വ്യക്തിക്ക് വേണ്ടി പോലും നിങ്ങൾക്ക് നിലകൊള്ളാൻ കഴിയില്ല.. നിങ്ങൾ ഇപ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു.. ആദ്യം നിങ്ങളുടെ സ്വന്തം മാലിന്യം വൃത്തിയാക്കുക, എന്നിട്ട് ഞങ്ങളുടെ അടുത്തേക്ക് വരൂ...നിങ്ങൾക്ക് ഒരു നടനായി തിളങ്ങാൻ കഴിയുന്നില്ലെങ്കിൽ, വിജയ്‌യുടെ താരപദവിയിൽ കയറരുത്... നിങ്ങളുടെ പുതിയ സിനിമയ്ക്ക് സൗജന്യ പ്രമോഷൻ വേണമെങ്കിൽ, അത് ചോദിച്ചാൽ മതി..എന്നാണ് കമ്മന്റ് ചെയ്തിരിക്കുന്നത്.....

Dhyan Sreenivasan: ദിലീപിന്റെ മുന്നിൽ വച്ചാണോ തമിഴ്നാടിനെ കുറ്റം പറയുന്നത്? ആദ്യം സ്വന്തം ഇരയ്ക്ക് നീതി വാങ്ങി കൊടുക്കൂ..! ധ്യാനിന് വിമർശനം
Dhyan Sreenivasan, DileepImage Credit source: Social Media
Ashli C
Ashli C | Published: 19 Jul 2026 | 11:13 AM

കേരളത്തിലുള്ളവരെ മാത്രമല്ല തമിഴ്നാട്ടിലുള്ളവർക്കും ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. പൊതുവേദികളിലും അഭിമുഖങ്ങളിലും എല്ലാം വെട്ടി തുറന്നു പറയുന്ന രീതിയാണ് ധ്യാനിനെ ആളുകളിലേക്ക് അടുപ്പിച്ചിരുന്നത്. കാര്യം എന്തുതന്നെയായാലും അത് തമാശയിലൂടെയും അല്ലാതെയും പറഞ്ഞു ഫലിപ്പിക്കുന്നതിൽ ധ്യാനിനോളം മികവ് മറ്റാർക്കും ഇല്ലെന്ന് തൊന്നും. സ്വന്തം ജീവിതത്തിലെ താളപ്പിഴകൾ പോലും വളരെ നിസ്സാരമായി അത് പറയുകയും അതിനോടൊപ്പം തന്നെ മറ്റുള്ളവർക്ക് അതായത് കേൾക്കുന്നവർക്ക് അതിൽ നിന്നും ഒരു പാഠമുണ്ട് എന്ന് മനസ്സിലാക്കുന്ന രീതിയിലും ആണ് ധ്യാനിന്റെ സംസാരം.

അതിപ്പോൾ ആരായാലും ധ്യാനിനെ സംബന്ധിച്ച് ഒരുപോലെയാണ്.ഇപ്പോൾ ഇതാ കേരളത്തിന്റെ പുറത്ത് തമിഴ്നാട്ടിലേക്കും ധ്യാനിന്റെ വാക്കുകൾ പ്രകമ്പനം സൃഷ്ടിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ പരാമർശിച്ചുകൊണ്ട് തന്റെ പുതിയ സിനിമയുടെ പൂജാ പരിപാടിയിൽ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ തമിഴ് മക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

ALSO READ:‘അത് മോശം, പുള്ളി ചെയ്തതൊന്നും താൻ ചെയ്യില്ല’ ; വീണ്ടും വിജയിയെ ട്രോളി ധ്യാൻ ശ്രീനിവാസൻ

ധ്യാനിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായപ്പോൾ തനിക്കും മുഖ്യമന്ത്രിയാകാൻ ഒരു ആഗ്രഹം ഉദിച്ചു അതിനുവേണ്ടി ഇറങ്ങാം എന്ന് കരുതിയിരിക്കുമ്പോഴാണ് തന്റെ സുഹൃത്തായ അജു വർഗീസ് പറയുന്നത് ആദ്യം അമ്മയുടെ പ്രസിഡന്റ് ആകാം എന്നിട്ട് മതി മുഖ്യമന്ത്രിയെന്ന്. താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വേദിയിൽ സാരിയുടുത്ത് വിതുമ്പുന്ന കണ്ണുകളുമായി നിങ്ങളും ഉണ്ടാകണമെന്ന് വേദിയിലിരിക്കുന്ന നവ്യാനായരോട് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ദിലീപിനെ മുൻ നിരയിൽ നിർത്തി അവിഹിത ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നു

തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി പ്രതിജ്ഞ ചെയ്യുമ്പോൾ സാരിയുടുത്ത തൃഷ നിറകണ്ണുകളോടെ വേദിയിലിരിക്കുന്ന രംഗങ്ങളെ താരതമ്യപ്പെടുത്തിയാണ് ധ്യാൻ ഇത് പറഞ്ഞത്. ഈ സംഭവം തമിഴ് മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നടനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ഒരു ഉപയോക്താവിൽ നിന്നും വന്ന കമന്റ് ആണ് ഏറെ ശ്രദ്ധയാകുന്നത്.ദിലീപിനെ മുൻ നിരയിൽ നിർത്തി അവിഹിത ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നു.. ഇരയായ വ്യക്തിക്ക് വേണ്ടി പോലും നിങ്ങൾക്ക് നിലകൊള്ളാൻ കഴിയില്ല.. നിങ്ങൾ ഇപ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു.. ആദ്യം നിങ്ങളുടെ സ്വന്തം മാലിന്യം വൃത്തിയാക്കുക, എന്നിട്ട് ഞങ്ങളുടെ അടുത്തേക്ക് വരൂ…

നിങ്ങൾക്ക് ഒരു നടനായി തിളങ്ങാൻ കഴിയുന്നില്ലെങ്കിൽ, വിജയ്‌യുടെ താരപദവിയിൽ കയറരുത്… നിങ്ങളുടെ പുതിയ സിനിമയ്ക്ക് സൗജന്യ പ്രമോഷൻ വേണമെങ്കിൽ, അത് ചോദിച്ചാൽ മതി..എന്നാണ് കമ്മന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഒരുപക്ഷേ അതൊരു തമാശയായിരിക്കാമെങ്കിലും, തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ആവർത്തിക്കുന്നത് ബുദ്ധിശൂന്യമാണ്. അദ്ദേഹം ഇപ്പോൾ വെറുമൊരു സിനിമാ വ്യക്തിത്വം മാത്രമല്ല. പൊതു വേഷങ്ങൾ പൊതു ഉത്തരവാദിത്തത്തോടെയാണ് വരുന്നത്, ചില പരാമർശങ്ങൾക്ക് അനന്തരഫലങ്ങൾ ഉണ്ടായേക്കാമെന്നും കമ്മന്റ്.

ENGLISH SUMMARY

Dhyan’s words have created a stir not only in Kerala but also in Tamil Nadu. It is none other than the remarks he made at the pooja program of his new film, referring to Tamil Nadu Chief Minister Vijay, that have now angered Tamil children.

Follow Us